Home Featured ബംഗളൂരു: കാശിയിലും മഥുരയിലും പള്ളി തകര്‍ത്ത് ക്ഷേത്രം പണിയും; വിദ്വേഷ പ്രസ്താവനയുമായി ഈശ്വരപ്പ

ബംഗളൂരു: കാശിയിലും മഥുരയിലും പള്ളി തകര്‍ത്ത് ക്ഷേത്രം പണിയും; വിദ്വേഷ പ്രസ്താവനയുമായി ഈശ്വരപ്പ

ബംഗളൂരു: 2024ല്‍ നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തുമെന്നും കാശിയിലെയും മഥുരയിലെയും പള്ളികള്‍ തകര്‍ത്ത് അവിടെ ക്ഷേത്രങ്ങള്‍ പണിയുമെന്നും ബി.ജെ.പി എം.എല്‍.എ കെ.എസ്.ഈശ്വരപ്പ. ചാമരാജ് നഗറിലെ ഗുണ്ടല്‍പേട്ടില്‍ ബി.ജെ.പിയുടെ വിജയസങ്കല്‍പ യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാശിയില്‍ വിശ്വനാഥ ക്ഷേത്രവും മഥുരയില്‍ കൃഷ്ണക്ഷേത്രവും തകര്‍ത്താണ് പള്ളികള്‍ നിര്‍മിച്ചതെന്ന് ഈശ്വരപ്പ ആരോപിച്ചു.

അയോധ്യയില്‍ മനോഹരമായ രാമക്ഷേത്രം നിര്‍മിക്കുന്നു. രാമക്ഷേത്രം ഉദ്ഘാടനം ചെയ്ത ശേഷം കെ.പി.സി.സി അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിനെയും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയെയും അവരുടെ പാപമുക്തിക്കായി അയോധ്യയിലേക്ക് പറഞ്ഞയക്കാമെന്നും അദ്ദേഹം പരിഹസിച്ചു.തുടര്‍ന്ന്, കോണ്‍ഗ്രസിനെതിരെ വിമര്‍ശനമുയര്‍ത്തിയ ഈശ്വരപ്പ, കോണ്‍ഗ്രസ് നേതാക്കള്‍ മറ്റുള്ളവര്‍ വളരുന്നത് ഒരിക്കലും അനുവദിക്കില്ലെന്ന് കുറ്റപ്പെടുത്തി. ജി. പരമേശ്വരയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയപ്പോള്‍ തുമകുരുവില്‍ അദ്ദേഹത്തിന്റെ പരാജയമുറപ്പാക്കിയത് സിദ്ധരാമയ്യയാണ്.

മൈസൂരുവില്‍ ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ സിദ്ധരാമയ്യയുടെ തോല്‍വി പരമേശ്വരയുടെ അനുയായികളും ഉറപ്പാക്കിയതായും ഈശ്വരപ്പ ആരോപിച്ചു.കരാറുകള്‍ക്ക് 40 ശതമാനം കമീഷന്‍ ആവശ്യപ്പെട്ടെന്ന ആരോപണത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്ന ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവാണ് ഈശ്വരപ്പ. ബി.ജെ.പി പ്രവര്‍ത്തകനായ കരാറുകാരന്‍തന്നെ വെളിപ്പെടുത്തല്‍ നടത്തി ആത്മഹത്യ ചെയ്തത് വന്‍ വിവാദമായിരുന്നു. വര്‍ഗീയ വിദ്വേഷ പ്രസ്താവനകള്‍ക്കും കുപ്രസിദ്ധി നേടിയ നേതാവാണ് ഈശ്വരപ്പ. ബാബരി മസ്ജിദ് കേസില്‍ സുപ്രീംകോടതി വിധിക്കു പിന്നാലെ, കാശിയിലെയും മഥുരയിലെയും പള്ളികളും തകര്‍ക്കണമെന്ന് ഈശ്വരപ്പ ആഹ്വാനം ചെയ്തിരുന്നു.

