Home Featured പാചകവാതക വിലയില്‍ വര്‍ധന; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂട്ടി

പാചകവാതക വിലയില്‍ വര്‍ധന; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂട്ടി

ന്യൂഡൽഹി∙ പാചകവാതക വിലയിൽ വൻ വർധന. ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് 50 രൂപ കൂട്ടി. ഇതോടെ കൊച്ചിയിലെ വില സിലിണ്ടറിന് 1110 രൂപയായി. നേരത്തെ, 1060 രൂപയായിരുന്നു. വാണിജ്യ സിലിണ്ടറിന് 351 രൂപ കൂട്ടി. 2124 രൂപയാണ് പുതിയ വില, നേരത്തെ 1773 രൂപയായിരുന്നു. പുതിയ വില ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു.

കഴിഞ്ഞ വർഷം ജൂലൈയിലാണ് ഗാർഹിക സിലിണ്ടറിന് ഇതിനു മുൻപ് വില കൂട്ടിയത്. മേയ് മാസത്തിൽ 2 തവണയായി 54 രൂപയോളം കൂട്ടിയിരുന്നു. തുടർച്ചയായ ഏഴു തവണ വില കുറഞ്ഞതിനു ശേഷമാണ് വാണിജ്യ സിലിണ്ടറിന്റെ വില വർധിപ്പിക്കുന്നത്. ജൂൺ മുതൽ 475.50 രൂപ കുറഞ്ഞതിനു പിന്നാലെയാണ് ഒറ്റയടിക്ക് 351 രൂപ കൂട്ടുന്നത്.

എല്ലാ സ്‌കൂളുകളിലും പത്താം ക്ലാസ് വരെ മലയാള പഠനം ഉറപ്പാക്കണം; ഔദ്യോഗിക ഭാഷാ സമിതിയുടെ ശുപാര്‍ശ

തിരുവനന്തപുരം: കേന്ദ്ര സിലബസ് സ്‌കൂളുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകളിലും 10-ാം ക്ലാസ് വരെ മലയാളം പഠിക്കാനുള്ള അവസരം ഉറപ്പുവരുത്തണമെന്ന് നിയമസഭയുടെ ഔദ്യോഗിക ഭാഷാ സമിതിയുടെ ശുപാര്‍ശ .മലയാളത്തില്‍ നിശ്ചിത യോഗ്യതയുള്ള ഭാഷാധ്യാപകരുടെ സേവനം സ്‌കൂളുകളില്‍ ഉറപ്പാക്കണമെന്നും ഇംഗ്ലിഷില്‍ നിന്നു മലയാളത്തിലേക്കും തിരിച്ചുമുള്ള വിവര്‍ത്തനങ്ങള്‍ സ്‌കൂള്‍ തലം മുതല്‍ പാഠ്യമത്സര വിഷയമാക്കണമെന്നും നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചു.

എല്ലാ സ്‌കൂളുകളിലും മലയാള പഠനം നടക്കുന്നുണ്ടോയെന്നും യോഗ്യരായ അധ്യാപകരുണ്ടോയെന്നും പരിശോധിക്കാന്‍ ഉചിതമായ സംവിധാനം ഏര്‍പ്പെടുത്തണം. മാത്യു ടി തോമസ് അധ്യക്ഷനായ സമിതി അഭിപ്രായ രൂപീകരണം നടത്തി തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.സര്‍ക്കാര്‍ ഓഫീസുകളില്‍ ഫയലുകള്‍ മലയാളത്തില്‍ കൈകാര്യം ചെയ്യുന്നതിനു പദകോശം രൂപപ്പെടുത്തണം.

സര്‍ക്കാര്‍ ജോലിക്കായുള്ള മത്സര പരീക്ഷകളും അഭിമുഖങ്ങളും മലയാളത്തിലായിരിക്കണം തുടങ്ങി മലയാള ഭാഷയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്ന മറ്റു ശുപാര്‍ശകളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group