ബംഗളൂരു: ന്യൂനപക്ഷ ജനവിഭാഗം കൂടുതലായി അധിവസിക്കുന്ന ശിവാജി നഗര്‍ നിയോജകമണ്ഡലത്തിലെ 9,000 വോട്ടര്‍മാരെ വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കിയെന്ന ഗുരുതര ആരോപണവുമായി മണ്ഡലം എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ റിസ്വാന്‍ അര്‍ഷാദ്.മണ്ഡലത്തിലെ 9195 വോട്ടര്‍മാരുടെ വിവരങ്ങള്‍ പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനുവരി 15നാണ് മണ്ഡലത്തിലെ അന്തിമ വോട്ടര്‍ പട്ടിക പുറത്തിറങ്ങിയത്. ഇതിനുശേഷം രണ്ടാഴ്ച കഴിഞ്ഞ് ജനുവരി 30നാണ് എം.എല്‍.എയുടെ ആരോപണം.
മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ 9195 വോട്ടര്‍മാരില്‍ 8000 പേരുകളെങ്കിലും പട്ടികയില്‍നിന്ന് നീക്കിയിട്ടുണ്ടെന്നാണ് സംശയം. 193 ബൂത്തുകളില്‍ ന്യൂനപക്ഷവോട്ടുകള്‍ കൂടുതല്‍ ഉള്ള 91 ബൂത്തുകളിലെ വോട്ടര്‍മാരെയാണ് ഒഴിവാക്കിയത്.ഇക്കാര്യങ്ങള്‍ വിശദീകരിച്ച് എം.എല്‍.എ സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. അന്തിമവോട്ടര്‍പട്ടിയില്‍നിന്ന് ഒഴിവാക്കപ്പെട്ട 9195 വോട്ടര്‍മാരുടെ കാര്യത്തില്‍ പുനഃപരിശോധന വേണം.
ഇക്കാര്യം ചര്‍ച്ചചെയ്യാനായി തെരഞ്ഞെടുപ്പ് കമീഷന്‍ യോഗം വിളിച്ചിട്ടുണ്ടെന്നും എം.എല്‍.എ പറഞ്ഞു. സമ്മതിദാനം എന്ന മൗലികാവകാശം ന്യൂനപക്ഷങ്ങള്‍ക്ക് വിലക്കുന്ന നടപടിയാണ് ഉണ്ടായത്.വരുന്ന തെരഞ്ഞെടുപ്പിന്‍റെ ഫലത്തെ സ്വാധീനിക്കാനാണ് വോട്ടര്‍മാരുടെ പേരുകള്‍ വെട്ടിയതെന്നും അദ്ദേഹം ആരോപിച്ചു. ശിവാജിനഗറില്‍ ഏകദേശം 71,656 മുസ്ലിം വോട്ടര്‍മാരാണ് ഉള്ളത്. കഴിഞ്ഞ ആറ് തെരഞ്ഞെടുപ്പുകളില്‍ അഞ്ചിലും കോണ്‍ഗ്രസ് ആണ് ഇവിടെ വിജയിച്ചത്.
മണ്ഡലത്തില്‍ സ്വാധീനമുറപ്പിക്കാന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തില്‍ കൊണ്ടുപിടിച്ച ശ്രമങ്ങളാണ് ഇത്തവണ നടത്തുന്നത്. ബി.ബി.എം.പി പരിധിയിലുള്ള ശിവാജിനഗര്‍, മഹാദേവപുര, ചിക്പേട്ട് നിയോജകമണ്ഡലത്തിലെ അന്തിമവോട്ടര്‍പട്ടിക ജനുവരി 15നാണ് പുറത്തിറക്കിയത്.സ്വകാര്യസ്ഥാപനം വോട്ടര്‍മാരുടെ േഡറ്റ ചോര്‍ത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് ഈ മൂന്നുമണ്ഡലങ്ങളിലെയും പട്ടിക വൈകിയത്. ശിവാജിനഗറിലെ വോട്ടര്‍പട്ടികയെ പറ്റി 2022 ഒക്ടോബറില്‍ തന്നെ തെരഞ്ഞെടുപ്പ് കമീഷനില്‍ പരാതിയുണ്ട്.
