ബെംഗളുരു: ആന്ധ്രയുമായുള്ള സംസ്ഥാനാന്തര ഗതാഗത കരാർ പുതുക്കി കർണാടക ആർടിസി. 2008ന് ശേഷം ആദ്യമായാണ് ഇരുസംസ്ഥാനങ്ങളും ഗതാഗത കരാർ പുതുക്കുന്നത്.പുതുക്കിയ കരാർ പ്രകാരം കർണാടക ആർടിസിക്കു 69372 കിലോമീറ്റർ ദൂരം ആന്ധ്രയിൽ സർവീസ് നടത്താം. 496 ബസുകൾ ഓടിക്കാം. ആന്ധ്രയ്ക്ക് കർണാടകയിൽ 69,284 കിലോമീറ്റർ ദൂരം 327 ബസുകൾ ഓടിക്കാം.
മരിച്ചെന്ന് ഡോക്‌ടര്‍ വിധിയെഴുതി; 109 കാരി 7 മണിക്കൂറിന് ശേഷം ജീവിതത്തിലേക്ക്
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ 109 വയസുകാരിയായ വൃദ്ധ മരിച്ചെന്ന് ഡോക്‌ടര്‍ വിധിയെഴുതി ഏഴ് മണിക്കൂറിന് ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തി. റൂര്‍ക്കിയിലെ മംഗ്‌ളൂര്‍ പ്രദേശത്തെ നര്‍സന്‍ ഖുര്‍ദ് ഗ്രാമത്തിലാണ് സംഭവം. 109 കാരിയായ ഗ്യാന്‍ ദേവി ഏതാനും ആഴ്‌ചകളായി അനാരോഗ്യവതിയായിരുന്നു.ജനുവരി 31 ന് ബോധരഹിതയായി ഇവര്‍ നിലത്തു വീണു.
കുടുംബാംഗങ്ങള്‍ ഡോക്‌ടറെ വിവരം അറിയിക്കുകയും ഡോക്‌ടര്‍ പരിശോധിച്ച ശേഷം ഗ്യാന്‍ ദേവി മരണപ്പെട്ടതായി ഉറപ്പാക്കുകയും ചെയ്‌തു. തുടര്‍ന്ന് ബന്ധുക്കളും കുടുംബാംഗങ്ങളും വൃദ്ധയെ കാണാന്‍ എത്തുകയും ശവസംസ്‌കാരത്തിന്‍റെ തയ്യാറെടുപ്പുകള്‍ നടത്തുകയും ചെയ്‌തിരുന്നു.എന്നാല്‍ ഏഴ് മണിക്കൂറിന് ശേഷം ഗ്യാന്‍ ദേവിയെ ശ്‌മശാനത്തിലേക്ക് എടുക്കുന്നതിന് തൊട്ടുമുന്‍പ് അവര്‍ കണ്ണുകള്‍ തുറന്ന് ബോധം വീണ്ടെടുക്കുകയായിരുന്നു.
ആദ്യം എല്ലാവരും അമ്ബരന്നെങ്കിലും പിന്നീട് സന്തോഷത്തിലായി. സ്വബോധം വീണ്ടെടുത്ത ശേഷം ഗ്യാന്‍ ദേവി ഇഷ്‌ടപ്പെട്ട ആഹാരം കഴിക്കണമെന്നാണ് കുടുംബത്തോട് ആദ്യം ആവശ്യപ്പെട്ടത്. ഭക്ഷണം കഴിച്ച ശേഷം അവര്‍ സംസാരിക്കാനും തുടങ്ങിയെന്ന് കുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചു.