Home Featured ബെംഗളൂരു: ഗതാഗതക്കുരുക്കില്‍പ്പെട്ട് ആംബുലന്‍സ്; ചികിത്സ വൈകി കുഞ്ഞിന് ദാരുണാന്ത്യം

ബെംഗളൂരു: ഗതാഗതക്കുരുക്കില്‍പ്പെട്ട് ആംബുലന്‍സ്; ചികിത്സ വൈകി കുഞ്ഞിന് ദാരുണാന്ത്യം

ബെംഗളൂരു: കർണാടകയിൽ ആംബുലൻസ് ഗതാഗതക്കുരുക്കിൽ കുടുങ്ങിയതിനെ തുടർന്ന് കുഞ്ഞിന് ദാരുണാന്ത്യം. ഹാസനിൽ നിന്ന് ബെംഗളൂരുവിലേക്ക് പെൺകുഞ്ഞിനെ വിദഗ്ധചികിത്സക്കായി കൊണ്ടുപോകുന്നതിനിടെയാണ് ആംബുലൻസ് വഴിയിൽ കുടുങ്ങിയത്.നിലമംഗല- ഗോരഗുണ്ടെപാല്യ ജങ്ഷനിലാണ് വാഹനം കുടുങ്ങിയത്. ഇരുപത് മിനിറ്റോളം വാഹനത്തിന് മുന്നോട്ടുപോകാൻ സാധിക്കാതെവന്നു. ചികിത്സ വൈകിയതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്നാണ് പ്രാഥമികവിവരം.

ന്യുമോണിയ മാറാന്‍ മന്ത്രവാദം, പഴുപ്പിച്ച ലോഹദണ്ഡുകൊണ്ട് വയറ്റില്‍ കുത്തിയത് 51 തവണ; കുഞ്ഞ് മരിച്ചു

ഭോപ്പോല്‍; മധ്യപ്രദേശില്‍ മന്ത്രവാദത്തിന് ഇരയായ കുഞ്ഞ് മരിച്ചു. മൂന്നു മാസം പ്രായമായ കുഞ്ഞിന്റെ ന്യുമോണിയ മാറാന്‍ മന്ത്രവാദത്തിന് ഇരയാക്കുകയായിരുന്നു.രോഗം മാറുന്നതിനായി കുഞ്ഞിന്റെ വയറ്റില്‍ പഴുപ്പിച്ച ലോഹദണ്ഡ് ഉപയോഗിച്ച്‌ 51 തവണ കുത്തുകയായിരുന്നു. മധ്യപ്രദേശിലെ ഗോത്രമേഖലയായ ഷാഡോളിലാണ് ദാരുണ സംഭവമുണ്ടായത്.ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ ഷാഡോള്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. 15 ദിവസം മുന്‍പാണ് ദാരുണമായ സംഭവമുണ്ടായത്.

സംസ്‌കരിച്ച കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തും.വനിത ബാല ക്ഷേമ ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ അറിഞ്ഞതെന്ന് ഷാഡോള്‍ കളക്ടര്‍ പറഞ്ഞു. ന്യുമോണിയ ബാധിച്ച കുഞ്ഞ് ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാവുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നും മന്ത്രവാദം നടത്തിയ സ്ത്രീക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും കളക്ടര്‍ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group