പ്രേമസല്ലാപത്തിനിടെ ട്രെയിന്‍ പോയതറിഞ്ഞില്ല; പിന്നെ കാമുകെന്‍റ വ്യാജബോബ് ഓപറേഷന്‍
കോഴിക്കോട്: കമുകിയുമായി സല്ലപിക്കുന്നതിനിടയില്‍ സ്റ്റേഷന്‍ വിട്ടുപോയ ട്രെയിന്‍ വഴിയില്‍ പിടിച്ചിടാന്‍ കാമുകന്‍ ചെയ്ത പണി കണ്ടോ.നഷ്ടപ്പെട്ട ട്രെയിനില്‍ ബോംബുണ്ടെന്ന് അടുത്ത സ്റ്റേഷനിലേക്ക് വിളിച്ചുപറയുക. പിന്നാലെ വന്ന ട്രെയിനില്‍ കയറി ബോംബ് പരിശോധനക്കായി വഴിയില്‍ പിടിച്ചിട്ട ട്രെയിനില്‍ കയറുക. എന്നിട്ട് ഓപറേഷന്‍ സക്സസ് ആയെന്ന് കാമുകിയെ വിളിച്ച് പറയുക. കാമുകന്റെ കാഞ്ഞ ബുദ്ധി പക്ഷെ റെയില്‍വേ പൊലിസിന്റടുത്ത് ചെലവായില്ല.
അവര്‍ കാമുകനെ കയ്യോടെ പിടികൂടി.വെസ്റ്റ് കോസ്റ്റ് എക്സപ്രസ്സില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് രണ്ടുപേര്‍ കണ്ണൂരില്‍ വെച്ച് പറയുന്നത് കേട്ടെന്ന് പൊലീസിന്റെ എമര്‍ജന്‍സി കണ്‍ട്രോള്‍ റൂമില്‍ ഫോണ്‍ മുഖേന വ്യാജ അറിയിപ്പ് നല്‍കിയ വെസ്റ്റ് ബംഗാള്‍ നദിയ ജില്ലക്കാരനായ സൗമിത്ര മൊണ്ടല്‍ (20) ആണ് അറസ്റ്റിലായത്.കോഴിക്കോട് റെയില്‍വെ പൊലീസ് സ്റ്റേഷന്‍ എസ് .ഐ .പി. ജംഷീദാണ് പ്രതിയ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ കണ്ണൂരില്‍നിന്ന് ചെന്നൈയിലേയ്ക്കുള്ള വെസ്റ്റ് കോസ്റ്റ് എക്സപ്രസ്സില്‍ റിസര്‍വ് ചെയ്തിരുന്ന സൗമിത്ര കൊണ്ടല്‍ രാത്രി പത്തുമണിയോടെ പ്ലാറ്റ് ഫോമിലെത്തി കാമുകിയെ ഫോണ്‍ വിളിച്ച് കൊണ്ടിരിക്കെ 01.45 വെസ്റ്റ്കോസ്റ്റ് എക്സ്പ്രസ് പോയതറിഞ്ഞിരുന്നില്ല.
ഷൊര്‍ണ്ണൂരിലെത്തിയാല്‍ ചെന്നൈയിലേയ്ക്കിനി ട്രെയിന്‍ ലഭിക്കുമെന്ന് ചോദിച്ച് മനസിലാക്കിയ പ്രതി തൊട്ടുപിറകില്‍ വന്നിരുന്ന സമ്ബര്‍ക്ക ക്രാന്തി എക്സ്പ്രസ്സില്‍ ജനറല്‍ ടിക്കെറ്റെടുത്ത് യാത്ര ചെയ്തു. വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് 20 മിനുറ്റ് വൈകിയാല്‍ അതില്‍ ഹൗറയിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കുമെന്നും പ്രതി മനസിലാക്കി. അപ്പോഴാണ് തലയില്‍ ബോംബുദിച്ചത്. പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്സില്‍ ഒരു ബക്കറ്റില്‍ ബോംബ് വെച്ചതായി കണ്ണൂരില്‍ നിന്നും രണ്ട് പേര്‍ പറയുന്നത് കേട്ടിരുന്നെന്ന് കണ്‍ട്രാള്‍ റൂമിലേക്ക് അറിയ്ക്കുകയായിരുന്നു.
