ബെംഗളുരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തെച്ചൊല്ലി തമ്മില്‍ തല്ലാനില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ സിദ്ധരാമയ്യ.തനിക്കും ഡി കെ ശിവകുമാറിനും പരമേശ്വരയ്ക്കും മുഖ്യമന്ത്രിയാകാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ അതിന്റെ പേരില്‍ തമ്മില്‍ തല്ലാനില്ലെന്നുമാണ് സിദ്ധരാമയ്യ വ്യക്തമാക്കിയത്. മുഖ്യമന്ത്രി പദവി ആഗ്രഹിക്കുന്നതില്‍ തെറ്റില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദവിക്ക് വേണ്ടി തമ്മില്‍ തല്ലാണെന്ന് ഇന്നലെ അമിത് ഷാ ആരോപിച്ചിരുന്നു. അമിത് ഷാ ആദ്യം സ്വന്തം പാര്‍ട്ടിയിലെ നേതൃപ്രശ്‌നം തീര്‍ക്കട്ടെയെന്ന് ഡി കെ ശിവകുമാര്‍ പ്രതികരിച്ചു.
KSRTC സ്വിഫ്റ്റിന്റെ പുതിയ സൂപ്പര്‍ഫാസ്റ്റ് ബസ് ബംഗളൂരുവില്‍ നിന്നെത്തി; രണ്ടു മാസത്തിനുള്ളില്‍ 130 ബസുകള്‍ കൂടി എത്തും
കെ.എസ്.ആര്‍.ടി.സി സ്വീഫ്റ്റിന്റെ ഏറ്റവും പുതിയ സൂപ്പര്‍ ഫാസ്റ്റ് ബസ് എത്തി. ബംഗളൂരുവില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരം സ്വിഫ്റ്റ് ആസ്ഥാനത്ത് എത്തിയത്.വരുന്ന രണ്ട് മാസത്തിനുള്ളില്‍ ബാക്കി 130 ബസുമെത്തും. അശോക് ലൈലാന്റില്‍ നിന്നാണ് ഡീസല്‍ ബസുകള്‍ വാങ്ങിയത്.കെ.എസ്.ആര്‍.ടി.സിയില്‍ നിലവിലുള്ള ബസുകളുടെ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണ് പുതിയ ബസുകള്‍ എത്തുന്നത്.
എന്നാല്‍ ഇന്ന് പുലര്‍ച്ചെയെത്തിയ ബസ് ഉടന്‍ സര്‍വീസ് ആരംഭിക്കില്ല. സുപ്പര്‍ഫാസ്റ്റ് ബസുകളുടെ കാലപഴക്കം ഇന്ധനക്ഷമതയെ പോലും ബാധിക്കുന്നു എന്ന തരത്തില്‍ വ്യാപക പ്രചരണം ഉണ്ടായിരുന്നു.മുഴുവന്‍ ബസുകളുമെത്തിയാല്‍ സൂപ്പര്‍ഫാസ്റ്റ് ബസുകളെല്ലാം കെ.സ്വിഫ്റ്റിലേക്ക് മാറും. നിലവില്‍ സര്‍വീസ് നടത്തുന്ന പുതിയ ബസുകള്‍ ഫാസ്റ്റ് സര്‍വീസിലേക്ക് മാറ്റാനുമാണ് കെ.എസ്.ആര്‍.ടി.സി തീരുമാനം.