ബെംഗളൂരു : നിർമാണം പൂർത്തിയായ ശിവമോഗ വിമാനത്താവളത്തിൽ ചൊവ്വാഴ്ച വ്യോമസേനയുടെ എയർ ക്രാഫ്റ്റ് പരീക്ഷണ ലാൻഡിങ് നടത്തി. ഫെബ്രുവരി 27-ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്ന വിമാനത്താവളത്തിൽ വിമാനങ്ങളുടെ ട്രയർ റണ്ണിന് ഇതോടെ തുടക്കമായി.വിമാനങ്ങൾ സർവീസ് നടത്തുന്നതിനുള്ള ലൈസൻസ് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലിൽനിന്ന് ലഭിച്ചതായി ശിവമോഗ എം.പി. ബി.വൈ. രാഘവേന്ദ്ര പറഞ്ഞു.
ഇതിനെത്തുടർന്നാണ് ട്രയർ റൺ തുടങ്ങിയത്. വരും ദിവസങ്ങളിലും ഇത് തുടരും. 27-ന് രാവിലെ 11.15-ന്പ്രധാനമന്ത്രി നരേന്ദ്രമോദിയുമായെത്തുന്ന വിമാനം വിമാനത്താവളത്തിൽ ഇറങ്ങും.ശിവമോഗയിലെ സോഗണയിലാണ് മികച്ച സൗകര്യങ്ങളോടെയുള്ള വിമാനത്താവളം പൂർത്തിയായത്. ബെംഗളൂരു വിമാനത്താവളം കഴിഞ്ഞാൽ സംസ്ഥാനത്ത് എറ്റവം നീളമുള്ള റൺവേയുള്ള വിമാനത്താവളമാണ് ശിവമോഗ.ശിവമോഗ വിമാനത്താവളം ജ്ഞാനപീഠ ജോതാവായ കന്നഡ മഹാകവി കുവെംപുവിന്റെ പേരിൽ അറിയപ്പെടും.
വിമാനത്താവളത്തിന് കുവെംപുവിന്റെ പേര് നൽകാൻ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് ശുപാർശ നൽകാൻ കർണാടക മന്ത്രിസഭാ യോഗം തീരുമാനിച്ചു.വിമാനത്താവളത്തിന് മുൻ മുഖ്യമന്ത്രി ബി.എസ്.യെദ്യരപ്പയുടെ പേര് നൽകുന്നതിന് ശുപാർശ നൽകാൻ നേരത്തെ മന്ത്രിസഭ തീരുമാനമെടുത്തിരുന്നു.മുതിർന്ന തോവായനിയമസഭാ തിരഞ്ഞെടുപ്പ് യെദ്യുരപ്പയെയും ലിംഗായത്ത് സമുദായത്തെയും കൈയിലെടുക്കുകയായിരുന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ ലക്ഷ്യം.പക്ഷേ, വിമർശനമുയർന്നതിനെത്തുടർന്ന് തന്റെ പേരിടുന്നതിന് യെദ്യുരപ്പ എതിർപ്പറിയിച്ചു. മഹാകവി കുവെംപുവിന്റെ പേര് അദ്ദേഹം നിർദേശിച്ചു.
ഏറെ കാത്തിരുന്ന് ലഭിച്ച കുഞ്ഞുങ്ങള്‍ക്ക് അസുഖം വരുമോയെന്ന് ഭയന്ന് ഇരട്ടക്കുഞ്ഞുങ്ങളെയും കൊന്ന് അമ്മ ജീവനൊടുക്കി
ഹൈദരാബാദ്: ഇരട്ടക്കുഞ്ഞുങ്ങള്‍ക്കൊപ്പം മാതാവ് കിണറില്‍ ചാടി ആത്മഹത്യ ചെയ്തു. ബീദ സന്ധ്യ റാണി എന്ന 29 കാരിയാണ് നവജാത ശിശുക്കളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഇവരുടെ മൃതദേഹം കണ്ടെടുത്തതെന്ന് പൊലീസ് അറിയിച്ചു. കുഞ്ഞുങ്ങള്‍ക്ക് അസുഖം വരുമോ എന്ന് ഭയന്നാണ് യുവതി ഈ കടുംകൈ ചെയ്തത്. സന്ധ്യ റാണി എഴുതിയതായി കരുതപ്പെടുന്ന കുറിപ്പില്‍ നിന്നുമാണ് ഈ വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.പൊലീസ് നല്‍കുന്ന വിവരം ഇപ്രകാരമാണ്.
2012ല്‍ സന്ധ്യാ റാണി ബന്ധുവായ ബീദ നര്‍സിംഗ് റാവുവിനെ വിവാഹം കഴിച്ചു. 2017 സന്ധ്യ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയെങ്കിലും കുഞ്ഞുങ്ങള്‍ മരണപ്പെട്ടിരുന്നു. 2018ല്‍ സന്ധ്യ ജന്മം നല്‍കിയ പെണ്‍കുഞ്ഞും താമസിയാതെ മരണപ്പെട്ടു. ഈ മാസം പതിനൊന്നിനാണ് വീണ്ടും സന്ധ്യ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ഇതില്‍ പെണ്‍കുഞ്ഞിന് ആരോഗ്യ പ്രശ്നമൊന്നും ഇല്ലായിരുന്നെങ്കിലും ആണ്‍കുഞ്ഞിനെ ഭാരക്കുറവിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മൂന്ന് ദിവസം മുന്‍പ് കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടു പോയി.
എന്നാല്‍ ഇനിയും കുഞ്ഞിന് അസുഖം വരുമോ എന്ന ആശങ്കയിലായിരുന്നു സന്ധ്യ.ഞായറാഴ്ച രാത്രിയോടെയാണ് സന്ധ്യയേയും കുഞ്ഞുങ്ങളേയും കാണാതായത്. വീട്ടുകാര്‍ ഉടനടി തെരച്ചില്‍ നടത്തിയെങ്കിലും തിങ്കളാഴ്ച രാവിലെയോടെ മൃതദേഹങ്ങള്‍ കണ്ടെത്തി. അല്‍വാള്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.