ബംഗളൂരു: കര്‍ണാടകയിലൂടെയുള്ള ദേശീയപാതകളുടെ വീതി കൂട്ടാന്‍ 3,575 കോടിയുടെ കേന്ദ്രപദ്ധതി. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചതാണ് ഇക്കാര്യം.ദേശീയപാത 548 ബിയിലെ മൂറും മുതല്‍ വിജയപുര വരെയുള്ള റോഡിലെ വീതികൂട്ടലിന് 957.09 കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്. കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തിയിലെ കനമാഡല-ബിജ്ജരഗി-ടികോത്ത പാതയുടെ നവീകരണത്തിന് 196 കോടി രൂപയും അനുവദിച്ചു.കൊപ്പാളിലേയും ഗദകിലേയും വിവിധ ബൈപാസുകളുടെ വീതി കൂട്ടാന്‍ 333 കോടിയാണ് നീക്കിവെച്ചിരിക്കുന്നത്.
മൈസൂരു മുതല്‍ കുശാല്‍ നഗര്‍ വരെയുള്ള ദേശീയപാതയുടെ ഭാഗം, കെ.ആര് നഗര്‍ മുതല്‍ ശ്രീരംഗപട്ടണ വരെയുള്ള ഭാഗം എന്നിവയുടെ നവീകരണത്തിനും തുക മാറ്റിവെച്ചു.ഏറെക്കാലമായി ദേശീയപാതകള്‍ വീതി കൂട്ടണമെന്ന് കര്‍ണാടകത്തില്‍ നിന്നുള്ള ജനപ്രതിനിധികള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടുവരുകയാണ്. കൊപ്പാളിലേയും ഗദകിലേയും ബൈപാസുകളുടെ നവീകരണമാവശ്യപ്പെട്ട് പ്രദേശവാസികള്‍ പ്രതിഷേധവും നടത്തിയിരുന്നു.
വ്യാജ നമ്ബര്‍: 2 കര്‍ണാടക ലോറികള്‍ക്ക് ഒരുലക്ഷം പിഴ
കൊല്ലം:വ്യാജ നമ്ബര്‍പ്ലേറ്റ് പതിച്ച് സര്‍വീസ് നടത്തിയ രണ്ട് കര്‍ണാടക രജിസ്ട്രേഷന് ടോറസ് ലോറികള്‍ കൊല്ലം ആര്‍ടിഒ കരുനാഗപ്പള്ളി സ്ക്വാഡ് പിടികൂടി.2019 ല്‍ രേഖകള്‍ കാലാവധി കഴിഞ്ഞ വാഹനത്തിന് രൂപമാറ്റം വരുത്തി രേഖകള്‍ കാലാവധിയുള്ള കര്‍ണാടക രജിസ്ട്രേഷനിലുള്ള വാഹനങ്ങളുടെ നമ്ബര്‍ പ്രദര്‍ശിപ്പിച്ച് സര്‍വീസ് നടത്തുകയായിരുന്നു ഒരു വാഹനത്തിന് 54,780 രൂപ വീതം രണ്ടുലോറികള്ക്കുമായി 1,09,560- രൂപ പിഴ ചുമത്തി.
വാഹനങ്ങളും ഡ്രൈവര്‍മാരായ ചിതറ വളര്പമ്ബ കാരൂര്‍ ലക്ഷംവീട്ടില്‍ സുഭാഷ്, തെങ്കാശി വടക്കത്തിയമ്മന്കോവില് സ്വദേശി തിരുമലൈ മുരുകന് എന്നിവരെയും ചവറ പൊലീസിന് കൈമാറി. എംവിഐ കെ ദിലീപ് കുമാറിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് എംവിഐമാരായ കെ ജയകുമാര്‍, എസ് ഷാജിമോന്‍ എന്നിവരാണ് വാഹനങ്ങള്‍ പിടികൂടിയത്.തമിഴ്നാട്ടില്‍നിന്ന് കരുനാഗപ്പള്ളിയിലേക്ക് മെറ്റലുമായി വന്നതാണ് ലോറികള്‍. മെറ്റല്‍ ഇറക്കി മടങ്ങവെയാണ് ദേശീയപാതയില്‍ ചവറ കുറ്റിവട്ടത്തിന് സമീപം സ്ക്വാഡ് വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിച്ചത്.
വാഹനത്തിന്റ ബോഡി രൂപമാറ്റം വരുത്തിയെന്ന സംശയത്തില്‍ കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് നമ്ബരുകള്‍ വ്യാജമെന്ന് വ്യക്തമായത്. വാഹനങ്ങളുടെ ചേസിസ് നമ്ബരും എന്ജിന് നമ്ബരും ഉപയോഗിച്ച് ഒറിജിനല്‍ രെജിസ്ട്രേഷന് നമ്ബര്‍ കണ്ടെത്തി. നാമക്കല്‍ സെന്തില്‍ ട്രാന്‍സ്പോര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനങ്ങളെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.