Home Featured ബോളിവുഡ് താരങ്ങളായ സിദ്ധാര്‍ഥ് മല്‍ഹോത്രയും കിയാര അദ്വാനിയും വിവാഹിതരാകുന്നു

ബോളിവുഡ് താരങ്ങളായ സിദ്ധാര്‍ഥ് മല്‍ഹോത്രയും കിയാര അദ്വാനിയും വിവാഹിതരാകുന്നു

മുംബൈ: ബോളിവുഡ് താരങ്ങളായ സിദ്ധാർഥ് മൽഹോത്രയും കിയാര അദ്വാനിയും വിവാഹിതരാകുന്നു. ഫെബ്രുവരി 6ന് വിവാഹം നടക്കുമെന്നാണ് റിപ്പോർട്ട്. രാജസ്ഥാനിലെ ജയ്സാൽമീറിൽ വച്ച് പഞ്ചാബി ആചാരപ്രകാരമായിരിക്കും വിവാഹം നടക്കുക. ശനിയാഴ്ച മുതൽ വിവാഹച്ചടങ്ങുകൾ ആരംഭിക്കും.കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമായിരിക്കും ചടങ്ങിൽ പങ്കെടുക്കുക. സിനിമാരംഗത്തു നിന്നു രണ്ടു മൂന്നു പേരെ മാത്രമെ കിയാര വിവാഹത്തിനു ക്ഷണിച്ചിട്ടുള്ളുവെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

ജയ്സാൽമീറിലെ സൂര്യഗാഹ് ഹോട്ടൽ ദമ്പതികൾ ഏകദേശം 4 ദിവസത്തേക്ക് ബുക്ക് ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പരമ്പരാഗത രാജസ്ഥാനി വിഭവങ്ങളായിരിക്കും വിവാഹസത്ക്കാരത്തിലുണ്ടാവുക. നവദമ്പതികൾക്കായി ഡെസേർട്ട് സഫാരിയും ഒരുക്കിയിട്ടുണ്ട്.പ്രശസ്ത ഫാഷൻ ഡിസൈനറായ മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത വസ്ത്രങ്ങളായിരിക്കും വധൂവരൻമാർ വിവാഹത്തിന് ധരിക്കുക. ആദ്യം ഡൽഹിയിലും പിന്നീട് മുംബൈയിലുമായി രണ്ട് റിസപ്ഷനുകൾ നടക്കും.

കുറച്ചു വർഷങ്ങളായി സിദ്ധാർഥും കിയാരയും പ്രണയത്തിലാണ്.എന്നാൽ ഇരുവരും ഇതിനെക്കുറിച്ച് പരസ്യമായി തുറന്നുപറഞ്ഞിട്ടില്ല. എന്നാൽ ഇരുവരും വിവാഹതിരായി എന്ന തരത്തിലുള്ള വാർത്തകൾ മുൻപ് പ്രചരിച്ചിരുന്നു.2020ൽ പുറത്തിറങ്ങിയ ഷെർഷ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. ചിത്രം ഒടിടി റിലീസായിരുന്നു. ഗോവിന്ദ നാം മേര എന്ന ചിത്രത്തിലാണ് കിയാര അവസാനമായി അഭിനയിച്ചത്.കാർത്തിക് ആര്യനൊപ്പമുള്ള സത്യപ്രേം കി കഥയാണ് അടുത്ത പ്രോജക്ട്.

നെറ്റ്ഫ്ലിക്സ് റിലീസായ മിഷൻ മജ്നു ആയിരുന്നു സിദ്ധാർത്ഥിന്റെ അവസാന ചിത്രം. റാഷി ഖന്നയ്ക്കും ദിഷ പടാനിക്കുമൊപ്പം യോദ്ധയിലാണ് അദ്ദേഹം അടുത്തതായി അഭിനയിക്കുന്നത്.

ആദ്യം കാറില്‍ ഫുള്‍ ടാങ്കടിച്ചു; പിന്നീട് കന്നാസുകളിലും; 26500 രൂപയുടെ ഡീസല്‍ വാങ്ങി കാശ് നല്‍കാതെ കടന്നതായി പരാതി

ചണ്ഡിഗഢ്: കാറിലും കന്നാസുകളിലുമായി 26500 രൂപയുടെ ഡീസല്‍ നിറച്ചശേഷം പണം നല്‍കാതെ രണ്ടു യുവാക്കള്‍ കടന്നുകളഞ്ഞതായി പരാതി.പഞ്ചാബ് ചണ്ഡിഗഢിലെ സെക്ടര്‍ 55ലെ പെട്രോള്‍ പമ്ബിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെ 6.30ഓടെയാണ് സംഭവംഒരു എസ്.യു.വിയില്‍ എത്തി രണ്ടു യുവാക്കളാണ് തട്ടിപ്പ് നടത്തിയത്. ആദ്യം കാറില്‍ ഫുള്‍ ടാങ്ക് അടിക്കാന്‍ നിര്‍ദേശം നല്‍കി. അതിനുശേഷം കാറിന്‍റെ ഡിക്കിയിലുണ്ടായിരുന്ന പ്ലാസ്റ്റിക് കന്നാസുകളിലും ഡീസല്‍ നിറയ്ക്കാന്‍ ആവശ്യപ്പെട്ടു. ആകെ 26500 രൂപയുടെ ഡീസലാണ് നിറച്ചത്.

ഡീസല്‍ നിറച്ചശേഷം പണം ആവശ്യപ്പെട്ടപ്പോള്‍, അതിവേഗം ഓടിച്ചുപോകുകയായിരുന്നുവെന്ന് പെട്രോള്‍ പമ്ബിലെ ജീവനക്കാരനായ വിജയ് കുാമര്‍ പറയുന്നു.പഞ്ചാബ് രജിസ്ട്രേഷന്‍ നമ്ബറുള്ള വെള്ള എസ്‌യുവി കാറിലെത്തിയാണ് തട്ടിപ്പ് നടത്തിയത്. സംഭവത്തില്‍ പെട്രോള്‍ പമ്ബ് ഉടമ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 420 (വഞ്ചന), 473 (വ്യാജ മുദ്ര ഉണ്ടാക്കുകയോ കൈവശം വയ്ക്കുകയോ ചെയ്യുക, വ്യാജരേഖ ചമയ്ക്കുക എന്ന ഉദ്ദേശ്യത്തോടെ), 120-ബി (ക്രിമിനല്‍ ഗൂഢാലോചന) എന്നിവ പ്രകാരം സെക്ടര്‍-39 പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പ്രതികളെക്കുറിച്ച്‌ സൂചന ലഭിച്ചതായും പൊലീസ് പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group