രണ്ടിടങ്ങളില്‍ നിന്നായി മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍.ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന് പരിധിയിലെ പി സമദ് (31), എം പി ജഅഫര്‍ (32) എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ മേല്‍നോട്ടത്തില്‍ നടപ്പിലാക്കി വരുന്ന ഓപറേഷന് ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായായിരുന്നു മയക്കുമരുന്ന് വേട്ട.
ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന് പരിധിയില്‍ കാഞ്ഞങ്ങാട് ഡി വൈ എസ് പി ബാലകൃഷ്ണന് നായരുടെയും എസ്ഐ സതീശന്റെയും നേതൃത്വത്തില്‍ വ്യാഴാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് കെഎല്‍ 60 എഫ് 331 നമ്ബര്‍ മോടോര്‍ സൈകിളില്‍ സഞ്ചരിക്കുന്നതിനിടെ 1.070 ഗ്രാം എംഡിഎംഎയുമായി പി സമദ് പിടിയിലായത്.ചന്തേര എസ്ഐ ശ്രീദാസും സംഘവുമാണ് എം പി ജഅഫറിനെ പിടികൂടിയത്.
ബെംഗ്ളൂറില്‍ നിന്ന് എംഡിഎംഎ കൊണ്ടുവന്ന് കാഞ്ഞങ്ങാട്, ചെറുവത്തൂര്‍ മേഖലകളില്‍ വില്പന നടത്തുന്നയാളാണ് ജഅഫറെന്ന് പൊലീസ് പറഞ്ഞു. പൊലീസ് സംഘത്തില്‍ ഡി വൈ എസ് പിയുടെ സ്ക്വാഡ് അംഗങ്ങളായ അബൂബകര്‍ കല്ലായി, നികേഷ്, ജിനേഷ്, പ്രണവ്, ജ്യോതിഷ് എന്നിവരും ഉണ്ടായിരുന്നു.
കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത. തെക്കന്‍- മധ്യ ജില്ലകളിലാണ് മഴയ്ക്ക് കൂടുതല്‍ സാധ്യത ഉള്ളത്. ശ്രീലങ്കയില്‍ കരതൊട്ട തീവ്ര ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീന ഫലമായാണ് മഴ തുടരുന്നത്. തെക്ക്- പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്രന്യൂനമര്‍ദ്ദം ഇന്ന് മാന്നാര്‍ കടലിടുക്കിലേക്ക് പ്രവേശിക്കും.ഇതിന്റെ ഫലമായി അടുത്ത രണ്ട് മൂന്ന് ദിവസങ്ങളില്‍ കൂടി കേരളത്തില്‍ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.
ഇടിമിന്നല്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാല്‍ കുളച്ചല്‍ മുതല്‍ തെക്കോട്ട് മത്സ്യബന്ധനത്തിന് പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.