ബെംഗളുരു: സുരക്ഷ കാരണങ്ങൾകൊണ്ടു നിർത്തിവച്ച 12 മീറ്ററിൽ കൂടുതൽ ഉയരത്തിലുള്ള തൂണുകളുടെ നിർമാണം അടുത്ത ആഴ്ച പുനരാരംഭിക്കുമെന്നു ബി എംആർസി. കെആർപുരം വിമാനത്താവള പാതയുടെ ഭാഗമായ കല്യാൺ നഗർ എച്ച്ബിആർ ലേഔട്ടിൽ നമ്മ മെട്രോ തുൺ തകർന്നുവീണ് 2 പേർ മരിക്കാനിടയായ സംഭവത്തെ തുടർന്നാണ് ഉയരമുള്ള തൂണുകളുടെ നിർമാണം നിർത്തിവച്ചത്. പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരമാകും നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുക.
ആദ്യഘട്ടത്തിൽ 12 മീറ്റർ വരെയും പിന്നീട് 12 മുതൽ 20 മീറ്റർ വരെയും നിർമിക്കും. ബാക്കിയുള്ള നീളം മുന്നാം ഘട്ടത്തിലാകും നിർമിക്കുക. അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ (ഐഐഎ സി) മേൽനോട്ടത്തിലാണ് സുരക്ഷാ മാനദണ്ഡങ്ങൾ പരിഷ്കരിച്ചത്. കഴിഞ്ഞ മാസം 10നാണ് തുണിന്റെ ഇരുമ്പ് ചട്ടക്കൂട് തകർന്നു വീണു ബൈക്ക് യാത്രക്കാരിയായ യുവതിയും മകനും മരിച്ചത്. ക്രെയിൻ കൊണ്ട് പ്രത്യേക താങ്ങു നൽകിയിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നു വെന്ന് ഐഐഎസ്സി അഷണത്തിൽ കണ്ടെത്തിയിരുന്നു.
28 വര്‍ഷത്തിനു ശേഷം വീണ്ടും തിയറ്റര്‍ പിടിച്ച് ആടുതോമ; ആദ്യ ദിവസം നേടിയത് മൂന്നു കോടിയോളം; നന്ദി പറഞ്ഞ് മോഹന്‍ലാല്‍
28 വര്‍ഷം മുന്‍പ് തിയറ്ററുകള്‍ ആഘോഷമാക്കിയ ചിത്രം വീണ്ടും റിലീസ് ചെയ്യുമ്ബോള്‍ എന്താവും എന്നറിയാന്‍ കാത്തിരുന്നവര്‍ നിരവധിയാണ്.അണിയറപ്രവര്‍ത്തകരെപ്പോലും അമ്ബരപ്പിച്ചുകൊണ്ട് മികച്ച പ്രതികരണമാണ് സ്ഫടികത്തിന് ലഭിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ദിവസത്തെ കളക്ഷന്‍ ആണ് പുറത്തുവന്നിരിക്കുന്നത്. മൂന്ന് കോടിയോളം രൂപയാണ് ആദ്യ ദിനത്തില്‍ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
റീ റിലീസ് ചെയ്തവയില് ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമെന്ന റെക്കോര്‍ഡ് ‘സ്ഫടികം’ സ്വന്തമാക്കിയെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. 4k ഡോള്‍ബി അറ്റ്മോസ് ദൃശ്യശ്രവ്യ ചാരുതയോടെ കേരളത്തില്‍ 150-ല്‍ പരം തിയേറ്ററുകളിലും ലോകമെമ്ബാടും 500-ല്‍ പരം തിയേറ്ററുകളിലുമാണ് ചിത്രം റിലീസിനെത്തിയത്.അതിനിടെ 28 വര്‍ഷത്തിനു ശേഷവും ആടുതോമയ്ക്ക് നല്കിയ സ്നേഹത്തിന് ആരാധകരോട് നന്ദി പറഞ്ഞ് മോഹന്‍ലാല്‍ എത്തി.
28 വര്‍ഷത്തിനുശേഷവും ആടുതോമയ്ക്ക് നല്കുന്ന സ്നേഹത്തിന് നന്ദി പറയാന്‍ വാക്കുകളില്ല. സ്ഫടികം 4k അറ്റ്മോസ് ഒരുക്കിയ ഭദ്രന് സാറിനോടും ടീമിനോടും നന്ജി നന്ദി പറയുന്നു.- മോഹന്‍ലാല്‍ കുറിച്ചു.സിനിമയില്‍ ചില പുതിയ ഷോട്ടുകള്‍ കൂട്ടിച്ചേര്‍ത്തിട്ടുള്ളതിനാല്‍ എട്ട് മിനിറ്റിലേറെ ദൈര്‍ഘ്യം പുതിയ പതിപ്പിലുണ്ട്. നാല് ദിവസം മാത്രമാണ് തിയറ്ററുകളുമായി എഗ്രിമന്റ് വച്ചിരുന്നതെങ്കിലും പ്രേക്ഷകരുടെ ചിത്രം ഏറ്റെടുത്തതോടെ സിനിമ കൂടുതല്‍ ദിവസം തിയറ്ററുകളില്‍ തുടര്‍ന്നേക്കുമെന്നാണ് നിര്‍മാതാക്കളുടെ പ്രതീക്ഷ. റീ-റിലീസ് ചെയ്ത സ്ഫടികത്തിന്റെ കോപ്പി മൂന്ന് വര്‍ഷത്തേയ്ക്ക് ഒടിടി പ്ലാറ്റ്ഫോമുകളില്‍ പുറത്തിറക്കില്ലെന്ന് ഭദ്രന് അറിയിച്ചിട്ടുണ്ട്.