.ബാംഗ്ലൂർ : ഇസ്ലാമിക് ഗൈഡൻസ് സെൻ്റർ ബാംഗ്ലൂർ സംഘടിപ്പിക്കുന്ന വൈജ്ഞാനിക സമ്മേളനം ഇന്ന് ( Feb 19 ) നാലു മണി മുതൽ ഫൺ വേൾഡ്നു സമീപം അസ്‌ലം പാലസിൽ വെച്ച് നടക്കുന്നതായിരിക്കും.ഒരുങ്ങാം പുണ്യ ദിന രാത്രങ്ങൾക്കായി എന്ന വിഷയത്തിൽ അബ്ദുൽ അഹദ് സലഫിയും ധാർമികതയാണ് പരിഹാരം എന്ന വിഷയത്തിൽ അർഷദ് അൽ ഹികമിയും ബാധ്യതകൾ വിസ്മരിക്കരുത് എന്ന വിഷയത്തിൽ ശരീഫ് കാരയും ക്ലാസുകൾ എടുക്കും. കുട്ടികൾക്കായി ലിറ്റിൽ വിങ്ങ്സും സംഘടിപ്പിക്കും.സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ് എന്നും സംഘടകർ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്കു ബന്ധപ്പെടുക: 9886876529,9964099647
ചൂട് കനത്തു; സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വര്‍ധിക്കുമെന്ന് കെ.എസ്.ഇ.ബി
ഇടുക്കി: ചൂട് കനത്തതോടെ സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗവും കൂടുന്നു. വരും ദിവസങ്ങളില്‍ വൈദ്യുതി ഉപഭോഗം വര്‍ധിക്കുമെന്നാണ് കെ.എസ്.ഇ.ബിയുടെ വിലയിരുത്തല്‍.വൈദ്യുതി ഉല്‍പ്പാദനം വര്‍ധിച്ചതോടെ ഡാമുകളിലെ ജലനിരപ്പും കുറഞ്ഞു.ചൂടില്‍ നിന്ന് രക്ഷപ്പെടാന്‍ ഫാനും എസിയും തുടര്‍ച്ചയായി ഉപയോഗിക്കുമ്ബോള്‍ വൈദ്യുതി ചിലവും കുത്തനെ ഉയരുകയാണ്. ശനിയാഴ്ചയിലെ കണക്ക് പ്രകാരം സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതി ഉപഭോഗം 80.78 ദശ ലക്ഷം യൂണിറ്റാണ്. അസഹനീയമായ ചൂടിനെപ്രതിരോധിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലെന്ന് നാട്ടുകാരും പറയുന്നു.
സംസ്ഥാനത്തെ ഡാമുകളില്‍ 2432 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള ജലമാണുള്ളത്. ആകെ സംഭരണ ശേഷിയുടെ 59 ശതമാനമാണിത്.വൈദ്യുതി ഉല്‍പ്പാദനം കൂടിയതും അവശ്യത്തിന് മഴ ലഭിക്കാത്തതുമാണ് ഡാമുകളിലെ ജലനിരപ്പ് കുറയാന്‍ കാരണം. ഇടുക്കിയില്‍ 12.43 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉല്‍പ്പാദിപ്പിച്ചത്. ശനിയാഴ്ച മാത്രം സംസ്ഥാനത്ത് 21.66 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിച്ചു. മെയ് 31 വരെ ഇതേ രീതിയില്‍ തുടരാനാകുമെന്നാണ് കെ.എസ്.ഇ.ബിയുടെ കണക്ക്കൂട്ടല്‍.