തിരുവനന്തപുരം: കുഴിത്തുറക്കും ഇരണിയേലിനുമിടയില് നിര്‍മാണപ്രവൃത്തി നടക്കുന്നതിനാല്‍ ചൊവ്വാഴ്ചമുതല്‍ വെള്ളിയാഴ്ചവരെ ഇതുവഴിയുള്ള നിരവധി ട്രെയിനുകള്‍ റദ്ദാക്കി.ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ 06772 കൊല്ലം ജങ്ഷന്-കന്യാകുമാരി മെമു എക്സ്പ്രസ്, 06773 കന്യാകുമാരി-കൊല്ലം ജങ്ഷന് മെമു, 06639 പുനലൂര്‍-നാഗര്‍കോവില്‍ ജങ്ഷന് എക്സ്പ്രസ്, 06640 കന്യാകുമാരി-പുനലൂര്‍ എക്സ്പ്രസ് സ്പെഷല്‍, 06433 തിരുവനന്തപുരം സെന്‍ട്രല്‍-നാഗര്‍കോവില്‍ ജങ്ഷന് എക്സ്പ്രസ് എന്നിവ റദ്ദാക്കി.വ്യാഴാഴ്ച 06639 പുനലൂര്‍-നാഗര്‍കോവില്‍ ജങ്ഷന് എക്സ്പ്രസ്, 06640 കന്യാകുമാരി-പുനലൂര്‍ എക്സ്പ്രസ് സ്പെഷല്‍ എന്നിവയും വെള്ളിയാഴ്ച 06639 പുനലൂര്‍-നാഗര്‍കോവില്‍ ജങ്ഷന് എക്സ്പ്രസ് , 06640 കന്യാകുമാരി -പുനലൂര്‍ എക്സ്പ്രസ് സ്പെഷല്‍, 06433 തിരുവനന്തപുരം സെന്‍ട്രല്‍-നാഗര്‍കോവില്‍ ജങ്ഷന് എക്സ്പ്രസ് എന്നിവയും റദ്ദാക്കി.
16606 നാഗര്‍കോവില്‍ ജങ്ഷന്-മംഗളൂരു സെന്‍ട്രല്‍ ഏറനാട് എക്സ്പ്രസ് ചൊവ്വാഴ്ച തിരുവനന്തപുരം സെന്‍ട്രലില്‍ യാത്ര അവസാനിപ്പിക്കും. 22628 തിരുവനന്തപുരം സെന്‍ട്രല്‍ -തിരുച്ചിറപ്പള്ളി ജങ്ഷന് ഇന്റര്‍സിറ്റി സൂപ്പര്‍ ഫാസ്റ്റ് ചൊവ്വമുതല്‍ വെള്ളിവരെ തിരുനെല്‍വേലിയില്‍ നിന്നായിരിക്കും പുറപ്പെടുക.22627 തിരുച്ചിറപ്പള്ളി ജങ്ഷന്-തിരുവനന്തപുരം സെന്‍ട്രല്‍ ഇന്റര്‍സിറ്റി സൂപ്പര്‍ ഫാസ്റ്റ് ചൊവ്വമുതല്‍ വെള്ളിവരെ തിരുനെല്‍വേലിയില്‍ യാത്ര അവസാനിപ്പിക്കും.16366 നാഗര്‍കോവില്‍ ജങ്ഷന് -കോട്ടയം എക്സ്പ്രസ് ചൊവ്വ, ബുധന്‍, വെള്ളി ദിവസങ്ങളില്‍ കൊല്ലത്തുനിന്നും 16525 കന്യാകുമാരി- കെ.എസ്.ആര് ബംഗളൂരു ഐലന്‍ഡ് എക്സ്പ്രസ് ചൊവ്വ, വെള്ളി ദിവസങ്ങളില്‍ തിരുവനന്തപുരം സെന്ട്രലില്നിന്നുമാകും പുറപ്പെടുക.
16381 പുണെ ജങ്ഷന്-കന്യാകുമാരി എക്സ്പ്രസ് ബുധനാഴ്ച പാറശ്ശാലയിലും 16526 കെ.എസ്.ആര് ബംഗളൂരു -കന്യാകുമാരി എക്സ്പ്രസ് ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ തിരുവനന്തപുരം സെന്‍ട്രലിലും യാത്ര അവസാനിപ്പിക്കും. 16366 നാഗര്‍കോവില്‍ ജങ്ഷന്-ഗാന്ധിധാം പ്രതിവാര എക്സ്പ്രസ് ചൊവ്വാഴ്ച രാവിലെ 2.45 ന് പകരം വൈകീട്ട് 4.05 നും 16317 കന്യാകുമാരി-ശ്രീമാതാ വൈഷ്ണോ ദേവി പ്രതിവാര ഹിമസാഗര്‍ എക്സ്പ്രസ് വെള്ളിയാഴ്ച ഉച്ചക്ക് 2.15 ന് പകരം വൈകീട്ട് 3.05 നുമാകും പുറപ്പെടുക.
ഇനി ക്യൂ നിൽക്കേണ്ടതില്ല; റെയിൽവേ സ്റ്റേഷനുകളിൽ സ്ഥാപിച്ചിരിക്കുന്ന ക്യുആർ കോഡ് ഉപയോഗിച്ച് ഇനി ട്രെയിൻ ടിക്കറ്റ് സ്വന്തമാക്കാം.
ഇനി ട്രെയിൻ ടിക്കറ്റിനായി റെയിൽവേ സ്റ്റേഷനുകളിൽ ക്യൂ നിൽക്കേണ്ടതില്ല. റെയിൽവേസ്റ്റേഷനുകളിൽ സ്ഥാപിച്ചിരിക്കുന്ന ക്യുആർകോഡ്ഉപയോഗിച്ച് ഇനി ട്രെയിൻ ടിക്കറ്റ് സ്വന്തമാക്കാം.റെയിൽവേ സ്റ്റേഷനുകളിൽ സ്ഥാപിച്ചിരിക്കുന്ന ക്യുആർ കോഡ് യുടിഎസ് ആപ്പ് വഴി സ്കാൻ ചെയ്ത് എത്തേണ്ട സ്ഥലവും മറ്റ് വിവരങ്ങളും നൽകിയാൽ മൊബൈൽ വഴി തന്നെ പേയ്മെന്റ് കൂടി നടത്തി ടിക്കറ്റ് സ്വന്തമാക്കാം. ഇത്തരത്തിൽ പ്ലാറ്റ്ഫോം ടിക്കറ്റും സീസൺ ടിക്കറ്റുകളും സ്വന്തമാക്കാം.
ജനറൽ ടിക്കറ്റുകളും ഇതുവഴി സ്വന്തമാക്കാം.ടിക്കറ്റുകൾവാങ്ങാനായി യുടിഎസ് ആപ്പുകൾ നേരത്തെ തന്നെ നിലവിലുണ്ടെങ്കിലും ക്യുആർ കോഡ് രീതി കുറച്ചുകൂടി എളുപ്പമാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ 24 കോടി ടിക്കറ്റുകളാണ് ഇതിനോടകം ഓൺലൈൻ വഴി വിറ്റഴിച്ചതെന്ന് റെയിൽവേ പറയുന്നു.