ബെംഗളൂരു: പാചക വാതക വില വർധിച്ചതോടെ ആശങ്കയുമായി നഗരത്തിലെ റസ്റ്റോറന്റുടമകൾ. ഭക്ഷണ വില ഉയർത്താതെ പിടിച്ചു നിൽക്കാൻ ആവില്ലെന്ന് റസ്റ്റോറന്റുടമകൾ അറിയിച്ചു.ഗാർഹിക സിലിണ്ടറിന് 50 രൂപ വർദ്ധിപ്പിച്ച് നിലവിൽ 1105.50 രൂപയും വാണിജ്യ സിലിണ്ടറിന് 350.30 രൂപ വർദ്ധിപ്പിച്ച് 2280 രൂപയും ആയി.
വിതരണക്കാർക്ക് 100 രൂപ വേറെയും നൽകണം. നിലവിൽ പാൽ, ഭക്ഷ്യ എണ്ണ എന്നിവയുടെ വില വർദ്ധിപ്പിച്ചതിനു പിന്നാലെ ഗ്യാസ് സിലിണ്ടർ വില കൂടി വർധിച്ചത് ഹോട്ടൽ മേഖലയെ വൻ പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്.പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി 16 ന് കേന്ദ്ര പെട്രോളിയം മന്ത്രിയുമായി ഹോട്ടൽ ഉടമകളുടെ കൂട്ടായ്മ കൂടികാഴ്ച നടത്തും.
ഇതെന്റെ ആത്മീയ കൂട്ടുകാരി, ഉറങ്ങുന്നത് കിടപ്പുമുറിയില്‍ തനിക്കൊപ്പം’; ഭക്ഷണവിതരണ ബാഗില്‍ 800 വര്‍ഷം പഴക്കമുള്ള മമ്മിയുമായി യുവാവ്
ലിമ (പെറു): ഭക്ഷണം വിതരണത്തെ ചെയ്യുന്ന ബാഗില്‍ 800 വര്‍ഷം പഴക്കമുള്ള മമ്മിയുമായി കറങ്ങിയ യുവാവ് പിടിയില്‍.ഭക്ഷണവിതരണജോലിക്കാരനായ ജൂലിയോ സെസാര്‍ ബെര്മെഗോയെ (26) ആണ് പൗരാണിക മൃതശരീരവുമായി പൊലീസ് പിടികൂടിയത്. വടക്കേ അമേരിക്കന്‍ രാജ്യമായ പെറുവിലെ പ്യൂനോ നഗരത്തിലെ ആളൊഴിഞ്ഞ ഉദ്യാനത്തില്‍ സംഘം ചേര്‍ന്നു മദ്യപിച്ചിരിക്കെയാണു സംഭവം.തന്റെ ‘ആത്മീയ കൂട്ടുകാരി’യാണ് ഇതെന്നും കിടപ്പുമുറിയില്‍ തനിക്കൊപ്പമാണ് അവള് ഉറങ്ങുന്നതെന്നും യുവാവ് മൊഴി നല്കി.
മമ്മിക്ക് 600-800 വര്‍ഷം പഴക്കമുണ്ടെന്നാണു നിഗമനം. യുവാവ് തെറ്റിദ്ധരിച്ചതുപോലെ സ്ത്രീയുടേതല്ല, 45 വയസ്സെങ്കിലുമുള്ള പുരുഷന്റേതാണെന്നു മൃതശരീരമെന്നും അധികൃതര്‍ വ്യക്തമാക്കി.30 വര്‍ഷമായി ഇതു കുടുംബസ്വത്താണെന്നും അച്ഛന് തന്നതാണെന്നും ഇയാള്‍ പറയുന്നു. എന്നാല്‍ കുടുംബത്തിന് എവിടെനിന്നാണു ലഭിച്ചതെന്നു വ്യക്തമല്ല. മമ്മി സാംസ്കാരിക വകുപ്പ് ഏറ്റെടുത്തു. പൗരാണിക എടുപ്പുകളും ശേഷിപ്പുകളും ധാരാളമുള്ള രാജ്യമാണ് പെറു. 15-ാം നൂറ്റാണ്ടില്‍ നിര്‍മിച്ച മാച്ചൂപീച്ചു കോട്ട പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമാണ്.