ബംഗളൂരു: കേരളത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് 2022ല്‍ കര്ണാടകയില്നിന്നെത്തിയത് 11,59,112 പേര്. കര്‍ണാടകയില്‍നിന്നുള്ള ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 2021 വര്‍ഷത്തെ അപേക്ഷിച്ച് 299.56 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.കോവിഡ് കാലമായ 2020ല്‍ 2,99,216 പേരും 2021ല്‍ 2,90,096 പേരും കന്നട നാട്ടില്‍നിന്ന് കേരളത്തിലേക്കെത്തി. കോവിഡ് സാഹചര്യത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ താഴ്ന്നുനിന്ന ടൂറിസം വിപണി കഴിഞ്ഞവര്‍ഷം വന്‍ വളര്‍ച്ച പ്രാപിച്ചതായി കേരള ടൂറിസത്തിന്റെ കണക്കുകള്‍ പറയുന്നു.
കഴിഞ്ഞവര്‍ഷം 3.45 ലക്ഷം വിദേശസഞ്ചാരികളാണ് കേരളം സന്ദര്‍ശിച്ചത്. 2021ല്‍ 60,487 പേരായിരുന്നു. 471.28 ശതമാനം വര്‍ധനയാണ് വിദേശ സഞ്ചാരികളുടെ എണ്ണത്തിലുണ്ടായത്.ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ സര്‍വകാല റെക്കോഡാണ് രേഖപ്പെടുത്തിയത്. 2021ല്‍ 75.37 ലക്ഷം പേരും 2022ല്‍ 1.88 കോടി പേരും കേരളത്തിലെത്തി. 150 ശതമാനത്തിലേറെയാണ് വളര്‍ച്ച. കഴിഞ്ഞ വര്‍ഷം ടൂറിസത്തിലൂടെ പ്രത്യക്ഷമായും പരോക്ഷമായും നേടിയ വരുമാനം 35,168 കോടി രൂപയാണ്. 2021ല്‍ ഇത് 12,285 കോടിയായിരുന്നു. ഇതിനകം 16 നഗരങ്ങളില്‍ കേരള ടൂറിസം ട്രാവല്‍ ഷോ നടന്നു.
ടൂറിസം രംഗത്ത് കഴിഞ്ഞ വര്‍ഷം നിരവധി നേട്ടങ്ങള്‍ കേരളത്തെ തേടിയെത്തിയിരുന്നു. പുതിയ സീസണില്‍ കേരളത്തെ മികച്ച വെഡ്ഡിങ് സ്റ്റേഷനായി സഞ്ചാരികള്‍ക്ക് പരിചയപ്പെടുത്താന്‍ വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചുവരുകയാണെന്നും അടുത്തിടെ ആരംഭിച്ച കാരവന് ടൂറിസത്തിനും പ്രിയമേറിവരുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ബംഗളൂരുവില്‍ കേരള ടൂറിസം പാര്‍ട്ണര്‍ഷിപ് മീറ്റില്‍ 200 ഓളം സംരംഭകര്‍ പങ്കാളികളായി.ഇതിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ കേരളത്തനിമയുള്ള കലാരൂപങ്ങളും അരങ്ങേറി.
കലാമണ്ഡലം ഗോപാലകൃഷ്ണന് ഡയറക്ടറായ ചെറുതുരുത്തി കഥകളി സ്കൂളിലെ കലാകാരന്മാരായ ഗിരീഷ്, അരവിന്ദ് (കഥകളി), പ്രതീഷ് (തിറയാട്ടം), രാഹുല്‍, ഋതിന് (കളരിപ്പയറ്റ്), വാസു (തെയ്യം), അഞ്ജലി, അഞ്ജന, അതുല്യ, അഞ്ജു (മോഹിനിയാട്ടം) എന്നിവര്‍ അരങ്ങിലെത്തി. അഷ്റഫ് കാസര്‍കോടായിരുന്നു സംവിധാനം
സ്റ്റാറ്റസ് ഇടുമ്പോൾ സൂക്ഷിക്കുക.. റിപ്പോർട്ട് ഫീച്ചർ പരിചയപ്പെടുത്തി വാട്സ്ആപ്പ്
സ്റ്റാറ്റ്സ് റിപ്പോർട്ട് ചെയ്യാനുള്ള പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്. അപകടം, സംഘർഷം തുടങ്ങി മാനദണ്ഡങ്ങൾ ലംഘിക്കുന്ന തരത്തിൽ കാണുന്ന സ്റ്റാറ്റസുകൾ ഇനി മുതൽ റിപ്പോർട്ട് ചെയ്യാൻ സാധിക്കും. ഇതിനായി സ്റ്റാറ്റസ് കാണുമ്പോൾ റിപ്പോർട്ട് എന്ന ഒരു ഓപ്ഷൻ കൂടി ഉണ്ടാകും. ഒരു സ്റ്റാറ്റസ് റിപ്പോർട്ട് ചെയ്യപ്പെട്ടാൽ അത് കമ്പനി നിരീക്ഷിച്ച് സ്റ്റാറ്റസ് നീക്കം ചെയ്യനുള്ള നടപടി സ്വീകരിക്കുമെന്നും വാട്സ്ആപ്പ് അറിയിച്ചു.
അതേസമയം വാട്സ്ആപ്പിൽ നിങ്ങൾ അയക്കുന്ന മെസേജ്, ചിത്രങ്ങൾ, കോൾ, വിഡിയോ ഇതെല്ലാം സുരക്ഷിതം ആണെന്നും നിരീക്ഷിക്കപ്പെടില്ലെന്നും കമ്പനി വ്യക്തമാക്കി. പുതിയ ഫീച്ചർ ഇപ്പോൾ പരീക്ഷണ അടിസ്ഥാനത്തിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുകയാണ്. കൂടുതൽ പേരിലേക്ക് പുതിയതായി പ്ലേസ്റ്റോറിൽ നിന്നും വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യുന്നതിലൂടെ ലഭിക്കുമെന്നും കമ്പനി അറിയിച്ചു.