ഭിക്ഷക്കാരന്റെ വേഷത്തിലെത്തി ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ അറസ്റ്റില്‍.ചെന്നൈ നന്ദനത്തെ ഗവണ്‍മെന്റ് ആര്‍ട്സ് കോളജില്‍ ചരിത്രാധ്യാപകനായ എം കുമാരസാമി (56) യെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം രാത്രി എഗ്മൂറിനടുത്താണ് സംഭവം. തൊപ്പിയും മുഖവും മറച്ച് നടന്നുവന്ന ഇയാള്‍ ബ്ലേഡ് കൊണ്ട് ഭാര്യയെ അക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എഗ്മൂറില്‍ ബസിറങ്ങി വീട്ടിലേക്കു മടങ്ങുമ്ബോഴാണ് സംഭവം.പുരുഷസുഹൃത്തുക്കളുമായി ഭാര്യ നിരന്തരം ഫോണ്‍ചെയ്യുന്നതിന്റെ രോഷമാണ് വധശ്രമത്തിന് കാരണമെന്ന് പ്രതി മൊഴി നല്‍കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
പ്രേമനൈരാശ്യം കളിയാക്കി; ബന്ധുക്കളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി; യുവാവ് കസ്റ്റഡിയില്‍
പാലക്കാട് : പ്രേമനൈരാശ്യം കളിയാക്കിയതിന് യുവാവ് ബന്ധുക്കളെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് പരിക്കേല്‍പ്പിച്ചു.പഴയ ലക്കിടി സ്വദേശി ബിഷറുള്‍ ഹാഫിയാണ് ബന്ധുക്കളെ ആക്രമിച്ചത്.മൂത്ത സഹോദരന്മാരുടെ ഭാര്യമാരേയും സഹോദരിയേയുമാണ് ചുറ്റിക കൊണ്ട് അടിച്ചത്. ഉച്ചയോടെയാണ് സംഭവം. പരിക്കേറ്റ ഒരാളുടെ പരിക്ക് ഗുരുതരമാണ്. എന്നാല്‍ അപകടാവസ്ഥ തരണം ചെയ്തതായാണ് വിവരം.വീട്ടില്‍ വെച്ചായിരുന്നു യുവാവ് ബന്ധുക്കളുടെ നേര്‍ക്ക് ആക്രമണം നടത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.