Home Featured കർഷകരുടെ യഥാർഥനേതാവ് നരേന്ദ്രമോദിയെന്ന് ജെ.പി. നഡ്ഡ

കർഷകരുടെ യഥാർഥനേതാവ് നരേന്ദ്രമോദിയെന്ന് ജെ.പി. നഡ്ഡ

ബെംഗളൂരു: കർഷകരുടെ യാഥാർഥ നേതാവ് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് ബി.ജെ.പി. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ.നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ ചിക്കമഗളൂരുവിലെ കൊപ്പയിൽ ബി.ജെ.പി. സംഘടിപ്പിച്ച അടയ്ക്ക കർഷകരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കർഷകർക്കുവേണ്ടി ഒന്നുംചെയ്യാതെ പലരും കർഷകനേതാവാണെന്ന് അവകാശപ്പെടുകയാണ്.

കർഷകരുടെ ക്ഷേമത്തിനായി ധാരാളം പദ്ധതികൾ നടപ്പാക്കിയത് നരേന്ദ്രമോദിയാണെന്നും നഡ്ഡ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കർഷകർക്കുവേണ്ടി പദ്ധതികൾ നടപ്പാക്കി.കേന്ദ്ര കൃഷിമന്ത്രി ശോഭ കരന്തലജെ, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് നളിൻകുമാർ കട്ടീൽ, ദേശീയ ജനറൽ സെക്രട്ടറിമാരായ അരുൺസിങ്, സി.ടി. രവി തുടങ്ങിയവർ സംബന്ധിച്ചു.

വിമാനം നഷ്ടമാകാതിരിക്കാന്‍ വിമാനത്താവളത്തിലേക്ക് ബോംബ് ഭീഷണി;യുവാവിനെ പിടികൂടി പോലീസ്

ഹൈദരാബാദ്: വിമാനം നഷ്ടമാകുമെന്ന് ഭയന്ന് വിമാനത്താവളത്തിലേക്ക് ബോംബ് ഭീഷണി മുഴക്കി യുവാവ്.ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് സംഭവം നടന്നത്. ഹൈദരാബാദില്‍ നിന്ന് ചെന്നൈയിലേക്ക് പോകുന്ന യാത്രക്കാരനാണ് ഭീഷണി സന്ദേശം മുഴക്കിയത്.ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍പോര്‍ട്ടില്‍ സുരക്ഷാ സൗകര്യം ശക്തമാക്കിയിരുന്നു.

തു‌ടര്‍ന്നുള്ള അന്വേഷണത്തിലാണ് വൈകി എത്തിയ യാത്രക്കാരന്‍ വിമാനം കിട്ടാനായി വ്യാജ സന്ദേശം പ്രചരിപ്പിച്ചെന്ന് അറിഞ്ഞത്.പ്രതിയെ തിരിച്ചറിഞ്ഞ് കസ്റ്റഡിയില്‍ എടുത്തതായി പോലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group