Home Featured ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ സംഭാവന നല്‍കി യാചകന്‍

ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ സംഭാവന നല്‍കി യാചകന്‍

ചെന്നൈ: തമിഴ്നാട് മന്ത്രിസഭയുടെ ദുരിചതാശ്വാസ നിധിയിലേക്ക് 50ലക്ഷം രൂപ സംഭാവന നല്‍കി യാചകന്‍. തമിഴ്നാട് തൂത്തുക്കുടി ജില്ലയിലെ യാചകാനായ പൂല്‍പാണ്ഡ്യന്‍ ആണ് വന്‍ തുക സംഭാവനയായി നല്‍കിയത്.2020 മെയ് മാസത്തില്‍ മുഖ്യമന്ത്രിയുടെ കൊറോണ ദുരാതാശ്വാസ നിധിയിലേക്ക് 10000 രൂപ സംഭാവന നല്‍കിയാണ് ഇയാള്‍ തുടക്കം കുറിച്ചത്. തുടര്‍ന്ന്, വിവിധ ജില്ലാ കളക്ടര്‍മാരുടെ ദുരിതാശ്വാസ നിധിയിലേക്ക് എട്ട് തവണ 10,000 രൂപ വീതം സംഭാവന നല്‍കി.

ഭിക്ഷാടനത്തില്‍നിന്ന് ലഭിക്കുന്ന അധിക തുകയാണ് ഇയാള്‍ ദുരിതാശ്വാസ നിധിക്ക് നല്‍കിയത്. 72 കാരനായ പൂല്‍പാണ്ഡ്യന് തുടക്കകാലത്ത് മുബൈയില്‍ ആണ് ജോലി ചെയ്തിരുന്നത്.ഭാര്യയുടെ മരണത്തെ തുടര്‍ന്നാണ് ഇയാള്‍ വീണ്ടും തമിഴ്നാട്ടിലേക്ക് തിരിച്ചുവന്നത്. മക്കളുടെ വിവാഹ ശേഷം തനിച്ചായ ഇയാള്‍ അധികമായി കിട്ടിയ തുകയെല്ലാം ദുരിതാശ്വാസ നിധിക്ക് സംഭാവന നല്‍കുകയായിരുന്നു. താന്‍ തനിച്ചായതുകൊണ്ട് ഭിക്ഷയായി കിട്ടുന്ന തുകയുടെ ഒരു വിഹിതം ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കുന്നു എന്നുമാണ് ഇയാള്‍ പറയുന്നത്. 2020 സ്വാതന്ത്ര്യദിനത്തില്‍ പൂല്‍പാണ്ഡ്യന്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് മധുര ജില്ലാ കളക്ടറില്‍ നിന്ന് അവാര്‍ഡ് നേടുകയും ചെയ്തു.

നിശബ്ദ പ്രചാരണവേളയില്‍ സോഷ്യല്‍ മീഡിയയിലൂടെ വോട്ട് തേടരുത്: തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിന്‍റെ നിശബ്ദ പ്രചാരണ വേളയില്‍ സോഷ്യല്‍ മീഡിയയില്‍ വോട്ട് അഭ്യര്‍ത്ഥിച്ചുള്ള സന്ദേശങ്ങള്‍ പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍.വരുന്ന തിരഞ്ഞെടുപ്പില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്നും കമ്മീഷന്‍ അറിയിച്ചു. ത്രിപുരയില്‍ നിശബ്ദ പ്രചാരണത്തിനിടെ വോട്ട് അഭ്യര്‍ത്ഥിച്ച്‌ ട്വീറ്റ് ചെയ്തതിനു ബിജെപി, കോണ്‍ഗ്രസ്, സിപിഎം എന്നിവര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു.നിശബ്ദ പ്രചാരണവേളയില്‍ നേരിട്ട് വോട്ട് തേടുകയോ മാധ്യമങ്ങളിലൂടെയോ പൊതുപരിപാടികളിലൂടെയോ വോട്ട് തേടുകയോ ചെയ്യുന്നത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ്. എന്നിരുന്നാലും, സോഷ്യല്‍ മീഡിയ ഇടപെടലുകളെക്കുറിച്ച്‌ ആശങ്കകളുണ്ടായിരുന്നു.

ഇക്കാര്യത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇപ്പോള്‍ വ്യക്തത വരുത്തിയിരിക്കുകയാണ്. നിശബ്ദ പ്രചാരണ വേളയില്‍ വോട്ട് ചോദിക്കുകയോ സമൂഹമാധ്യത്തിലെ അക്കൗണ്ടുകള്‍ വഴി വോട്ടഭ്യര്‍ഥിക്കുയോ, സന്ദേശങ്ങള്‍ നല്‍കുകയോ ചെയ്യുന്നത് ചട്ടലംഘനമാകുമെന്നും കമ്മിഷന്‍ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group