ബംഗളൂരു: സംസ്ഥാനത്ത് വൈദ്യുതിനിരക്ക് കൂട്ടില്ലെന്ന് ഊര്‍ജമന്ത്രി വി. സുനില്‍കുമാര്‍ നിയമസഭയില്‍ അറിയിച്ചു.കര്‍ണാടക ഇലക്ട്രിസിറ്റി റഗുലേറ്ററി കമീഷന്‍ പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നുണ്ട്. ഇത് സാധാരണ നടപടി മാത്രമാണ്. വൈദ്യുതി നിരക്ക് കൂട്ടണമെന്ന നിര്‍ദേശം സര്‍ക്കാറിന് മുന്നില്‍ ഇല്ലെന്നും കോണ്‍ഗ്രസ് എം.എല്‍.സി നാഗരാജ് യാദവിന്‍റെ ചോദ്യത്തിന് മറുപടി നല്‍കി. പരീക്ഷക്കാലത്ത് വൈദ്യുതി വിതരണം തടസ്സപ്പെടില്ലെന്നും കര്‍ഷകര്‍ക്കും മുടക്കമില്ലാത്ത വൈദ്യുതി നല്‍കുമെന്നും മന്ത്രി പറഞ്ഞു
ഗോവയിലേയ്ക്ക് ട്രിപ്പ് പോയത് വീട്ടുകാര്‍ അറിയാതെ; പ്രണയ ദിനത്തില്‍ കമിതാക്കള്‍ മുങ്ങിമരിച്ചു
ഗോവ: വീട്ടുകാരോട് പറയാതെ വാലന്റൈന്‍സ് ഡേ ആഘോഷിക്കാന്‍ ഗോവയിലേക്ക് പോയ യുവാവും യുവതിയും മുങ്ങിമരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശികളായ വിഭു ശര്‍മ (27) സുപ്രിയ ദുബെ (26) എന്നിവരാണ് മരിച്ചത്.സംഭവം ചൊവ്വാഴ്ച വൈകിട്ട് ഗോവ പാലോലം ബീച്ചിലാണ്.സുപ്രിയയുടെ മൃതദേഹം ബീച്ചിലടിഞ്ഞതോടെയാണ് നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചത്. ഇവരാണ് ലൈഫ് ഗാര്‍ഡിന്റെ സഹായത്തോടെ മൃതദേഹം കരയ്ക്കെത്തിച്ചതും. പിന്നാലെ വിഭുവിന്റെ മൃതദേഹവും കണ്ടെത്തി. ഇരുവരെയും കൊങ്കണ്‍ സോഷ്യല്‍ ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചെങ്കിലും നേരത്തെ തന്നെ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.
മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു.കൊങ്കണ്‍ പോലീസ് പറയുന്നതനുസരിച്ച് സുപ്രിയയും വിഭുവും അവധിക്കാലം ആഘോഷിക്കാന്‍ ഗോവയില്‍ എത്തിയതായിരുന്നു. സുപ്രിയ ബെംഗളൂരുവിലും വിഭു ഡല്‍ഹിയിലുമാണ് താമസിച്ചിരുന്നത്. ഇരുവരും ബന്ധുക്കളായിരുന്നുവെന്നും ഗോവയിലാണെന്ന് കുടുംബത്തിന് അറിയില്ലായിരുന്നുവെന്നും പോലീസ് പറഞ്ഞു.കഴിഞ്ഞ രണ്ട് ദിവസമായി ഇരുവരും ഗോവയിലുണ്ടായിരുന്നു. തിങ്കളാഴ്ച രാത്രി പാലോലം ബീച്ചിന് സമീപം ഇവരെ കണ്ടതായി നാട്ടുകാരും പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.