Home Featured മൂത്രത്തില്‍ ചൂല് മുക്കി അടിക്കണം’; ചിന്ത ജെറോമിനെതിരെ വിവാദ പ്രസ്താവനയുമായി കെ സുരേന്ദ്രന്‍

മൂത്രത്തില്‍ ചൂല് മുക്കി അടിക്കണം’; ചിന്ത ജെറോമിനെതിരെ വിവാദ പ്രസ്താവനയുമായി കെ സുരേന്ദ്രന്‍

കോഴിക്കോട്: യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിനെ മൂത്രത്തില്‍ ചൂല് മുക്കി അടിക്കണമെന്ന്‌ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍.കോഴിക്കോട് കലക്ടറേറ്റ് മാര്‍ച്ചിലാണ് ബിജെപി പ്രസിഡന്റിന്റെ പരാമര്‍ശം.സാധാരണ ജനത്തിന്റെ പ്രതികരണമാണ് ഇതെന്നും സുരേന്ദ്രന്‍ പറഞ്ഞു. എന്തു പണിയാണ് ചിന്ത ചെയ്യുന്നത്. കമ്മീഷന്‍ അടിക്കല്‍ മാത്രമാണ് ജോലി. വനിതാ നേതാവ് എന്ന ബഹുമാനം കൊടുക്കേണ്ടതില്ല. ആദ്യം അവര്‍ ജനങ്ങളെ ബഹുമാനിക്കാന്‍ പഠിക്കട്ടെ എന്നും കെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയനെയും സുരേന്ദ്രന്‍ പരിഹസിച്ചു. കേരളത്തില്‍ പശുക്കളുടെ സംഭാവന പോലും മുഖ്യമന്ത്രി ചെയ്യുന്നില്ല. പിണറായി വിജയന്‍ ദന്തഗോപുരത്തില്‍ നിന്നിറങ്ങണം. നികുതി വര്‍ധന പിന്‍വലിച്ചില്ലെങ്കില്‍ ബിജെപി ശക്തമായ സമരത്തിനിറങ്ങുമെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.

എത്രത്തോളം ചെളി വാരി എറിയുന്നോ അത്രത്തോളം താമര വിരിയും; പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയുടെ കവിത

ന്യൂഡല്‍ഹി: പ്രതിപക്ഷം എത്രത്തോളം ചെളി വാരി എറിയുന്നുവോ അത്രത്തോളം കൂടുതല്‍ താമര വിരിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് സംയുക്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. അദാനി വിഷയം ഉയര്‍ത്തി പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധമുയര്‍ത്തിയപ്പോള്‍ ആയിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.മണിക് വെര്‍മയുടെ കവിതയുടെ വരികള്‍ ചൊല്ലിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. ‘അവരുടെ പക്കല്‍ അഴുക്കാണ്, എന്റെ കയ്യിലുള്ളത് നിറങ്ങളും’- മോദി പറഞ്ഞു.

ബിജെപി സര്‍ക്കാര്‍ രാജ്യത്ത് വികസനം കൊണ്ടുവന്നെന്നും എല്ലാവര്‍ക്കും വൈദ്യുതിയും പാചക വാതകവും നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ നേട്ടങ്ങള്‍ നോക്കാതെ ശോഭനമായ ഭാവി സൃഷ്ടിക്കാനായിരുന്നു സര്‍ക്കാരിന്റെ ശ്രമമെന്നും അദ്ദേഹം അവകാശപ്പെട്ടു.ചിലരുടെ ഭാഷയും പെരുമാറ്റവും സഭയെ മാത്രമല്ല, രാജ്യത്തെയും നിരാശരാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അദാനി വിഷത്തില്‍ ന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്റില്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. മോദിയുടെ പ്രസംഗത്തിനിടെ മുദ്രാവാക്യങ്ങളുമായി കോണ്‍ഗ്രസ്-ടിഎംസി എംപിമാര്‍ നടത്തുളത്തിലിറങ്ങി.

You may also like

error: Content is protected !!
Join Our WhatsApp Group