Home Featured ബെംഗളൂരു: കോൺഗ്രസ് എം.എൽ.എ.യുടെ സഹോദരിക്കെതിരേ വധശ്രമത്തിന് കേസ്

ബെംഗളൂരു: കോൺഗ്രസ് എം.എൽ.എ.യുടെ സഹോദരിക്കെതിരേ വധശ്രമത്തിന് കേസ്

ബെംഗളൂരു: കോൺഗ്രസ് എം.എൽ.എ. അഖണ്ഡ ശ്രീനിവാസമൂർത്തിയുടെ സഹോദരി ചന്ദ്രകലയ്ക്കെതിരേ വധശ്രമത്തിന് കേസ്. ലഗ്ഗേരെ സ്വദേശിയായ മഹേഷ് എന്നയാൾ നൽകിയ പരാതിയെത്തുടർന്നാണ് രാജഗോപാലനഗർ പോലീസ് കേസെടുത്തത്. ചന്ദ്രകല ഒളിവിലാണെന്നും അന്വേഷണം നടന്നുവരുകയാണെന്നും പോലീസ് അറിയിച്ചു.

ചന്ദ്രകലയ്ക്കൊപ്പം മറ്റ് നാലുപേർക്കെതിരേയും കേസുണ്ട്. ചന്ദ്രകലയുടെ ബന്ധുവിനെയാണ് മഹേഷ് വിവാഹം കഴിച്ചത്. മഹേഷും ഭാര്യയും തമ്മിൽ ചില പ്രശ്നങ്ങളുണ്ടായപ്പോൾ പരിഹരിക്കാനാണ് ചന്ദ്രകലയും കൂട്ടാളികളും മഹേഷിന്റെ വീട്ടിലെത്തിയത്. എന്നാൽ വാക്‌തർക്കത്തിനൊടുവിൽ ഇവർ കത്തിയെടുത്ത് ആക്രമിച്ചെന്നാണ് പരാതി.

10 പവനും ഒരു ലക്ഷം രൂപയും, വധുവിന് വിവാഹ സമ്മാനം നൽകുന്നതിൽ പരിധി വേണം

വധുവിന് നൽകുന്ന വിവാഹ സമ്മാനം 10 പവനും ഒരു ലക്ഷം രൂപയും എന്ന പരിധിയിൽ വേണമെന്ന് സംസ്ഥാന വനിത കമ്മിഷൻ. വധുവിന് അവകാശമുള്ള മറ്റു തരത്തിലുള്ള ഉപഹാരങ്ങൾ കാൽ ലക്ഷം രൂപയുടേതായും ചുരുക്കണമെന്ന് കമ്മിഷൻ ശുപാർശ ചെയ്‌തു. കൂടാതെ വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് വിവാഹപൂർവ കൗൺസലിങ് നിർബന്ധം ആക്കണമെന്നും വനിതാ കമ്മിഷൻ ശുപാർശ ചെയ്തു. കൺസലിങ് നൽകുന്നുണ്ടെങ്കിലും കമ്മിഷൻ ഇതുവരെ സർട്ടിഫിക്കറ്റ് നൽകിയിരുന്നില്ല.

ശുപാർശ സർക്കാർ അം​ഗീകരിച്ചാൽ ഭാവിയിൽ കമ്മിഷൻ സർട്ടിഫിക്കറ്റ് നൽകുമെന്നും ഈ സർട്ടിഫിക്കറ്റ് തദ്ദേശ സ്ഥാപനങ്ങളിൽ കാണിച്ച് വിവാഹം രജിസ്റ്റർ നടത്തണമെന്നുമാണ് കമ്മിഷന്റെ ആവശ്യം.വിവാഹത്തിന് ആളുകളുടെ എണ്ണവും ആർഭാടവും കുറയ്ക്കണമെന്നും മാതാപിതാക്കൾക്ക് കൗൺസിലിങ് നൽകണമെന്ന വ്യവസ്ഥയും നിയമത്തിൽ ഉൾപ്പെടുത്തണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. തൊഴിലിടങ്ങളിലെ ലൈംഗിക പീഡനം തടയാനുള്ള നിയമം കർശനമായി നടപ്പാക്കണമെന്ന് വനിത ശിശുക്ഷേമ വകുപ്പിനോട് ശുപാർശ ചെയ്തതായും അധ്യക്ഷ പി സതീദേവിയും അംഗം ഇന്ദിരാ രവീന്ദ്രനും പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group