മംഗ്‌ളുറു: ബിജെപി നേതാക്കളുടെ ഷൂ നക്കിയെങ്കില്‍ താന്‍ ബാങ്ക് അകൗണ്ട് പോലുമില്ലാതെ വാടക വീട്ടില്‍ താമസിക്കുന്ന അവസ്ഥ വരില്ലായിരുന്നുവെന്ന് ശ്രീരാമ സേന നേതാവ് പ്രമോദ് മുത്തലിക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദക്ഷിണ കന്നഡ ജില്ലാ ചുമതല വഹിക്കുന്ന ഊര്‍ജ-സാംസ്‌കാരിക മന്ത്രി വി സുനില്‍ കുമാറിന്റെ സമ്ബാദ്യം അദ്ദേഹം ആദ്യം തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിനേക്കാന്‍ എന്തുമാത്രം വര്‍ധിച്ചു എന്ന് കാണണം. ഭരണതലത്തിലെ അഴിമതിയുടെ അടയാളമാണതെന്ന് മുത്തലികെ കൂട്ടിച്ചേര്‍ത്തു.
തനിക്ക് രാഷ്ട്രീയം കളിക്കാന്‍ അറിയില്ല. ചങ്ക് ഇതാ പറിച്ചു കാണിക്കാം. ബിജെപിയുടെ കപട ഹിന്ദുത്വത്തില്‍ വീണുപോയി. തനിക്ക് എതിരെ 109 കേസുകളാണുള്ളത്. ഇതില്‍ ഏറെയും ബിജെപി സര്‍കാര്‍ ചുമത്തിയതാണ്. മന്ത്രി സുനില്‍ കുമാറിന്റെ സിറ്റിംഗ് സീറ്റായ കാര്‍ക്കള മണ്ഡലത്തില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിറകോട്ടില്ല. വിജയിക്കും എന്ന പ്രതീക്ഷയാണ് അനുദിനം ലഭിക്കുന്ന പിന്തുണ നല്‍കുന്നതെന്നും മുത്തലിക് പറഞ്ഞു
ആമസോണില്‍ 12000 രൂപയുടെ ഇലക്‌ട്രിക് ടൂത്ത് ബ്രഷ് ഓര്‍ഡര്‍ ചെയ്ത് യുവതി; ലഭിച്ചത് ചാറ്റ് മസാല പാക്കറ്റ്
ന്യൂഡല്‍ഹി: ആമസോണില്‍ വിലകൂടിയ ഇലക്‌ട്രിക്ക് ടൂത്ത് ബ്രഷ് ഓര്‍ഡര്‍ ചെയ്ത യുവതിക്ക് ഒടുവില്‍ ലഭ്യമായത് നാല് ചാറ്റ് മസാല പാക്കറ്റ്.ഈ കാര്യം ഉടന്‍ തന്നെ യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു. 12,000 രൂപ വിലയുള്ള ഓറല്‍ ബി യുടെ ഇലക്‌ട്രിക് ടൂത്ത് ബ്രഷ് ഓര്‍ഡര്‍ ചെയ്ത യുവതിയ്ക്കാണ് എംഡിഎച്ച് ചാറ്റ് മസാല പാക്കറ്റ് കിട്ടിയത്.ട്വിറ്ററില്‍ പങ്കുവയ്ക്കപ്പെട്ട പോസ്റ്റില്‍ തന്റെ അമ്മയാണ് ടൂത്ത് ബ്രഷ് ഓര്‍ഡര്‍ ചെയ്തതെന്നാണ് യുവതി കുറിച്ചത്. ടൂത്ത് ബ്രഷിനു പകരം ചാറ്റ് മസാലയാണ് ലഭിച്ചത്.
പോസ്റ്റില്‍ ഓണ്‍ലൈന്‍ സെല്ലറുടെ പേര് വെളിപ്പെടുത്തുകയും ഇതേ വില്‍പ്പനക്കാരനെതിരെ 2022 ജനുവരി മുതലുള്ള പരാതികളുടെ സ്‌ക്രീന്‍ ഷോട്ടും യുവതി പങ്കുവച്ചു.ക്യാഷ് ഓണ്‍ ഡെലിവറി വഴി വീട്ടിലെത്തിയ സാധനം ലഭ്യമായപ്പോള്‍ തന്നെ അമ്മയ്ക്ക് സംശയം തോന്നിയിരുന്നു. ഡെലിവറി എക്‌സിക്യൂട്ടീവിന് പണം നല്‍കുന്നതിനു മുന്‍പ് തന്നെ അമ്മ തുറന്നു നോക്കിയപ്പോഴാണ് അബദ്ധം പറ്റിയ കാര്യം മനസ്സിലാക്കിയതെന്നും യുവതി ട്വിറ്ററില്‍ പറഞ്ഞു. എന്തിനാണ് ഇത്തരം വില്‍പ്പനക്കാരെ ആമസോണ്‍ പ്രോത്സാഹിപ്പിക്കുന്നതെന്നും യുവതി ട്വിറ്ററിലൂടെ ചോദിച്ചു.
ഡിയര്‍ ആമസോണ്‍, ഒരു വര്‍ഷമായി ആളുകളെ കബളിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ സെല്ലറിനെ നിങ്ങള്‍ എന്തുകൊണ്ട് ഒഴിവാക്കുന്നില്ല. എന്റെ അമ്മ ഓര്‍ഡര്‍ ചെയ്തത് 12,000 രൂപ വിലയുള്ള ഓറല്‍ ബി യുടെ ഇല്കട്രിക് ടൂത്ത് ബ്രഷാണ്. പക്ഷേ കിട്ടിയതോ എംഡിഎച്ചിന്റെ നാല് ചാറ്റ് മസാല പാക്കറ്റും. 2022 ജനുവരി മുതല്‍ നിരവധി ആളുകളെയാണ് MEPLTD എന്ന ഈ വില്‍പ്പനക്കാരന്‍ പറ്റിച്ചുകൊണ്ടിരിക്കുന്നത്’ എന്നും യുവതി ട്വീറ്റില്‍ വ്യക്തമാക്കി.
നിരവധി ആളുകളാണ് ട്വീറ്റിന് താഴെ മറുപടിയുമായി രംഗത്തെത്തിയത്. കൃത്യ സമയത്ത് ഉപഭോക്താക്കളുടെ പരാതികള്‍ ആമസോണ്‍ പരഹരിക്കാറില്ലെന്നാണ് ഒരാളുടെ അഭിപ്രായം. കമ്ബനിയുടെ പ്രതികരണത്തിന് കാലതാമസം എടുക്കുമെന്ന് മറ്റു ചിലരും വെളിപ്പെടുത്തി.