കോഴിക്കോട്: ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്‌മെൻ പ്രഗ്നൻസി കേരളത്തിൽ. ട്രാന്‍സ് കപ്പിളായ സിയയും സഹദുമാണ് തങ്ങളുടെ സ്വന്തം കുഞ്ഞെന്ന് സ്വപ്‌നം സാക്ഷാത്ക്കരിക്കാൻ ഒരുങ്ങുന്നത്. സഹദിന്റെ ഉദരത്തില്‍ വളരുന്ന കുഞ്ഞിനെ താരാട്ടാനായി കാത്തിരിക്കുകയാണ് സിയയും. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്, കോഴിക്കോട് സ്വദേശനി സിയയും തിരുവനന്തപുരം സ്വദേശി സഹദും പ്രണയത്തിലായത്. സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയതോടെ ഇരുവരും ഒന്നിച്ച് ജീവിക്കാന്‍ തുടങ്ങി. തുടർന്ന്, ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്‌മെൻ പ്രഗ്നൻസി എന്ന ചരിത്രം കുറിക്കുകയാണ് സിയയും സഹദും.
കുഞ്ഞിന്റെ വരവറിയിച്ച് സിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിന്റെ പൂർണ്ണരൂപം:‘ജന്മം കൊണ്ടോ ശരീരം കൊണ്ടോ സ്ത്രീ ആയില്ലെങ്കിലും എന്നിലെ സ്ത്രീത്വം ഞാൻ അറിഞ്ഞു വളർന്ന കാലമത്രയും എന്നുള്ളിലുണ്ടായ ഒരു സ്വപ്നം “അമ്മ”….. ആ വേദനയും സുഖവും അറിയാനോ അനുഭവിക്കാനോ ഈ ജന്മ മത്രയും എന്റെ ശരീരം എന്നെ അനുവദിക്കില്ലായിരിക്കാം….. ഞാൻ അറിയുന്ന ദൈവം എന്നെ അറിഞ്ഞെന്നതു പോലെ കാലം എന്റെ ആഗ്രഹങ്ങൾ അറിയുന്നു.
ആരാണെന്ന് പോലും അറിയാത്ത ഒരാൾക്ക് പേരും കണ്ടു വച്ച് കുന്നോളം സ്വപ്നങ്ങളും പേറി ഒമ്പതു മാസത്തോളം കാത്തിരിക്കുന്നതല്ലേ ഒരമ്മയുടെ പ്രതിക്ഷ…… എന്നിലെ കാത്തിരുന്ന സ്വപ്നം പൂവണിയും പോലെ ഞാനും ഒരു അമ്മ എന്ന കുഞ്ഞു ശബ്ദത്തിലുള്ള വിളി കേൾക്കാൻ കാത്തിരിക്കുന്നു…. കുറഞ്ഞ ദിനങ്ങൾ മാത്രം. ഏതൊരു പ്രതിസന്ധിയിലും തളരാതെ പതറാതെ മുന്നോട്ട് പോകാനുള്ള കഴിവ് എനിക്കും എന്റെ സ്വപ്നങ്ങളെ അറിഞ്ഞ ജീവിത പങ്കാളിക്കും നൽകണേ നാഥാ…
എന്റെ സ്വപ്നങ്ങൾക്കു ചിറകുവിരിച്ച് എനിക്കു കൂട്ടായത് എന്റെ ഇക്ക🫶 @zahhad__fazil 🫶പിറന്ന ശരീരത്താൽ ജീവിക്കാൻ മാനസികമായ ബുദ്ധിമുട്ടുകൾക്കിടയിൽ തന്റെ ഇഷ്ടങ്ങളെ മുറുകെ പിടിച്ച് ജീവിക്കുമ്പോൾ അവന്റെ ശരീരത്തെ ആഗ്രഹങ്ങൾക്കനുസരിച്ച് മാറ്റുവാൻ ആരംഭിച്ചു…… ഹോർമോൺ തറാപ്പികളും ബ്രെസ്റ്റ് റിമൂവൽ സർജറിയും… കാലം ഞങ്ങളെ ഒരുമിപ്പിച്ചു. മൂന്ന് വർഷമാകുന്നു.
