Home Featured ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ടത് സ്പിന്നിംഗ് മിൽ മാനേജരെ; തമിഴ്നാട്ടിൽ ചെന്നപ്പോൾ വിവാഹിതനായ കരാർ തൊഴിലാളി; മലയാളി യുവതിയെ പൊലീസ് ഭർത്താവിനൊപ്പം വിട്ടു

ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ടത് സ്പിന്നിംഗ് മിൽ മാനേജരെ; തമിഴ്നാട്ടിൽ ചെന്നപ്പോൾ വിവാഹിതനായ കരാർ തൊഴിലാളി; മലയാളി യുവതിയെ പൊലീസ് ഭർത്താവിനൊപ്പം വിട്ടു

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കാമുകനെ അന്വേഷിച്ച് തമിഴ്നാട്ടിലെ ദിണ്ടിഗലിലെത്തിയ മലയാളി യുവതിയെ പൊലീസ് ഭർത്താവിന്റെ അടുത്തെത്തിച്ചു. 22 കാരിയായ മലപ്പുറം സ്വദേശിയെയാണ് കേരള, തമിഴ്നാട് പൊലീസിന്റെ അന്വേഷണത്തിനൊടുവിൽ രക്ഷപ്പെടുത്തിയത്.വിവാഹം ശേഷം സ്വന്തം വീട്ടിൽ താമസിച്ചിരുന്ന യുവതി ഇൻസ്റ്റഗ്രാമിലൂടെയാണ് യുവാവിനെ പരിചയപ്പെടുന്നത്. യുവാവ് പറഞ്ഞിരുന്നത് താൻ ദിണ്ടിഗലിലെ സ്പിന്നിങ് മില്ലിൽ മനേജരായി ജോലി ചെയ്യുകയാണെന്നാണ്.

മൂന്ന് മാസം മുൻപാണ് കാമുകനെ തേടി യുവതി ദിണ്ടിഗലിലെ വേഡസന്തൂരിലെത്തിയത്. അന്വേഷിച്ചെങ്കിലും അയാൾ പറഞ്ഞ സ്ഥലത്തൊന്നും യുവാവിനെ കണ്ടെത്താൻ കഴിഞ്ഞില്ല.ഒടുവിൽ അവിടെവച്ച് പരിചയപ്പെട്ട ഒരു യുവതിയോടൊപ്പം താമസിച്ച് കാമുകനെ അന്വേഷിക്കാൻ ആരംഭിച്ചു. ഇരുവരും ചേർന്ന് നടത്തിയ അന്വേഷണത്തിൽ കാമുകൻ വിവാഹിതനാണെന്നും കേരളത്തിൽ നിർമാണത്തൊഴിലാളിയാണെന്നും കണ്ടെത്തി.

അതേ സമയം ഭാര്യയെ കാണുന്നില്ലായെന്ന പരാതിയുമായി യുവതിയുടെ ഭർത്താവ് കേരള പൊലീസിനെ സമീപിച്ചിരുന്നു.യുവതിക്കായുള്ള അന്വേഷണം തമിഴ്നാട്ടിലേക്കും ആന്ധ്രാപ്രദേശിലേക്കും വ്യാപിപ്പിച്ച കേരള പോലീസ്, തമിഴ്നാട് പോലീസിന് ഫോട്ടോ അയച്ചുകൊടുത്തു. വേഡസന്തൂർ സർക്കാർ ആശുപത്രിയിൽ കഴിഞ്ഞ ദിവസം യുവതി ചികിത്സ തേടിയെത്തിയപ്പോൾ തമിഴ്നാട് പൊലീസ് ആളെ തിരിച്ചറിയുകയും ചെയ്തു. തുടർന്ന് കേരള പൊലീസിനെ വിവരമറിയിക്കുകയും അവർ യുവതിയെ ഭർത്താവിന്റെ അടുത്തെത്തിച്ചു.

ചില്ലറ ഇടപാടുകള്‍ ഇനി അതിവേഗം, പരിധികളില്ലാതെ; യുപിഐ ലൈറ്റ്, രാജ്യത്ത് ആദ്യം, വിശദാംശങ്ങള്‍

ന്യൂഡല്‍ഹി: കുറഞ്ഞ മൂല്യത്തിലുള്ള ഒന്നിലധികം യുപിഐ ഇടപാടുകള്‍ വേഗത്തില്‍ ചെയ്യാന്‍ സഹായിക്കുന്ന യുപിഐ ലൈറ്റ് അവതരിപ്പിച്ച്‌ പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക്.പേടിഎം വഴി ഒറ്റ ക്ലിക്കില്‍ തന്നെ വേഗത്തില്‍ ഇടപാട് നടത്താന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍. രാജ്യത്ത് ആദ്യമായാണ് യുപിഐ ലൈറ്റ് അവതരിപ്പിക്കുന്നത്.യുപിഐ ലൈറ്റ് വഴി 200 രൂപ വരെയുള്ള ചില്ലറ ഇടപാടുകള്‍ പരിധിയില്ലാതെ അതിവേഗം നിര്‍വഹിക്കാന്‍ കഴിയും.

2000 രൂപയാണ് യുപിഐ ലൈറ്റ് വഴി കൈമാറാന്‍ കഴിയുന്ന ഉയര്‍ന്ന തുക. എന്നാല്‍ ഒരു ദിവസം രണ്ടു തവണ മാത്രമേ രണ്ടായിരം രൂപയുടെ ഇടപാട് നടത്താന്‍ സാധിക്കൂ.അതേസമയം 200 രൂപയില്‍ താഴെയുള്ള ചില്ലറ ഇടപാടുകള്‍ യഥേഷ്ടം നിര്‍വഹിക്കാന്‍ സാധിക്കും.

അതിവേഗത്തില്‍ ഇടപാട് നടത്താന്‍ കഴിയുന്നത് സാധാരണക്കാര്‍ക്ക് ഏറെ പ്രയോജനം ചെയ്യും. രാജ്യത്തെ ജനങ്ങളെ ഡിജിറ്റല്‍ പേയ്‌മെന്റിലേക്ക് കൂടുതല്‍ അടുപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ഫീച്ചര്‍ എന്ന് പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group