മൈസൂരു:ഉദ്ഘാടനത്തിനൊരുങ്ങുന്ന മൈസൂരു-ബെംഗളൂരു അതിവേഗപാതയിൽ പട്ടാപ്പകൽ വാഹനയാത്രക്കാരായ ദമ്പതിമാരെ അജ്ഞാതസംഘം കൊള്ളയടിച്ചു. മൈസൂരുവിലെ സർക്കാർസ്കൂൾ അധ്യാപകനും രാമകൃഷ്ണനഗർ നിവാസിയുമായ എൻ. നാഗരാജു (58) ഭാര്യ എൽ. ജയശ്രീ എന്നിവരാണ് മാണ്ഡ്യക്ക് സമീപത്തുവെച്ച് കവർച്ചയ്ക്കിരയായത്. ദമ്പതിമാരിൽനിന്ന് 3.81 ലക്ഷത്തിലധികം രൂപയുടെ സ്വർണാഭരണങ്ങളും പണവും കവർന്നു.
ബെംഗളൂരുവിൽനിന്ന് മൈസൂരുവിലേക്ക് കാറിൽവരുമ്പോൾ വിശ്രമത്തിനായി മാണ്ഡ്യ റൂറൽ പോലീസ് സ്റ്റേഷൻപരിധിയിലെ മല്ലയ്യഹനദൊഡ്ഡിക്കുസമീപം വഴിയരികിൽ നിർത്തിയപ്പോഴാണ് സംഭവം. കാറിനുപുറത്ത് നിൽക്കുകയായിരുന്ന നാഗരാജുവിനു സമീപമെത്തിയ രണ്ടുയുവാക്കൾ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തിയാണ് കവർച്ചനടത്തിയത്. ഒരാൾ കത്തികാണിച്ച് തന്നെ ഭീഷണിപ്പെടുത്തി നിർത്തുകയും മറ്റൊരാൾ കാറിനകത്തുകടന്ന് ആഭരണങ്ങളും പണവും കവർച്ചചെയ്യുകയുമായിരുന്നെന്ന് നാഗരാജു പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കവർച്ചയ്ക്കുശേഷം റോഡിലെ ബാരിക്കേഡ് ചാടിക്കടന്ന് കവർച്ചക്കാർ രക്ഷപ്പെട്ടു.
മാർച്ചിൽ ഉദ്ഘാടനം നിർവഹിക്കാനിരിക്കേ കവർച്ചയുണ്ടായത് യാത്രക്കാരെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. അടുത്തിടെ പാതയിലെ വൈദ്യുതത്തൂണുകളിൽനിന്ന് ലോഹദണ്ഡുകൾ മോഷണംപോകുന്നത് പതിവായിരുന്നു. ഇതിനുപിന്നാലെയാണ് യാത്രക്കാരെ കൊള്ളയടിച്ച സംഭവം.പ്രദേശവാസികളാണ് കവർച്ചയ്ക്കുപിന്നിലെന്നാണ് സംശയിക്കുന്നതെന്ന് മാണ്ഡ്യ ജില്ലാ പോലീസ് മേധാവി എൻ. യതീഷ് പറഞ്ഞു. കവർച്ചക്കാരെ പിടികൂടാൻ പ്രത്യേകസംഘങ്ങളെ നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മാണ്ഡ്യ റൂറൽ പോലീസ് കേസെടുത്തു.
സംസ്ഥാനത്ത് വ്യാപകമായി മൊബൈല്‍ ടവറുകള്‍ മോഷണം പോകുന്നു; മോഷ്ടാക്കള്‍ ഇതുവരെ കവര്‍ന്നത് 29 ടവറുകള്‍
പാലക്കാട്: സംസ്ഥാനത്ത് മൊബൈല്‍ ടവറുകള്‍ മോഷണം പോകുന്നത് തുടര്‍ക്കഥയാകുന്നു. പൂട്ടിപ്പോയ എയര്‍സെല്‍ കമ്ബനിയുടെ മൊബൈല്‍ ടവറുകളാണ് വ്യാപകമായി മോഷണം പോകുന്നത്.സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. ടവര്‍ സ്ഥാപിച്ച ജി.ടി.എല്‍ ഇന്‍ഫ്രാ സ്ട്രക്ചര്‍ കമ്ബനിയുടെ പരാതിയിലാണ് നടപടി.കേരളത്തിലെ 10 ജില്ലകളില്‍ നിന്നായി 29 ടവറുകളാണ് ഇതിനകം ഊരിയെടുത്തത്. 2008 -2009 കാലഘട്ടത്തിലാണ് എയര്‍സെല്‍ മൊബൈല്‍ കമ്ബനിക്കായി 500 ടവറുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചത്. ജി.ടി.എല്‍ എന്ന കമ്ബനിയാണ് ടവറുകള്‍ നിര്‍മ്മിച്ചത്.
എയര്‍സെല്‍ പ്രവര്‍ത്തനം നിര്‍ത്തിയതോടെ കുറച്ച് ടവറുകളില്‍ മറ്റ് കമ്ബനികളുടെ പാനലുകള്‍ സ്ഥാപിച്ചു. മറ്റ് ടവറുകള്‍ വര്‍ഷങ്ങളായി ഉപയോഗ ശൂന്യമായി കിടക്കുകയാണ്. ഇത് കണ്ടെത്തിയാണ് മോഷണം. വര്‍ഷങ്ങളായി ടവര്‍ വാടക ലഭിക്കാത്ത സ്ഥലം ഉടമകളെ കമ്ബനി പ്രതിനിധികളെന്ന പേരില്‍ സമീപിച്ചാണ് മോഷണം.തമിഴ്നാട്ടിലെ കോയമ്ബത്തൂര്‍ നഗരത്തില്‍ നിന്ന് മാത്രം 22 ടവര്‍ അഴിച്ചുമാറ്റി. മൊബൈല്‍ ടവര്‍ സര്‍വീസ് സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്ന തമിഴ്നാട് സേലം സ്വദേശി കൃഷ്ണകുമാറിനെയാണ് കസബ പൊലീസ് പിടികൂടിയത്.
ഇയാളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. 40 മീറ്ററിലധികം ഉയരമുള്ള ഒരു ടവറിന് 50 ലക്ഷം രൂപവരെ വിലവരും. കേരളത്തില്‍ നിന്നും കോയമ്ബത്തൂരില്‍ നിന്നുമായി 51 ടവറുകളാണ് ഊരിമാറ്റിയത്.