ബെംഗളൂരു∙ വൈറ്റ്ഫീൽഡിനു സമീപം തൈക്കലിനും മാലൂരിനും ഇടയിലുണ്ടായ വൈദ്യുതി കേബിൾ തകരാർ ബെംഗളൂരു–ചെന്നൈ റൂട്ടിൽ ട്രെയിൻ സർവീസുകളെ ബാധിച്ചു. ഇതുവഴി കടന്നുപോകേണ്ട മൈസൂരു–കൊച്ചുവേളി എക്സ്പ്രസ് ബാനസവാടി, ഹൊസൂർ, ധർമപുരി വഴി തിരിച്ചുവിട്ടു.ബെംഗളൂരുവിൽ നിന്ന് മാരികുപ്പം, കുപ്പം, ബംഗാർപേട്ട് പാസഞ്ചർ, ഡെമു, മെമു ട്രെയിനുകൾ സർവീസ് റദ്ദാക്കി. രാത്രിയോടെയാണ് തകരാർ പരിഹരിച്ച് ട്രെയിൻ സർവീസുകൾ പുനഃസ്ഥാപിച്ചത്.
കര്‍ണാടകയില്‍ നിന്ന് കട്ടോണ്ടുപോയ ബസ് തെലങ്കാനയില്‍ കുഴിയില്‍ വീണ് കുടുങ്ങി
ബിഡര്‍ ഡിപോക്ക് കീഴിലെ ചിഞ്ചോളി സ്റ്റാന്‍ഡില്‍ നിന്ന് ചൊവ്വാഴ്ച മോഷണം പോയ കല്യാണ കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട് കോര്പറേഷന് ബസ് ബുധനാഴ്ച തെലങ്കാന സംസ്ഥാനത്ത് പാതയിലെ കുഴിയില്‍ ചക്രങ്ങള്‍ താണ് കുടുങ്ങി.കെഎ 38 എഫ് 971 നമ്ബര്‍ ബസാണ് മോഷണം പോയത്.
കള്ളന് ഓടിച്ചുപോയ ബസ് തെലങ്കാനയില്‍ അണ്ടാറ ടണ്ഡ പാതയില്‍ ഭൂകൈലാസ ക്ഷേത്ര പരിസരത്ത് ഗട്ടറില്‍ വീഴുകയായിരുന്നു. വിവരം അറിഞ്ഞ് പൊലീസ്, കെഎസ്ആര്‍ടിസി അധികൃതര്‍ തെലങ്കാനയില്‍ നിന്ന് ബസ് തിരികെ കൊണ്ടുവന്നു.ചൊവ്വാഴ്ച രാവിലെ പുറപ്പെടേണ്ട സര്‍വീസിന്റെ ഡ്യൂടിക്ക് എത്തിയ ഡ്രൈവര്‍ ബസ് പരതിയെങ്കിലും കണ്ടില്ല. തെലങ്കാന ഭാഗത്തേക്ക് ഈ ബസ് ഓടിച്ച് കൊണ്ടുപോവുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. പൊലീസും കെഎസ്ആര്‍ടിസിയും തിരച്ചില്‍ സംഘങ്ങള്‍ രൂപവത്കരിച്ചിരുന്നു. കള്ളനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.