Home Featured ബെംഗളൂരു : സർക്കാരിന്റെ അഴിമതി; വ്യാഴാഴ്ച രണ്ടുമണിക്കൂർ ബന്ദ് പ്രഖ്യാപിച്ച് കോൺഗ്രസ്

ബെംഗളൂരു : സർക്കാരിന്റെ അഴിമതി; വ്യാഴാഴ്ച രണ്ടുമണിക്കൂർ ബന്ദ് പ്രഖ്യാപിച്ച് കോൺഗ്രസ്

ബെംഗളൂരു : കർണാടകത്തിൽ ബി.ജെ.പി. സർക്കാരിന്റെ അഴിമതിക്കെതിരേ ഈ മാസം ഒമ്പതിന് സംസ്ഥാനവ്യാപകമായി രണ്ടുമണിക്കൂർ ബന്ദ് പ്രഖ്യാപിച്ച് കോൺഗ്രസ്. വ്യാഴാഴ്ച രാവിലെ ഒമ്പതുമുതൽ 11 വരെയാണ് ബന്ദ്.വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനവും ഗതാഗതവും ആരോഗ്യ സേവനങ്ങളും തടസ്സപ്പെടില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാർ പറഞ്ഞു.

രണ്ടുമണിക്കൂർ ബന്ദിനോട് സഹകരിക്കണമെന്ന് എല്ലാ വ്യാപാരികളോടും കച്ചവടക്കാരോടും അഭ്യർഥിക്കുന്നുവെന്നും ശിവകുമാർ പറഞ്ഞു. ക്രമസമാധാനം തകർക്കരുതെന്നും നിയമം കൈയിലെടുക്കരുതെന്നും പ്രവർത്തകർക്ക് നിർദേശം നൽകി.

ബി.ജെ.പി. എം.എൽ.എ. മാദൽ വിരുപാക്ഷപ്പ കൈക്കൂലിക്കേസിൽ പ്രതിയായതിന് പിന്നാലെയാണ് അഴിമതിക്കെതിരേ കോൺഗ്രസ് ബന്ദ് ആചരിക്കുന്നത്. അഴിമതി പുറത്തുകൊണ്ടുവന്നതിന് ലോകായുക്തയെ അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രിയുടെ രാജി വ്യാഴാഴ്ച പ്രതിഷേധം സംഘടിപ്പിക്കുമെന്നും ശിവകുമാർ പറഞ്ഞു. കർണാടകത്തെ അഴിമതിമുക്തമാക്കാനാണ് ബന്ദ് ആചരിക്കുന്നതെന്നും ശിവകുമാർ പറഞ്ഞു.

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത വനിതാ സുഹൃത്തിനെ ചൊല്ലി നടുറോഡില്‍ ആണ്‍ സുഹൃത്തുക്കളുടെ തമ്മില്‍ തല്ല്; ബൈക്ക് അടിച്ച്‌ തകര്‍ത്തു

തിരുവനന്തപുരം: ബാലരാമപുരത്ത് വനിതാ സുഹൃത്തിനെ ചൊല്ലി കൂട്ടുകാര്‍ തമ്മില്‍ പൊതിരെ തല്ല്.പെണ്‍കുട്ടിയെ കൊണ്ടുവന്ന ബൈക്ക് മറ്റൊരു ആണ്‍ സുഹൃത്ത് അടിച്ച്‌ തകര്‍ത്തു. നാട്ടുകാര്‍ നല്‍കിയ വിവരത്തെത്തുടര്‍ന്ന് പൊലീസ് എത്തി മൂവരെയും കസ്റ്റഡിയിലെടുത്തു. മടുവൂര്‍ പാറയിലാണ് നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തിയ രംഗങ്ങള്‍ അരങ്ങേറിയത്. ബാലരാമപുരം സ്വദേശികളായ രണ്ട് സുഹൃത്തുക്കള്‍ സോഷ്യല്‍ മീഡിയ വഴി കോട്ടയം സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി പ്രണയത്തിലായി.

ഒരു സുഹൃത്ത് പെണ്‍കുട്ടിയുമായി ബൈക്കില്‍ മുടവൂര്‍പാറ ജംഗ്ഷനില്‍ എത്തി. ഇത് മറ്റേ സുഹൃത്ത് കാണുകയും പരസ്പരം വാക്കേറ്റത്തിലാവുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയെയും സുഹൃത്തിനെയും മര്‍ദ്ദിച്ചു. ബൈക്ക് തകര്‍ത്തു. സംഘര്‍ഷാവസ്ഥ നീണ്ടതോടെ നാട്ടുകാര്‍ പ്രകോപിതനായ യുവാവിനെ പിടിച്ചു പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി മൂന്ന് പേരെയും കസ്റ്റഡിയില്‍ എടുത്തു.

You may also like

error: Content is protected !!
Join Our WhatsApp Group