Home Featured മംഗളൂരുവിലെ ജ്വല്ലറി ജീവനക്കാരന്റെ കൊലപാതകം; അക്രമിയെ കണ്ടെത്താന്‍ സഹായം തേടി പൊലീസ്‌

മംഗളൂരുവിലെ ജ്വല്ലറി ജീവനക്കാരന്റെ കൊലപാതകം; അക്രമിയെ കണ്ടെത്താന്‍ സഹായം തേടി പൊലീസ്‌

മംഗളൂരു > പട്ടാപകല്‍ ജ്വല്ലറിയില്‍ കയറി ജീവനക്കരനെ കുത്തി കൊലപ്പെടുത്തി രക്ഷപെട്ട അക്രമിയെ കണ്ടെത്താന്‍ പൊലീസ് പൊതുജനങ്ങളുടെ സഹായം തേടുന്നു.ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3-30 നും 3-45 നും ഇടയില്‍ മംഗളൂരു ബല്‍മട്ട റോഡിലെ മംഗളൂരു ജ്വല്ലറിയില്‍ സ്വര്‍ണം വാങ്ങാനെന്ന വ്യാജേനെ എത്തിയ അജ്ഞാതന്‍ കടയില്‍ തനിച്ചായിരുന്ന ജീവനക്കാരന്‍ രാഘവേന്ദ്ര ആചാരിയെ കുത്തി കൊലപ്പെടുത്തിയ ശേഷം രക്ഷപെടുകയായിരുന്നു.

സമീപത്തെ സിസിടിവികളില്‍ പതിഞ്ഞ കൊലപാതകിയുടെ ദൃശ്യങ്ങളില്‍ പങ്ക് വെച്ച പൊലീസ് ഇയാളെ കുറിച്ച്‌ എന്തെങ്കിലും വിവരങ്ങള്‍ അറിയുന്നവര്‍ മംഗളൂരു കമ്മീഷണറേറ്റിന്റെ പരിധിയിലുള്ള ഉദ്യോഗസ്ഥന്റെ മൊബൈല്‍ ഫോണ്‍ നമ്ബറുകളില്‍ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. വിവരം നല്‍കുന്നയാളുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.മൊബൈല്‍ നമ്ബരുകള്‍: [1) PA ഹെഗ്ഡെ 9945054333( ACP CCB, മംഗളൂരു സിറ്റി ). 2)- മഹേഷ് കുമാര്‍ -9480805320 (ACP സെന്‍ട്രല്‍ സബ് ഡിവിഷന്‍, മംഗളൂരു സിറ്റി).

മീന്‍ പിടിക്കാനായി പുഴയില്‍ ഇറങ്ങി യുവാവ്; ഭീമന്‍ മുതല ജീവനോടെ വിഴുങ്ങി, ഞെട്ടിക്കുന്ന സംഭവം

മലേഷ്യ: മീന്‍ പിടിക്കുന്നതിനായി പുഴയിലേക്ക് ഇറങ്ങിയ യുവാവിനെ സുഹൃത്തുക്കള്‍ നോക്കിനില്‍ക്കെ മുതല ജീവനോടെ ഭക്ഷിച്ചു.സുഹൃത്തുക്കള്‍ നോക്കി നില്‍ക്കെയാണ് യുവാവിനെ മുതല ആക്രമിച്ചത്. ഫിലിപ്പിനോ സ്വദേശിയായ ഫംഹാന്‍ഡ് മാര്‍വിന്‍ ഡിസൂസയാണ് മുതലയുടെ ആക്രമണത്തിന് ഇരയായത്. ജനുവരി 29ന് ഉച്ചയ്ക്ക് ശേഷമാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. മലേഷ്യയിലെ സബയിലെ സെമ്ബോര്‍ണ സിറ്റിയിലെ പെഗാഗൗ ഫാം ഏരിയയിലെ ഒരു പുഴയിലാണ് സംഭവം നടന്നത്.

ആര്‍ക്കും ഒന്നും ചെയ്യാന്‍ സാധിച്ചില്ലമാര്‍വിനും ഏഴ് സുഹൃത്തുക്കളുമാണ് മീന്‍ പിടിക്കുന്നതിന് വേണ്ടി പുഴക്കരയിലേക്ക് എത്തിയത്. സുഹൃത്തുക്കളുടെ മുന്നില്‍ വച്ചാണ് ആക്രമണം നടന്നതെങ്കിലും ആര്‍ക്കും ഒന്നും ചെയ്യാന്‍ സാധിച്ചില്ല. മീന്‍ പിടിക്കാന്‍ പുഴയിലേക്ക് ചൂണ്ട എറിഞ്ഞ എന്തിലോ തടഞ്ഞതാടയി സംശയം തോന്നിയ യുവാവ് പുഴയിലേക്ക് ഇറങ്ങുകയായിരുന്നു.പുഴയുടെ അടിയിലേക്ക് വലിക്കുകയും ചെയ്തുഈ സമയത്ത് പെട്ടെന്ന് അപ്രതീക്ഷിതമായി മുതല ആക്രമിക്കുകയായിരുന്നു. വെള്ളത്തിനടിയില്‍ നിന്നും പൊങ്ങിവന്ന മുതല മാര്‍വിന്റെ കാലില്‍ കടിക്കുകയായിരുന്നു. പിന്നാലെ തന്നെ മാര്‍വിനെ പുഴയുടെ അടിയിലേക്ക് വലിക്കുകയും ചെയ്തു. സുഹൃത്തുക്കള്‍ ഈ സമയത്ത് നിസഹായനായിരുന്നു.

പിന്നാലെ തന്നെ രക്ഷാപ്രവര്‍ത്തകര്‍ മാര്‍വിന്റെ മൃതദേഹത്തിനായി തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ ശരീര അവശിഷ്ടങ്ങളോ മുതലെയോ ഇതുവരെ കണ്ടെത്താന്‍ സാധിച്ചില്ല. തിരച്ചിലിനിടെ മാര്‍വിന്റെ അവശിഷ്ടങ്ങളുമായി മുതല വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നത് കണ്ടെങ്കിലും പെട്ടെന്ന് തന്നെ അത് അപ്രത്യക്ഷമാകുകയായിരുന്നു. രണ്ട് ദിവസത്തോളമാണ് പുഴയിലും പ്രാന്ത പ്രദേശങ്ങളിലും മാര്‍വിന്റെ ശരീര ഭാഗങ്ങള്‍ക്കായി തിരച്ചില്‍ നടത്തിയത്.

എന്നാല്‍ ഒന്നും തന്നെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മുതലയുടെ ആക്രമണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രദേശവാസികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുഴയില്‍ ഇറങ്ങുന്നതും പരിസര പ്രദേശങ്ങളില്‍ എത്തുന്നത് കര്‍ശനമായി നിരോധിച്ച്‌ അധികൃതര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ട്. കൊല്ലപ്പെട്ട മാര്‍വിന് മൂന്ന് മക്കളുണ്ട്. സുഹൃത്തുക്കളോടൊപ്പം അവധി ആഘോഷിക്കുന്നതിനായാണ് അദ്ദേഹം ഇവിടെ മീന്‍ പിടിക്കാനായി എത്തിയത്.

You may also like

error: Content is protected !!
Join Our WhatsApp Group