Home Featured സംവിധായകന്‍ മനു ജെയിംസ് അന്തരിച്ചു

സംവിധായകന്‍ മനു ജെയിംസ് അന്തരിച്ചു

കോട്ടയം: സംവിധായകൻ മനു ജെയിംസ്‌ (31) അന്തരിച്ചു. ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. അഹാന കൃഷ്ണ, ധ്രുവൻ, അജു വർഗീസ്, ലാൽ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ‘നാൻസി റാണി’ എന്ന സിനിമയുടെ സംവിധായകനാണ് മനു. ചിത്രം പുറത്തിറങ്ങാനിരിക്കെയാണ് അവിചാരിത മരണം.2004ല്‍ സാബു ജെയിംസ് സംവിധാനം ചെയ്ത ഐ ആം ക്യൂരിയസ് എന്ന ചിത്രത്തില്‍ ബാല താരമായി അഭിനയിച്ചിട്ടുണ്ട്. മലയാളം, കന്നട, ഹിന്ദി, ഹോളിവുഡ് സിനിമകളില്‍ സഹ സംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

കുറവിലങ്ങാട് ചിറത്തിടത്തില്‍ ജെയിംസ് ജോസിന്റെയും, ഏറ്റുമാനൂര്‍ പ്ലാത്തോട്ടത്തില്‍ സിസിലി ജെയിംസിന്റെയും മകനാണ്. നൈന മനു ജെയിംസ് ആണ് ഭാര്യ. സംസ്‌കാര ശുശ്രൂഷകള്‍ നാളെ വൈകുന്നേരം 3 ന് കുറവിലങ്ങാട് വീട്ടില്‍വച്ചും സംസ്‌കാരം മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച് ഡീക്കന്‍ ദേവാലയത്തില്‍വച്ചും നടക്കും.സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുന്നതിനിടയിലാണ് അന്ത്യം. നിർമ്മാതാവ് ബാദുഷ ഉൾപ്പടെ സിനിമാ മേഖലയിലെ നിരവധിപ്പേർ സമൂഹ മാധ്യമങ്ങളിലൂടെ അനുശോചനം അറിയിച്ചിട്ടുണ്ട്.

വിവാഹ ചടങ്ങിനിടെ ഹൃദയാഘാതം, വധു മരിച്ചു; അതേവേദിയില്‍ സഹോദരിയെ താലിചാര്‍ത്തി വരന്‍

അഹമ്മദാബാദ്: വിവാഹ ചടങ്ങിനിടെ യുവതി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഗുജറാത്തിലെ ഭാവ്‌നഗറിലെ സുഭാഷ് നഗര്‍ പ്രദേശത്താണ് വിവാഹ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ വധു മരിച്ചത്.ഭഗവനേശ്വര്‍ ക്ഷേത്രത്തിന് മുന്‍പില്‍ വച്ചായിരുന്നു ദൗര്‍ഭാഗ്യകരമായ സംഭവം.ജിനാഭായ് റാത്തോറിന്റെ മകള്‍ ഹെതലും നാരി ഗ്രാമത്തിലെ റാണാഭായ് ബുതാഭായി അല്‍ഗോട്ടറിന്റെ മകന്‍ വിശാലും തമ്മിലായിരുന്നു വിവാഹം.

വിവാഹ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ ഹേതലിന് തലകറക്കവും ബോധക്ഷയവും അനുഭവപ്പെടുകകായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. ഹേതലിന്റെ മരണത്തില്‍ കുടുംബം വിലപിച്ചപ്പോഴും വിവാഹാഘോഷങ്ങള്‍ തുടരാന്‍ ബന്ധുക്കള്‍ തീരുമാനിച്ചു. ഹേതലിന്റെ ഇളയ സഹോദരിയെ വിശാലിന് വിവാഹം ചെയ്തു നല്‍കി

You may also like

error: Content is protected !!
Join Our WhatsApp Group