ട്രെയിന്‍ കോഴിക്കോട് വിട്ടതിനാല്‍ തിരൂരിലും തുടര്‍ന്ന് ഒന്നര മണിക്കൂര്‍ ഷൊര്‍ണ്ണൂരിലും പൊലീസും ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് പരിശോധന നടത്തിയിരുന്നു. ഇതോടെ ട്രെയിന്‍ രണ്ട് മണിക്കൂര്‍ വൈകി. മൊബൈല്‍ ഓഫ് ചെയ്തിരുന്നതിനാല്‍ വിളിച്ചയാളെ അന്വേഷിച്ച് കണ്ടെത്താനും സാധിച്ചിരുന്നില്ല. സമ്ബര്‍ക്ക ക്രാന്തി എക്സ്പ്രസ് ഷൊര്‍ണ്ണൂരില്‍ എത്തിയപ്പോള്‍ പ്രതി വെസ്റ്റ് കോസ്റ്റിലേക്ക് മാറി കയറുകയും മിഷന്‍ സക്സസ് ആയി എന്ന വിവരം കാമുകിയെ അറിയിക്കുകയും ചെയ്തിരുന്നു.
കണ്‍ട്രോള്‍റൂമില്‍ വിളിച്ചയാളെ അന്വേഷിച്ച് കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ മൊബൈല്‍ നമ്ബറിന്റെ വിവരം ശേഖരിച്ചതില്‍ പ്രതി വെസ്റ്റ് ബംഗാള്‍ സ്വദേശിയാണെന്ന് പൊലീസ് കണ്ടെത്തി. പ്രതി വെസ്റ്റ്കോസ്റ്റ് എക്സ്പ്രസില്‍ യാത്ര ചെയ്യേണ്ട ആളാകുമെന്നും ചെന്നൈയില്‍ നിന്ന് കണക്ഷന്‍ ട്രെയിന്‍ ഉണ്ടാകുമെന്നും എസ്.ഐ ജംഷീദിന് സംശയം തോന്നിയതില്‍ ആര്‍.പി.എഫുമായി ബന്ധപ്പെട്ട് വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിന്റെ റിസര്‍വേഷന്‍ ചാര്‍ട്ട് പരിശോധിച്ചതില്‍ പ്രതിക്ക് എസ് 9 കോച്ചില്‍ റിസര്‍വേഷന്‍ ഉള്ളതായി മനസിലായി.
അപ്പോഴേക്കും ട്രെയിന്‍ ജോര്‍ പേട്ട സ്റ്റേഷന്‍ കഴിഞ്ഞിരുന്നു. തുടര്‍ന്ന് ആര്‍.പി.എഫ് കണ്ണൂര്‍ ഇന്‍സെക്ടര്‍ ബിനോയി ആന്റണി ഇടപെട്ട് ചെന്നൈ സെന്‍ട്രല്‍ ആര്‍.പി.എഫിനെ ബന്ധപ്പെടുകയും കാട്പാടിയില്‍ വെച്ച് പ്രതിയെ കണ്ടെത്തുകയുമായിരുന്നു.ചെന്നൈ സെന്‍ട്രലില്‍ ഇറക്കിയ പ്രതിയെ കേഴിക്കോട് റെയില്‍വെ പൊലീസിന് കൈമാറി.
വെസ്റ്റ് ബംഗാളിലെ നാദിയ ജില്ലയിലെ അംബേദ്കര്‍ കോളേജില്‍ സ്കോളര്‍ഷിപ്പോടെ ബി.എ ഹിസ്റ്ററി ഒന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയാണ് പ്രതി. ഒന്നര മാസം മുമ്ബാണ് പ്രതി കണ്ണൂരിലേക്ക് പിതാവിന്റെ കൂടെ ജോലിക്ക് വന്നത്. ആര്‍.പി.എഫ് കണ്ണൂര്‍ ഇന്‍സ്പെക്ടര്‍ ബിനോയി ആന്റണി കേഴിക്കോട് റെയില്‍വെ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്. ഐ ശ്രീകുമാര്‍, എസ് .സി.പി ഒ ഹരീഷ് കുമാര്‍, മനാഫ് എന്നിവരുടെ ശ്രമഫലമായാണ് പ്രതിയെ പിടികൂടാന്‍ സാധിച്ചത്.