Home Featured ബെംഗളൂരു : വിഷു-ഈസ്റ്റർ അവധി;ട്രെയിൻ ടിക്കറ്റുകൾ തീർന്നു.

ബെംഗളൂരു : വിഷു-ഈസ്റ്റർ അവധി;ട്രെയിൻ ടിക്കറ്റുകൾ തീർന്നു.

ബെംഗളൂരു : ഈസ്റ്റർ അവധിക്ക് ഇനി ഒരുമാസത്തിലേറെ ബാക്കിനിൽക്കേ ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള തീവണ്ടികളിൽ ടിക്കറ്റ് തീർന്നു. ഏപ്രിൽ ഒമ്പതിന് ഈസ്റ്ററും 15-ന് വിഷുവും വരുന്നതിനാൽ ഏപ്രിൽ ആദ്യവാരം മുതൽ മലയാളികൾ നാട്ടിലേക്ക് യാത്ര ആരംഭിക്കും.ഈ ദിവസങ്ങളിലെ മിക്ക തീവണ്ടികളും വെയ്റ്റിങ് ലിസ്റ്റിലാണ്. അവധിയോടനുബന്ധിച്ച് റെയിൽവേപ്രത്യേക സർവീസ് നടത്തിയില്ലെങ്കിൽ ബെംഗളൂരു മലയാളികളുടെ വേനലവധിയാത്ര ദുരിതമാകും.

രാവിലെ 6.10-ന് പുറപ്പെടുന്ന എറണാകുളം എക്സ്പ്രസിലും (12677) രാത്രി 9.47-ന് പുറപ്പെടുന്ന കണ്ണൂർ എക്സ്പ്രസിലും (16511) ഈസ്റ്റർവരെ ഏതാനും ടിക്കറ്റുകൾ ലഭ്യമാണ്. വിഷുവിന്റെ തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ തീവണ്ടികൾ വെയ്റ്റിങ് ലിസ്റ്റിലാണ്. കോവിഡിന് മുമ്പുള്ള വേനലവധിക്കാലത്ത് കേരളത്തിലേക്ക് പ്രത്യേക തീവണ്ടികൾ അനുവദിച്ചിരുന്നു. യാത്രക്കാർ കൂടിയതിനാൽ പ്രത്യേക സർവീസ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

അവധിയോടനുബന്ധിച്ച് കേരള, കർണാടക ആർ.ടി.സി. ബസുകളിലെ ബുക്കിങ് ഏതാനും ദിവസത്തിനകം ആരംഭിക്കും. യാത്രയ്ക്ക് ഒരുമാസംമുമ്പാണ് ആർ.ടി.സി. ബസുകളിൽ ബുക്കിങ് ആരംഭിക്കുന്നത്.തീവണ്ടികളിൽ ടിക്കറ്റ് കിട്ടാത്തവർ ആർ.ടി.സി. ബസുകളിൽ ബുക്കിങ് ആരംഭിക്കുന്നത് കാത്തിരിക്കുകയാണ്. സ്വകാര്യബസുകളിലും മറ്റുവാഹനങ്ങളിലും വിമാനങ്ങളിലുമായി ഒട്ടേറെ മലയാളികളാണ് ഏപ്രിലിൽ നാട്ടിൽ പോകുന്നത്.

ലൈംഗിക ബന്ധത്തിന് തയാറായില്ലെങ്കില്‍ ഒരുമിച്ചുള്ള ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി; കാമുകന്റെ ലിംഗം ഛേദിച്ച്‌ കാമുകി

ഒരുമിച്ചുള്ള ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് കാമുകന്‍ ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് യുവാവിന്റെ ലിംഗം ഛേദിച്ച്‌ കാമുകി.ആക്രമണത്തിനിരയായ 28 കാരനെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചതിനെത്തുടര്‍ന്നാണ് 28 കാരിയായ യുവതി കൃത്യം നിര്‍വഹിച്ചതെന്ന് പോലീസ് പറഞ്ഞു.ഇന്തോനേഷ്യയിലെ നോര്‍ത്ത് സുമാത്രയിലെ സിബോള്‍ഗയിലെ ഹോട്ടലിലാണ് സംഭവം.

കാമുകന്‍ നിര്‍ബന്ധിക്കുമ്ബോള്‍ തനിക്ക് താല്‍പര്യം ഉണ്ടായിരുന്നില്ലെന്നാണ് യുവതി പറയുന്നത്. ഏഴ് മാസമായി യുവാവും യുവതിയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് സിബോള്‍ഗ പോലീസ് മേധാവി ടാരിയോനോ രാജര്‍ജ പറഞ്ഞു.ഇരുവരും ഹോട്ടലില്‍ വച്ച്‌ കണ്ടുമുട്ടാന്‍ തീരുമാനിച്ചു. ഇതിനിടെ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ യുവാവ് യുവതിയെ നിര്‍ബന്ധിക്കുകയും യുവതി നിരസിക്കുകയും ചെയ്തു.

എന്നാല്‍, ഒന്നിച്ചുള്ള സ്വകാര്യ നിമിഷങ്ങള്‍ അടങ്ങിയ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് യുവാവ് ഭീഷണിപ്പെടുത്തി.ഇതിനിടെ യുവാവ് കുളിക്കാന്‍ ഒരുങ്ങിയപ്പോള്‍ യുവതി കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു. യുവാവ് രക്തം വാര്‍ന്ന് കിടക്കുന്നതായി യുവതി തന്നെയാണ് അറിയിച്ചതെന്ന് ഹോട്ടലിലെ റിസപ്ഷനിസ്റ്റ് പറഞ്ഞു. യുവതിയെ അറസ്റ്റ് ചെയ്തെങ്കിലും ഇതുവരെ കുറ്റം ചുമത്തിയിട്ടില്ല.

You may also like

error: Content is protected !!
Join Our WhatsApp Group