Home Featured മൈസൂരു–ബെംഗളൂരു ദേശീയപാതയിൽ ടോൾ നിരക്ക് ഉടൻ നടപ്പിലാക്കും.

മൈസൂരു–ബെംഗളൂരു ദേശീയപാതയിൽ ടോൾ നിരക്ക് ഉടൻ നടപ്പിലാക്കും.

ബെംഗളൂരു∙ 10 വരിയായി വികസിപ്പിച്ച മൈസൂരു–ബെംഗളൂരു ദേശീയപാതയിൽ ടോൾ നിരക്കുകൾ നിശ്ചയിക്കുന്നത് അന്തിമഘട്ടത്തിലെന്ന് ദേശീയപാത അതോറിറ്റി (എൻഎച്ച്ഐഎ). 118 കിലോമീറ്റർ വരുന്ന പാതയിലെ ബെംഗളൂരു മുതൽ മണ്ഡ്യ നിദ്ദഘട്ട വരെയുള്ള 58 കിലോമീറ്റർ ദൂരത്തെ ടോൾ പിരിവ് ആദ്യം ആരംഭിക്കും.

ടോൾ നിരക്ക് സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് തെറ്റായ വിവരങ്ങളാണെന്നും ദേശീയ പാത അതോറിറ്റി റീജനൽ ഓഫിസർ വിവേക് ജയ്സ്വാൾ പറഞ്ഞു. നിദ്ദഘട്ട മുതൽ മൈസൂരു വരെയുള്ള 61 കിലോമീറ്റർ ദൂരത്തെ നിർമാണ പ്രവൃത്തികൾ ഈ മാസം അവസാനത്തോടെ പൂർത്തിയാകും. മാർച്ച് ആദ്യവാരം നവീകരിച്ച ദേശീയപാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.

വന്ദേ ഭാരതില്‍ യാത്രക്കാര്‍ക്ക് നല്‍കുന്ന ഭക്ഷണത്തില്‍ മുഴുവന്‍ പൊടി’; ചിത്രം പങ്കുവച്ച യുവാവിന് മറുപടയുമായി ഇന്ത്യന്‍ റെയില്‍വേ

മുംബയ്: വന്ദേ ഭാരത് എക്സ്പ്രസില്‍ നിന്ന് ലഭിച്ച ഭക്ഷണത്തില്‍ പൊടിയാണെന്ന പരാതിയുമായി യാത്രക്കാരന്‍. മുംബയ്-ഷിര്‍ദി റൂട്ടിലെ വന്ദേ ഭാരത് ട്രെയിനിലാണ് സംഭവമുണ്ടായത്.രണ്ട് ദിവസം മുമ്ബാണ് ഈ റൂട്ടിലൂടെയുള്ള ട്രെയില്‍ സര്‍വീസ് ആരംഭിച്ചത്.ട്രെയിനില്‍ നിന്ന് തനിക്ക് കഴിക്കാന്‍ നല്‍കിയ പൊടി നിറഞ്ഞ കോണ്‍ഫ്ലക്സിന്റെ ചിത്രവും യാത്രക്കാരനായ വിരേഷ് നര്‍ക്കര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ ജീവനക്കാരന്‍ ട്രെയിന്‍ വൃത്തിയാക്കുന്നതിന്റെ ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ട്രെയിന്‍ കാണാന്‍ മനോഹരമാണെന്നും എന്നാല്‍ അതിലെ എക്സിക്യൂട്ടീവ് ക്ലാസില്‍ ചില പോരായ്മകളുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ഇതെല്ലാം പരിഹരിക്കാനുള്ള മാര്‍ഗങ്ങളും വിരേഷ് നര്‍ക്കര്‍ ട്വീറ്റ് ചെയ്തു.ട്രെയിനിലെ എക്സിക്യൂട്ടീവ് ക്ലാസ് (ഇ സി) ട്രെയിനിന്റെ മദ്ധ്യത്തില്‍ നല്‍കിയിരിക്കുന്നതിനാല്‍ മറ്റ് യാത്രക്കാര്‍ അതിലൂടെയാണ് കടന്നുപോകുന്നത്. കൂടുതല്‍ പണം നല്‍കിയിട്ടും പ്രൈവസി നഷ്ടപ്പെടുന്ന അവസ്ഥയാണ്. അതിനാല്‍ ഇ സി ട്രെയിനിന്റെ മുന്നിലോ പിന്നിലോ ആക്കണം. ഫ്ലോറില്‍ ഉപയോഗിച്ചിരിക്കുന്ന പരവതാനി സാധാരണ രീതിയില്‍ തൂത്ത് വൃത്തിയാക്കുന്നതിന് പകരം വാക്വം ക്ലീനറുകള്‍ ഉപയോഗിക്കണം.

ഭക്ഷണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തണം. ‘- എന്നാണ് വിരേഷ് നര്‍ക്കര്‍ ട്വീറ്റ് ചെയ്തത്. വിരേഷിന്റെ പരാതി റെയില്‍മദാദില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് ട്വീറ്റിലൂടെ ഇന്ത്യന്‍ റെയില്‍വേ പ്രതികരിച്ചത്

You may also like

error: Content is protected !!
Join Our WhatsApp Group