Home Featured ബംഗളൂരു- മൈസൂരു അതിവേഗ പാത: ടോള്‍ രഹിതമാക്കണമെന്ന് കോണ്‍ഗ്രസ്

ബംഗളൂരു- മൈസൂരു അതിവേഗ പാത: ടോള്‍ രഹിതമാക്കണമെന്ന് കോണ്‍ഗ്രസ്

ബംഗളൂരു: ബംഗളൂരു- മൈസൂരു അതിവേഗ പാത ടോള്‍ രഹിതമാക്കാന്‍ ബി.ജെ.പിയെ വെല്ലുവിളിച്ച്‌ കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ ആര്‍ജവത്തെ നിരന്തരം ചോദ്യം ചെയ്തുകൊണ്ടിരിക്കുന്ന ബി.ജെ.പിയുടെ മൈസൂരു- കുടക് എം.പി പ്രതാപ് സിംഹക്ക് ബംഗളൂരു- മൈസൂരു അതിവേഗ പാതയില്‍ ടോള്‍ ഒഴിവാക്കാന്‍ ആര്‍ജവമുണ്ടോ എന്ന് കര്‍ണാടക കോണ്‍ഗ്രസ് വക്താവ് എം.ലക്ഷ്മണ ചോദിച്ചു.മൈസൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാര്‍ച്ചില്‍ പൂര്‍ണമായും ഗതാഗതത്തിനായി തുറന്നുനല്‍കുമെന്ന് അറിയിച്ചിരിക്കുന്ന പത്തുവരി അതിവേഗ പാതയില്‍ വന്‍ തുകയാണ് ടോളായി നല്‍കേണ്ടി വരുകയെന്ന് ലക്ഷ്മണ ചൂണ്ടിക്കാട്ടി.

118 കിലോമീറ്റര്‍ വരുന്ന പാത ഇരുനഗരങ്ങള്‍ക്കുമിടയിലെ യാത്രാ ദൈര്‍ഘ്യം 90 മിനിറ്റായി കുറക്കും. കെ. ഷെട്ടിഹള്ളിക്ക് സമീപം ഗണഗുരുവിലും കുമ്ബളഗോഡിലും ടോള്‍ പ്ലാസകളുണ്ടാവും. ഒരു കിലോമീറ്ററിന് മൂന്നു മുതല്‍ നാലു രൂപ വരെയാണ് ശരാശരി ടോള്‍. അതുപ്രകാരം ഒരു വശത്തേക്ക് 380 മുതല്‍ 400 രൂപ വരെ ടോളായി നല്‍കേണ്ടി വരുമെന്നും ഇരുവശത്തേക്കും യാത്രചെയ്യുന്നവര്‍ക്ക് 800 രൂപയോളം ഈയിനത്തില്‍ ഒടുക്കേണ്ടി വരുമെന്നും ലക്ഷ്മണ ചൂണ്ടിക്കാട്ടി.

2013 മേയില്‍ രണ്ടാം യു.പി.എ സര്‍ക്കാറാണ് ബംഗളൂരു- മൈസൂരു പാത വികസനത്തിന് പദ്ധതി കൊണ്ടുവന്നതെന്നും അതിന്റെ ക്രെഡിറ്റ് അന്നത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യ, പൊതുമരാമത്ത് മന്ത്രി എച്ച്‌.സി. മഹാദേവപ്പ, മുന്‍ കേന്ദ്രമന്ത്രി ഓസ്കര്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ചുവടുകള്‍ ശക്തമാക്കാന്‍ താജ് ഗ്രൂപ്പ് വീണ്ടും എത്തുന്നു, പുതിയ ഹോട്ടലുകളെ കുറിച്ച്‌ കൂടുതല്‍ അറിയാം

കേരളത്തില്‍ ബിസിനസ് വിപുലീകരണത്തിന് ലക്ഷ്യമിട്ട് താജ് ഗ്രൂപ്പിന്റെ ഇന്ത്യന്‍ ഹോട്ടല്‍സ് വീണ്ടും എത്തുന്നു.1980- കളുടെ അവസാനത്തില്‍ കേരള ടൂറിസത്തിന് കുതിപ്പേകിയ താജ് ഗ്രൂപ്പാണ് കൂടുതല്‍ ഹോട്ടലുകളുമായി വീണ്ടും എത്തുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, മൂന്നാര്‍, ബേക്കല്‍, കൊച്ചി, നെടുമ്ബാശ്ശേരി എന്നിവിടങ്ങളിലാണ് ഹോട്ടലുകള്‍ ആരംഭിക്കുന്നത്. ജിഞ്ചര്‍ ബ്രാന്‍ഡ്, സെലക്ഷന്‍സ് ബ്രാന്‍ഡ് എന്നിവയില്‍ രണ്ട് ഹോട്ടലുകള്‍ വീതമാണ് നിര്‍മ്മിക്കുക.

സെലക്ഷന്‍സ് ബ്രാന്‍ഡില്‍ ബേക്കലിലും മൂന്നാറിലുമാണ് ഹോട്ടലുകള്‍ നിര്‍മ്മിക്കുന്നത്. അതേസമയം, കൊച്ചി, നെടുമ്ബാശ്ശേരി എന്നിവിടങ്ങളിലാണ് ജിഞ്ചര്‍ ബ്രാന്‍ഡിലുള്ള ഹോട്ടലുകള്‍ നിര്‍മ്മിക്കുന്നത്.മൂന്നാറിലെ ഹോട്ടല്‍ 2024- ല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന സൂചനകള്‍ നല്‍കുന്നുണ്ട്. ഹോട്ടല്‍ നിര്‍മ്മാണത്തിന് പുറമേ, അമ ബ്രാന്‍ഡില്‍ വീടുകള്‍ തിരഞ്ഞെടുത്ത്.ഹോംസ്റ്റേകളാക്കി മാറ്റുന്ന 23 പദ്ധതികള്‍ക്കും കമ്ബനി രൂപം നല്‍കുന്നുണ്ട്.

ഇവയില്‍ 10 എണ്ണത്തിന്റെ നിര്‍മ്മാണം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിര്‍മ്മിച്ചിട്ടുള്ള ഹോട്ടലുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. നിലവില്‍, വിവിധ ബ്രാന്‍ഡുകളിലായി പണി നടക്കുന്നതുള്‍പ്പെടെ 16 ഹോട്ടലുകളാണ് ഇന്ത്യന്‍ ഹോട്ടല്‍സിന് ഉള്ളത്.

You may also like

error: Content is protected !!
Join Our WhatsApp Group