Home Featured ബംഗളൂരു:ലുഡോ വഴി പ്രണയം, അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക്, ഒടുവില്‍ ഇഖ്ര ജീവാനിലേക്ക് തിരിച്ചയച്ചു.

ബംഗളൂരു:ലുഡോ വഴി പ്രണയം, അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക്, ഒടുവില്‍ ഇഖ്ര ജീവാനിലേക്ക് തിരിച്ചയച്ചു.

ജനനം പാക്കിസ്ഥാനില്‍. ലുഡോ വഴി പ്രണയം. നേപ്പാളില്‍ വിവാഹം. ബംഗളൂരുവില്‍ ഒളിച്ച്‌ താമസം. ഒടുവില്‍ ഇഖ്ര ജീവാനിയെ പാക്കിസ്ഥാനിലേക്ക് മടക്കി അയക്കുന്നു.യുപി സ്വദേശിയെ ഓണ്‍ലൈന്‍ ലുഡോ ഗെയിമിലൂടെ പരിചയപ്പെട്ട് വിവാഹംചെയ്ത ഇഖ്രയുടെ കഥയ്ക്ക് ഒരു സിനിമാക്കഥയുടെ പരിവേഷമുണ്ട്.ഇഖ്ര ജീവാനി എന്ന പാക്കിസ്ഥാന്‍ യുവതി യുപി സ്വദേശിയായ മുലായം സിംഗിനെ ഓണ്‍ലൈന്‍ ലുഡോ ഗെയിമിലൂടെയാണ് പരിചയപ്പെടുന്നത്.

പരിചയം പിന്നീട് പ്രണയമായി. ഒടുവില്‍ മുലായത്തിനെ വിവാഹം കഴിക്കാനായി ഇഖ്ര നേപ്പാളിലെത്തുന്നു. മുലയത്തിന്റെ നിര്‍ദ്ദേശപ്രകാരം ഇഖ്ര കാഠ്മണ്ഡുവിലെ ത്രിഭുവന്‍ വിമാനത്താവളത്തില്‍ എത്തിയത് 2022 സെപ്തംബര്‍ 19നായിരുന്നു. ഇഖ്രയെ സ്വീകരിക്കാന്‍ മുലയം സിംഗും അവിടെയെത്തി. താമസിയാതെ ഇരുവരും നേപ്പാളില്‍ വച്ച്‌ വിവാഹിതരായി. പിന്നീട് സനോലി അതിര്‍ത്തിയിലൂടെ ഇരുവരും ഇന്ത്യയിലേക്ക് തിരിച്ചു. വിസയോ മറ്റ് തിരിച്ചറിയല്‍ രേഖകളോ ഇല്ലാതെയായിരുന്നു ഇഖ്രയുടെ ഇന്ത്യയിലേക്കുള്ള യാത്ര.തുടര്‍ന്ന് ഇരുവരും ബംഗളൂരുവിലെത്തി.

രാവ എന്ന വ്യാജപേരിലാണ് ഇഖ്ര അവിടെ താമസിച്ചിരുന്നത്. ഇഖ്ര നിസ്‌കരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ചില അയല്‍വാസികള്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ് മുലായം സിംഗിന്റെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. പരിശോധനയില്‍ ഇഖ്രയുടെ പാക്കിസ്ഥാന്‍ പാസ്‌പോര്‍ട്ട് ലഭിച്ചതോടെ യുവതിയെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഒടുവില്‍ അട്ടാരി അതിര്‍ത്തി വഴി ഇഖ്ര ജീവാനിയെ പാക്കിസ്ഥാനിലേക്ക് തിരിച്ചയച്ചു.

കുഞ്ഞ് നിര്‍വാന്‍റ്റെ ചികിത്സാ ചെലവിലേക്ക് 11 കോടി നല്‍കി അജ്ഞാതന്‍; പ്രശസ്തി ആവശ്യമില്ല

കൊച്ചി:സ്പൈനല്‍ മസ്കുലര്‍ അട്രോഫി (എസ്.എം.എ.) ബാധിതനായ കുഞ്ഞ് നിര്‍വാന്റെ വാര്‍ത്ത കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സാമൂഹിക മാധ്യമത്തില്‍ നിറഞ്ഞുനില്‍ക്കുകയാണ്.15 മാസം പ്രായമുള്ള നിര്‍വാന്റെ ചികിത്സയ്ക്ക് അമേരിക്കയില്‍നിന്ന് മരുന്നെത്തിക്കാന്‍ 17.4 കോടി രൂപയാണ് വേണ്ടിയിരുന്നത്. എന്നാല്‍ ഇപ്പോഴിതാ ചികിത്സാ ചെലവിലേക്ക് പതിനൊന്ന് കോടി രൂപ നല്‍കിയിരിക്കുകയാണ് അജ്ഞാതനായ ഒരു മനുഷ്യസ്നേഹി. തന്നെക്കുറിച്ചുള്ള യാതൊരു വിവരവും പുറത്തുവിടരുതെന്ന് പറഞ്ഞാണ് നിര്‍വാന് വേണ്ടിയുള്ള പണം കൈമാറിയിരിക്കുന്നത്

ഇതോടെ 17.5 കോടിയുടെ മരുന്നിന് ഇനി വേണ്ടത് ഒരുകോടിയില്‍ താഴെ രൂപയാണ്. മാതാപിതാക്കളായ തങ്ങള്‍ക്കുപോലും തുക കൈമാറിയയാളെ കുറിച്ച്‌ വിവരമില്ലെന്ന് സാരംഗ് മേനോന്‍-അദിതി ദമ്ബതികള്‍ പറയുന്നു. മിലാപ് എന്ന ക്രൗഡ്ഫണ്ടിംഗ് പ്ലാറ്റ്ഫോം വഴിയാണ് തുക സ്വരൂപിച്ചത്. ആരാണെന്നോ എന്താണെന്നോ എന്നൊന്നും കുട്ടിയുടെ മാതാപിതാക്കള്‍ പോലും അറിയരുതെന്നാണ് അയാള്‍ പറഞ്ഞിട്ടുള്ളത്. പ്രശസ്തിയുടെ ആവശ്യമില്ലെന്നും വാര്‍ത്ത കണ്ടപ്പോള്‍ കുഞ്ഞ് നിര്‍വാന്‍ എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്നുമാത്രമാണ് മനസ്സിലുള്ളതെന്നും തുക നല്‍കിയയാള്‍ പറഞ്ഞിരുന്നുവെന്നാണ് ക്രൗഡ്ഫണ്ടിംഗ് പ്ലാറ്റ്ഫോമില്‍ നിന്നറിയിച്ചത്- സാരംഗ് പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group