ഒരേ ദര്‍ഗയില്‍ ഹിന്ദു, മുസ്ലീം ആചാരങ്ങള്‍:ആരാധനയ്‌ക്ക്‌ സമയം ക്രമീകരിച്ച്‌ കോടതി

ബംഗളരു: ഹിന്ദുക്കളും മുസ്ലീങ്ങളും ഒരേ ആരാധനാലയത്തില്‍ വെവ്വേറെ ഉത്സവങ്ങള്‍ ആഘോഷിച്ചപ്പോള്‍ വടക്കന്‍ കര്‍ണാടകയിലെ 60,000-ത്തോളം വരുന്ന ഒരു ചെറിയ പട്ടണം പോലീസിന്റെ കനത്ത ജാഗ്രതയിലായിരുന്നു.ഒരു അപൂര്‍വ വിധിയില്‍, കര്‍ണാടക െഹെക്കോടതിയുടെ കലബുറഗി ബെഞ്ച്‌ വെള്ളിയാഴ്‌ച ഒരു കൂട്ടം ഹിന്ദുക്കള്‍ക്ക്‌ ശിവരാത്രി പ്രാര്‍ഥന നടത്താന്‍ ലാഡില്‍ മദാഖ്‌ ദര്‍ഗയില്‍ അനുമതി നല്‍കിയതാണ്‌ സുരക്ഷാ ഉദ്യോഗസ്‌ഥരുടെ നെഞ്ചിടിപ്പ്‌ കൂട്ടിയത്‌.

നേരത്തെ ഒരു മതപരമായ ട്രിബ്യൂണല്‍ പ്രാര്‍ഥനകള്‍ക്ക്‌ അനുമതി നല്‍കിയിരുന്നു. ദര്‍ഗ അധികാരികളുടെ അപ്പീലിന്റെ അടിസ്‌ഥാനത്തില്‍ വിധി റദ്ദാക്കാന്‍ െഹെക്കോടതിയും വിസമ്മതിച്ചു. ദര്‍ഗയില്‍ ഒരു സൂഫി സന്യാസിയുടെ ആരാധനാലയമുണ്ട്‌, കൂടാതെ കോമ്ബൗണ്ടില്‍ ഒരു രാഘവ െചെതന്യ ശിവലിംഗവും. ശനിയാഴ്‌ച ഉച്ചയ്‌ക്ക്‌ 2 -നും 6-നും ഇടയില്‍ 15 പേര്‍ക്ക്‌ ശിവലിംഗത്തെ ആരാധിക്കാനും പൂജകള്‍ നടത്താനും അനുമതി നല്‍കിയിട്ടുണ്ട്‌.

സൂഫി സന്യാസിയുടെ ചരമവാര്‍ഷിക ദിനമായതിനാല്‍, മുസ്ലീം സമുദായത്തില്‍ നിന്നുള്ള 15 പേര്‍ക്ക്‌ രാവിലെ 8 നും ഉച്ചയ്‌ക്കും ഇടയില്‍ പ്രാര്‍ഥന നടത്താന്‍ കോടതി അനുമതി നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഇവിടെ വിശ്വാസികള്‍ മുഖാമുഖം വന്നപ്പോള്‍ കല്ലേറുണ്ടായിരുന്നു.ഡ്രോണുകളെയും അധിക ഉദ്യോഗസ്‌ഥരെയും വിന്യസിച്ച്‌ പ്രദേശത്ത്‌ നിരീക്ഷണം ശക്‌തമാക്കിയിരുന്നു. കലബുറഗി ജില്ലയിലെ അലന്ദ്‌ നഗരത്തില്‍ സംഘര്‍ഷമുണ്ടാക്കാനുള്ള ഏതൊരു ശ്രമവും തടയുന്നതിന്റെ ഭാഗമായി പോലീസ്‌ വലിയ ജനക്കൂട്ടങ്ങള്‍ നിരോധിച്ചിരുന്നു.

വിവിധ യൂണിറ്റുകളില്‍ നിന്നായി അഞ്ഞൂറോളം പോലീസുകാരെ നഗരത്തിലെ വിവിധ സ്‌ഥലങ്ങളില്‍ നിയോഗിച്ചിട്ടുണ്ടെന്ന്‌ മുതിര്‍ന്ന പോലീസ്‌ ഓഫീസര്‍ അലോക്‌ കുമാര്‍ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group