Home Featured ബംഗളൂരു: ഗതാഗത നിയമലംഘനം; പിഴ പകുതിയടച്ച്‌ തീര്‍പ്പാക്കുന്ന പദ്ധതി അവസാനിച്ചു

ബംഗളൂരു: ഗതാഗത നിയമലംഘനം; പിഴ പകുതിയടച്ച്‌ തീര്‍പ്പാക്കുന്ന പദ്ധതി അവസാനിച്ചു

ബംഗളൂരു: ഗതാഗത നിയമലംഘനത്തിനുള്ള പിഴയില്‍ പകുതി തുക മാത്രം അടച്ച്‌ കേസ് തീര്‍പ്പാക്കുന്ന പദ്ധതി അവസാനിച്ചു.ശനിയാഴ്ച രാത്രിയോടെയാണ് പദ്ധതി അവസാനിച്ചത്. പദ്ധതി തുടങ്ങിയതുമുതല്‍ എട്ടു ദിവസത്തിനുള്ളില്‍ 85 കോടി രൂപയാണ് പൊലീസിന് പിഴയിനത്തില്‍ ലഭിച്ചത്.വെള്ളിയാഴ്ച രാത്രി 8.30വരെ ആകെ 17,61,03,300 രൂപയാണ് ലഭിച്ചത്. 6,70,602 കേസുകളിലായാണിത്. 3,51,023 കേസുകള്‍ വ്യക്തിഗത ഡിജിറ്റല്‍ പേമേന്റ് സംവിധാനത്തിലൂടെ വിവിധ സ്റ്റേഷനുകളിലായി തീര്‍പ്പാക്കി.

8,55,02,800 രൂപയാണ് ഇത്തരത്തില്‍ കിട്ടിയത്. 1,90,620 കേസുകള്‍ പേ ടി.എമ്മിലൂടെ പണം അടച്ച്‌ തീര്‍പ്പാക്കി. 5,77,87,200 രൂപയാണ് ഈ ഇനത്തില്‍ കിട്ടിയത്.ഫെബ്രുവരി മൂന്നു മുതല്‍ 10വരെ ദിവസങ്ങള്‍ക്കുള്ളില്‍ 31,11,546 കേസുകളാണ് തീര്‍പ്പാക്കിയത്. ആകെ ഈ ദിവസങ്ങള്‍ക്കുള്ളില്‍ 85,83,07,541 രൂപയാണ് ട്രാഫിക് പൊലീസിന് ലഭിച്ചിരിക്കുന്നത്. ഫെബ്രുവരി 11വരെ രേഖപ്പെടുത്തിയ നിയമലംഘനങ്ങളാണ് 50 ശതമാനം പിഴയില്‍ ഇളവുനേടി ഒറ്റത്തവണയായി തീര്‍പ്പാക്കാനുള്ള സൗകര്യമൊരുക്കിയിരുന്നത്.

സംസ്ഥാനത്താകെ 530 കോടി രൂപ പിഴയിനത്തില്‍ കിട്ടാനുണ്ടായിരുന്നു. ഇതില്‍ 500 കോടിയും ബംഗളൂരു നഗരത്തില്‍നിന്നുതന്നെയായിരുന്നു. ഈ സാഹചര്യത്തിലാണ് പിഴയിനത്തില്‍ 50 ശതമാനം ഇളവുനേടി കേസുകള്‍ തീര്‍പ്പാക്കാനുള്ള പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

മക്കയിലെത്താന്‍ ഇനി 3000ത്തോളം കിലോമീറ്റര്‍; ശിഹാബ് ചോറ്റൂരിന്റെ ഹജ്ജ് യാത്ര ഇറാനിലെത്തി

ടെഹ്‌റാന്‍: കാല്‍നടയായി കേരളത്തില്‍ നിന്ന് മക്കയിലേക്ക് ഹജ്ജിന് പുറപ്പെട്ട മലപ്പുറം സ്വദേശി ശിഹാബ് ചോറ്റൂരിന്റെ യാത്ര ഇറാനിലെത്തി.ഇറാനിലെത്തിയ വിവരം ശിഹാബ് തന്നെയാണ് വീഡിയോയിലൂടെ അറിയിച്ചത്. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഇറാനിലെത്തിയിരിക്കുകയാണ്. ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ നിയന്ത്രണം ഉള്ളതിനാല്‍ തനിക്ക് യാത്രയെക്കുറിച്ച്‌ അറിയിക്കാന്‍ കഴിഞ്ഞില്ലെന്നും ശിഹാബ് വീഡിയോയിലൂടെ അറിയിച്ചു.നേരത്തെ പഞ്ചാബിലെ വാഗ അതിര്‍ത്തിയിലെത്തിയ ശിഹാബിന് ട്രാന്‍സിറ്റ് വിസയില്ലാത്തതിനാല്‍ പാക് ഇമിഗ്രേഷന്‍ അധികൃതര്‍ പ്രവേശനം നിഷേധിച്ചിരുന്നു.

ഞായറാഴ്ച പാകിസ്താന്‍ വിസ നല്‍കിയതോടെ യാത്ര തുടരാനുള്ള അവസരം ഒരുങ്ങിയത്. കഴിഞ്ഞ നാല് മാസമായി ശിഹാബ് അമൃത്സറിലെ ആഫിയ കിഡ്‌സ് സ്‌കൂളിലാണ് താമസിച്ചിരുന്നത്.തന്നെ കുറിച്ച്‌ ആരോപണങ്ങള്‍ ഉന്നയിക്കുന്ന ആരോടും വെറുപ്പോ വിദ്വേഷമോ ഇല്ലെന്ന് ശിഹാബ് പറഞ്ഞിരുന്നു. ഇത് ആരെങ്കിലും അനുകരിക്കേണ്ട മാതൃകയാണെന്ന അഭിപ്രായമില്ല. കാല്‍നടയായി ഹജ്ജ് ചെയ്യുക എന്നത് തന്റെ ഒരു സ്വപ്‌നമാണ്. അതിന് എല്ലാവരുടെയും പ്രാര്‍ത്ഥന വേണം. ഇന്ത്യയിലും പാകിസ്താനിലും തന്റെ കൂടെ വരാന്‍ ആരോടും പറഞ്ഞിട്ടില്ലെന്നനും ശിഹാബ് വ്യക്തമാക്കിയിരുന്നു.

പാകിസ്താന്‍ തനിക്ക് വിസ നിഷേധിച്ചിട്ടില്ലെന്നും കാറ്റഗറിയില്‍ വന്ന പ്രശ്‌നം മൂലമാണ് തടസ്സം നേരിട്ടതെന്നും നേരത്തെ ശിഹാബ് വ്യക്തമാക്കിയിരുന്നു. ട്രാന്‍സിറ്റ് വിസയാണ് തനിക്ക് ആവശ്യമുള്ളത്. പാകിസ്താന്‍ സന്ദര്‍ശിക്കാനാണെങ്കില്‍ ടൂറിസ്റ്റ് വിസ മതിയാകുമായിരുന്നു. ഇത് മണിക്കൂറുകള്‍ക്കുള്ളില്‍ ലഭിക്കും. എന്നാല്‍ പാകിസ്താനിലൂടെ ഇറാനിലേക്ക് പോകാന്‍ ട്രാന്‍സിറ്റ് വിസയാണ് വേണ്ടത്. അതുകൊണ്ടാണ് വിസ ലഭിക്കാന്‍ വൈകിയതെന്നും ശിഹാബ് പറഞ്ഞിരുന്നു

You may also like

error: Content is protected !!
Join Our WhatsApp Group