പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 27-ന് കർണാടകയിലെ ശിവമൊഗ്ഗ വിമാനത്താവളം ഉദ്ഘാടനം ചെയ്യും. ഏകദേശം 450 കോടി രൂപ ചെലവിലാണ് പുതിയ വിമാനത്താവളം വികസിപ്പിച്ചെടുത്തത്. ഇതിലൂടെ വാണിജ്യവും വിനോദസഞ്ചാരവും വർദ്ധിക്കുമെന്ന് പ്രധാനമന്ത്രി ട്വിറ്ററിലിൽ കുറിച്ചു.തിങ്കളാഴ്ച കർണാടക സന്ദർശിക്കുമെന്നും ശിവമോഗയിലെ വിമാനത്താവളവും മറ്റ് നിരവധി വികസന പദ്ധതികളും ഉദ്ഘാടനം ചെയ്യുമെന്നും നരേന്ദ്ര മോദി ട്വിറ്ററിലൂടെ പറഞ്ഞു.
ഒന്നിലധികം പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ശിവമോഗയിൽ അദ്ദേഹം നിർവഹിക്കും.വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനൽ ബിൽഡിംഗിന് മണിക്കൂറിൽ 300 യാത്രക്കാരെ കൈകാര്യം ചെയ്യാൻ കഴിയുമെന്ന് എം പി. ബി വൈ രാഘവേന്ദ്ര പറഞ്ഞു. ഈ വിമാനത്താവളം ശിവമോഗയിലെ മാത്രമല്ല, മുഴുവൻ മധ്യ കർണാടകയിലെയും ജനങ്ങളുടെ ആവശ്യം നിറവേറ്റുമെന്നും ഇത് യുവാക്കൾക്ക് ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും രാഘവേന്ദ്ര ട്വിറ്ററിൽ കുറിച്ചു.
ഹൈഡ്രജന്‍ എന്‍ജിന്‍ ട്രെയിന്‍: ടെന്‍ഡര്‍ വിളിക്കാനൊരുങ്ങി റെയില്‍വേ
ന്യൂഡല്‍ഹി: ബജറ്റില്‍ പ്രഖ്യാപിച്ച, രാജ്യത്ത് പുതുതായി അവതരിപ്പിക്കുന്ന ഹൈഡ്രജന്‍ എന്‍ജിന്‍ ട്രെയിനുകള്‍ക്ക് ടെന്‍ഡര്‍ വിളിക്കാന്‍ റെയില്‍വേ തീരുമാനിച്ചു.35 ഹൈഡ്രജന്‍ ട്രെയിനുകള്‍ക്കുള്ള കരാറാണ് നല്‍കുക.ഏകദേശം 2,800 കോടി രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റെയില്‍വേ വൃത്തങ്ങള്‍ പറഞ്ഞു.ഹിറ്റാച്ചി, ഭെല്‍, മേധ സെര്‍വോ അടക്കം ആറ് കമ്ബനികളുമായി ഉന്നത സംഘം ചര്‍ച്ച നടത്തിയെന്നും ഹൈഡ്രജന്‍ ട്രെയിന്‍ നിര്‍മിക്കുന്നതിന് അവര്‍ താല്‍പര്യം കാണിച്ചതായും റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.
ഡാര്‍ജിലിങ്, നീലഗിരി, കല്‍ക്ക-ഷിംല, കാന്‍ഗ്ര വാലി തുടങ്ങിയ എട്ട് പൈതൃക പാതകളില്‍ ഹൈഡ്രജന്‍ ഇന്ധനം ഉയോഗിച്ച് ഓടിക്കാവുന്ന എന്‍ജിന്‍ ഘടിപ്പിച്ച ട്രെയിനുകള്‍ ആരംഭിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അടുത്തിടെ പറഞ്ഞിരുന്നു.ഡീസല്‍ എന്‍ജിന്‍ ട്രെയിനിനെ അപേക്ഷിച്ച് ഹൈഡ്രജന്‍ എന്‍ജിന്‍ ട്രെയിനുകള്‍ ഓടിക്കുന്നതിന് നിലവിലെ ചെലവ് പ്രകാരം 27 ശതമാനത്തോളം അധികം വരുമെങ്കിലും മലയോര പാതകളില്‍ മികച്ച പ്രവര്‍ത്തനം നടത്താന്‍ സാധിക്കുമെന്നാണ് റെയില്‍വേ വിലയിരുത്തല്‍.
കൂടാതെ, ഡീസല്‍ എന്‍ജിന്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറള്ളുന്നതുമൂലം ഉണ്ടാകുന്ന അന്തരീക്ഷ മലിനീകരണം ഇല്ലാതാക്കാനാകും.ഹൈഡ്രജന്‍ എന്‍ജിനുകള്‍ പ്രവര്‍ത്തിക്കുന്നത് ഫ്യൂവല്‍ സെല്ലുകളിലാണ്. ഇതിനുള്ളില്‍ ഹൈഡ്രജനും ഓക്സിജനും രാസസംയോജനം നടത്തി വൈദ്യുതി ഉത്പാദിപ്പിക്കുകയാണ് ചെയ്യുന്നത്.ഇങ്ങനെയുണ്ടാകുന്ന വൈദ്യുതിയിലാണ് എന്‍ജിന്‍ പ്രവര്‍ത്തിക്കുക. രാസപ്രവര്‍ത്തനത്തിന്‍റെ അവശിഷ്ടമായ വെള്ളം നീരാവി രൂപത്തിലായിരിക്കും അന്തരീക്ഷത്തിലേക്ക് പുറത്തുവിടുക.