Home Featured ഇന്ത്യയില്‍ വന്നിട്ട് ഒരു ചായ കുടിക്കാതെ പോയാല്‍ എങ്ങനാ!;ബെംഗളൂരു തെരുവോരത്ത് ജര്‍മന്‍ ചാന്‍സലറുടെ ചായ കുടി

ഇന്ത്യയില്‍ വന്നിട്ട് ഒരു ചായ കുടിക്കാതെ പോയാല്‍ എങ്ങനാ!;ബെംഗളൂരു തെരുവോരത്ത് ജര്‍മന്‍ ചാന്‍സലറുടെ ചായ കുടി

രണ്ടു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിലാണ് ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്.ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തിയ അദ്ദേഹം, ഞായറാഴ്ച രാവിലെ ബെംഗളൂരുവിലെത്തി.ബെംഗളൂരുവിലെത്തിയ ഷോള്‍സിനെ കര്‍ണാടക ആരോഗ്യമന്ത്രി ഡോ. കെ സുധാകര്‍ സ്വീകരിച്ചു. ജര്‍മന്‍ ചാന്‍സലര്‍ ബെംഗളൂരുവിലെ തെരുവില്‍ നിന്ന് ചായ കുടിക്കുന്നതിന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് ഇന്ത്യയിലെ ജര്‍മന്‍ എംബസി. ‘രുചികരമായ ഒരു കപ്പ് ചായ ഇല്ലാതെ നിങ്ങള്‍ക്ക് എങ്ങനെ ഇന്ത്യയെ അനുഭവിക്കാന്‍ കഴിയും’ എന്ന രസകരമായ ക്യാപ്ഷനോടെയാണ് ജര്‍മന്‍ എംബസി ചിത്രം പങ്കുവച്ചിരിക്കുന്നത്.

എംബസി ഉദ്യോഗസ്ഥരുടെ പ്രിയപ്പെട്ട ചായക്കടയായ ചാണക്യപുരിയിലെ കടയില്‍ നിന്ന് ഒലാഫ് ഷോള്‍സിന് ചായ വാങ്ങി നല്‍കിയെന്നും ട്വീറ്റില്‍ പറയുന്നു.

കഴിഞ്ഞദിവസം ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഒലാഫ് ഷോള്‍സ് ഇന്ത്യയുമായി ചില നയതന്ത്ര കരാറുകളില്‍ ഒപ്പിട്ടിരുന്നു. ഇന്ത്യയില്‍ നിന്ന് നൈപുണ്യവും ശേഷിയുമുള്ള ആളുകളെ ജര്‍മനിയിലേക്ക് റിക്രൂട്ട് ചെയ്യാന്‍ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കുട്ടികള്‍ക്ക് കൗണ്‍സലിംഗ് , മൊബൈല്‍ കെണിയില്‍ നിന്ന് രക്ഷയ്ക്ക് ‘ഡി ഡാഡ് ‘

കണ്ണൂര്‍:* മൊബൈല്‍ ഗെയിമുകളുടെയും അശ്ലീല സൈറ്റുകളുടെയും അടിമകളായ കുട്ടികളെ കൗണ്‍സലിംഗിലൂടെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ കേരള പൊലീസ് ആവിഷ്കരിച്ച ഡി -ഡാഡ് (ഡിജിറ്റല്‍ ഡി അഡിക്ഷന്‍ പദ്ധതി) മാര്‍ച്ച്‌ ആദ്യവാരം പ്രവര്‍ത്തനം തുടങ്ങുംതിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ആദ്യം. ക്ളിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സേവനമാണ് നല്‍കുന്നത്.

പൊലീസ് സ്റ്റേഷനുകളോട് അനുബന്ധമായിട്ടാണ് പ്രവര്‍ത്തനം. പ്രോജക്‌ട് കോ ഓര്‍ഡിനേറ്റര്‍, പൊലീസ് കോ ഓര്‍ഡിനേറ്റര്‍മാര്‍ ഇവിടെ ഉണ്ടാകും. ജില്ലകളില്‍ അഡിഷണല്‍ എസ്.പിമാരായിരിക്കും നോഡല്‍ ഓഫീസര്‍മാര്‍. വിദ്യാഭ്യാസം, ആരോഗ്യം, വനിത -ശിശുവികസന വകുപ്പുകളും സഹകരിക്കും.ആദ്യഘട്ടത്തില്‍ ഓണ്‍ലൈനായി കൗണ്‍സലിംഗ് നല്‍കും. മാറ്റം വരാത്തവരെ ജില്ലാ കേന്ദ്രങ്ങളിലെത്തിച്ച്‌ ചികിത്സിക്കും.● *ലോക് ഡൗണ്‍ ബാധ ഒഴിപ്പിക്കാന്‍*ലോക്ഡൗണിലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ അവസാനിച്ചെങ്കിലും കുട്ടികളിലെ ഫോണ്‍ ഉപയോഗം കുറഞ്ഞില്ല.

ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് കീഴടങ്ങിയ ഒട്ടേറെപ്പേരുണ്ട്. ഈ സാഹചര്യത്തിലാണ് ഡിജിറ്റല്‍ കൗണ്‍സലിംഗ് എന്ന ആശയത്തിന് പൊലീസ് തുടക്കമിട്ടത്.● *വിളിക്കേണ്ട നമ്പര്‍* _9497 900 200_● *പദ്ധതിക്ക് ചെലവ്*1.30 കോടികുട്ടികളുമായി നേരിട്ടെത്തിയും പ്രശ്‌നപരിഹാരം തേടാം. സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെയും അദ്ധ്യാപകരുടെയും സഹായത്തോടെ ഇത്തരക്കാരെ കണ്ടെത്തി കൗണ്‍സലിംഗ് നല്‍കാനും ആലോചനയുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group