അമ്മ എന്ന എന്നിലെ സ്വപ്നം പോല അച്ഛൻ എന്ന അവന്റെ സ്വപ്നവും നമ്മുടെ സ്വന്തം എന്ന ഒരു ആഗ്രഹവും ഞങ്ങളെ ഒറ്റ ചിന്തയിലെത്തിച്ചു. പൂർണ്ണ സമ്മതത്താൽ ഇന്ന് 8 മാസം പ്രായമുള്ള ജീവൻ തന്റെ ഉദരത്തിൽ ചലിക്കുന്നു …… ഞങ്ങളുടെ ആഗ്രഹങ്ങൾ യാഥാർത്യമാക്കാൻ ഞങ്ങളെടുത്ത തീരുമാനങ്ങൾ പിന്തുണച്ചു.ഞങ്ങൾ അറിഞ്ഞതിൽ പറഞ്ഞാൽ ഇന്ത്യയിലെ ആദ്യത്തെ TRAN’S MAN PREGNANCY……. ഒറ്റപ്പെട്ട ജീവിതത്തിൽ കൊച്ചു കുടുംബമാകുന്ന ഞങ്ങൾക്ക് പൂർണ്ണ പിന്തുണയോടെ കുട നിന്ന എന്റെ ഇത്താക്കും അളിയനും അവന്റെ അമ്മക്കും പെങ്ങൾക്കും ഡോക്ടർക്കും ഞങ്ങളെ ഇഷ്ടപ്പെട്ടു കൂടെ നിക്കുന്ന എല്ലാർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു.
50 പെണ്‍കുട്ടികളുടെ ഇടയില്‍ പെട്ടു; പരിഭ്രമിച്ച കൗമാരക്കാരന്‍ ആശുപത്രിയില്‍; സംഭവം പ്ലസ് ടു പരീക്ഷയ്‌ക്കിടെ
പട്‌ന: കൗമാരപ്രായത്തില്‍ എതിര്‍ലിംഗക്കാരോട് പ്രത്യേക താത്പര്യം തോന്നുന്നത് സ്വാഭാവികമായ പ്രക്രിയയാണ്.എതിര്‍ലിംഗത്തിലുള്ള വ്യക്തിയോട് സംസാരിക്കാനും ഇടപഴകാനും ജാള്യത തോന്നുന്ന കൗമാരക്കാരുമുണ്ട്. ഒട്ടുമിക്ക കുട്ടികളും കടന്നുപോകുന്ന ഈ സാഹചര്യത്തെ വളരെ സ്വാഭാവികമായാണ് നാം കാണക്കാക്കാറുള്ളതെങ്കിലും ഇതുമൂലം പരീക്ഷയെഴുതാന്‍ കഴിയാതെ പോയ കൗമാരക്കാരനാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.
50 പെണ്‍കുട്ടികളുള്ള പരീക്ഷാ ഹാളിലേക്ക് കടന്നുവന്ന പയ്യന് ദേഹാസ്വാസ്ഥ്യമുണ്ടാവുകയും ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വരികയുമായിരുന്നു. ബിഹാറിലെ ഷരീഫ് അലമ ഇഖ്ബാല്‍ കോളേജിലെ പ്ലസ് ടു വിദ്യാര്‍ത്ഥിക്കാണ് വേറിട്ട അനുഭവമുണ്ടായത്.ഇന്റര്‍മീഡിയേറ്റ് പരീക്ഷയ്‌ക്കായി ബ്രില്യന്റ് സ്‌കൂളിലേക്ക് പോയതായിരുന്നു വിദ്യാര്‍ത്ഥിയായ മണി ശങ്കര്‍. പരീക്ഷാ ഹാളില്‍ മണിയെ കൂടാതെ 50 പെണ്‍കുട്ടികളായിരുന്നു ഉണ്ടായിരുന്നത്.
ആണ്‍കുട്ടിയായി താന്‍ മാത്രമേ ഉള്ളൂവെന്ന് തിരിച്ചറിഞ്ഞ വിദ്യാര്‍ത്ഥി പെട്ടെന്ന് പരിഭ്രമിക്കുകയായിരുന്നു.വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില വഷളാകുന്നുവെന്ന് മനസിലാക്കിയ അദ്ധ്യാപകര്‍ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. വിദ്യാര്‍ത്ഥിക്ക് പനി പിടിച്ചുവെന്നാണ് ആശുപത്രിയില്‍ എത്തിയ ബന്ധു മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. നിലവില്‍ മണി ശങ്കറിന്റെ ആരോഗ്യനില തൃപ്തികരമാണ്.