ബെംഗളൂരു: പ്രണയത്തിന് കണ്ണില്ലെന്നാണ് പഴമൊഴിയെങ്കിൽ പ്രണയം കാഴ്ച നൽകുമെന്ന പുതുമൊഴിയുണ്ടാക്കുകയാണ് ചിക്കബല്ലാപുരയിലെ ഡോക്ടർ ദമ്പതികൾ.മാനസ ആശുപത്രിയിലെ എച്ച്.എസ് ശശിധർ കുമാറും ഭാര്യ കെ.എസ് രത്നയുമാണ് പ്രണയദിനത്തിൽ 75 പേർക്ക് സൗജന്യ നേത്രശസ്ത്രക്രിയ നടത്തിയത്. ഗ്രാമങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കാണ് സൗജന്യ ശസ്ത്രക്രിയ നടത്തിയത്.
ഇക്കൊല്ലത്തെ പ്രണയ ദിനം മറ്റുള്ളവർക്കു കൂടി പ്രയോജനപ്പെടുന്ന രീതിയിൽ ആഘോഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്ന് ഇരുവരും പറഞ്ഞു. ഇവരുടെ കുടുംബാംഗങ്ങളിൽ കൂടുതലും ഡോക്ടർമാരാണ്. മേഖലയിലെ ഗ്രാമങ്ങളിലെ നിർധനർക്കു സൗജന്യ വൈദ്യസഹായം നൽകുന്നത് ഉൾപ്പെടെ ജീവകാരുണ്യപ്രവർത്തനങ്ങളിൽ കുടുംബം സജീവമാണ്.
വിനോദ സഞ്ചാര കേന്ദ്രത്തില്‍ കഞ്ചാവും മാജിക് മഷ്റൂം വില്‍പന; മലയാളിയടക്കം മൂന്നുപേര്‍ പിടിയില്‍
ചെന്നൈ: തമിഴ്നാട്ടിലെ വിനോദ സഞ്ചാര കേന്ദ്രമായ കൊടൈക്കനാലില്‍ കഞ്ചാവും മാജിക് കൂണും വില്‍പന നടത്തിയ സംഘത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍.ഇവരില്‍ നിന്ന് 100 കിലോഗ്രാം കഞ്ചാവും 100 ഗ്രാം കൂണും പിടിച്ചെടുത്തു.കൊടൈക്കനാലില്‍ എത്തുന്ന സഞ്ചാരികളെ ലക്ഷ്യമിട്ട് മയക്കുമരുന്ന് വില്‍പ്പന നടക്കുന്നുണ്ട് എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന്‍റെ പരിശോധന.
നായിഡുപുരത്തിന് അടുത്തുള്ള പാക്കിയപുരം സ്വദേശി വേളാങ്കണ്ണി ജന്നിഫര്‍, തമിഴ്നാട് സ്വദേശി ആന്‍റണി രാഹുല്‍, മലയാളിയായ അല്‍ഹാസ് എന്നിവരാണ് മയക്കുമരുന്നുകളുമായി അറസ്റ്റിലായത്.കൊടൈകനാലില്‍ വില്‍പ്പനയ്ക്കായി എത്തിച്ചതാണിവയെന്ന് പ്രതികള്‍ മൊഴി നല്‍കി. വാഹനത്തില്‍ സ്ത്രികളുണ്ടെങ്കില്‍ പൊലീസ് കാര്യമായ പരിശോധന നടത്തില്ല എന്ന നിഗമനത്തിലാണ് സംഘത്തില്‍ സ്ത്രീയേയും ഉള്‍പ്പെടുത്തിയത്.