ബെംഗളൂരു: മെട്രോ നിർമാണത്തിലെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കെആർ പുരം-വിമാനത്താവള പാതയിൽ 12 മീറ്ററിൽ കൂടുതൽ ഉയരത്തിൽ തൂണു നിർമിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തിയതായി ബിഎംആർസി അൻജും പർവേസ്.നിർമാണം ആരംഭിച്ചവ നിർത്തിവക്കുന്നതായും അദ്ദേഹം പറഞ്ഞു. കെആർ പുരം-വിമാനത്താവള പാതയുടെ ഭാഗമായ കല്യാൺ നഗർ എച്ച്ബിആർ ലേഔട്ടിൽ നമ്മ മെട്രോ തൂൺ തകർന്ന് വീണ് 2 പേർ മരിക്കാനിടയായ സംഭവത്തെ തുടർന്നാണ് നടപടി.
അതിനിടെ അപകടത്തെ ക്കുറിച്ച് വിശദീകരണം തേടി ബി എംആർസിക്ക് കർണാടക ഹൈക്കോടതി നോട്ടിസ് അയച്ചു.സംഭവവുമായി ബന്ധപ്പെട്ട് സമർ പ്പിച്ച് പൊതുതാൽപര്യ ഹർജി പരിഗണിച്ച കോടതി 2 ആഴ്ച കം നോട്ടിസിനു മറുപടി നൽകാൻ ബിഎംആർസിയോട് നിർദേശിച്ചു. ബിബിഎംപി, അപകടം നടന്ന റീച്ചിന്റെ നിർമാണ ചുമതലയുള്ള കരാർ കമ്പനി നാഗാർജുന എന്നിവയ്ക്കും നോട്ടിസ് ലഭിച്ചിട്ടുണ്ട്.10നാണ് തൂണിന്റെ ഇരുമ്പ് ചട്ട കൂട് തകർന്നുവീണു ബൈക്ക് യാത്രക്കാരിയായ യുവതിയും മകനും മരിച്ചത്.
ക്രെയിൻ കൊണ്ട് പ്രത്യേക താങ്ങു നൽകിയിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നുവെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ് സി) നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഹെല്‍ത്ത് കാര്‍ഡ്: എടുക്കാന്‍ രണ്ടാഴ്ച കൂടി സാവകാശം, ഇല്ലാത്തവര്‍ക്കെതിരേ ഫെബ്രുവരി 16 മുതല്‍ നടപടി
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെല്‍ത്ത് കാര്‍ഡ് എടുക്കാത്തവര്‍ക്കെതിരെ ഫെബ്രുവരി 16 മുതല്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.രണ്ടാഴ്ച കൂടി സാവകാശം അനുവദിക്കും. ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള ആളുകളുടെ തിരക്കും കൂടുതല്‍ സമയം അനുവദിക്കണമെന്ന സ്ഥാപന ഉടമകളുടെ ആവശ്യവും പരിഗണിച്ചാണ് രണ്ടാഴ്ചകൂടി സാവകാശം അനുവദിക്കുന്നത്.
എല്ലാ രജിസ്‌ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാരും ആവശ്യമായ പരിശോധനകള്‍ നടത്തി അടിയന്തരമായി ഹെല്‍ത്ത് കാര്‍ഡ് നല്‍കേണ്ടതാണെന്നും മന്ത്രി നിര്‍ദേശം നല്‍കി.അതേസമയം ഫെബ്രുവരി ഒന്നുമുതല്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ശക്തമായ പരിശോധന തുടരുന്നതാണ്. ഹെല്‍ത്ത് കാര്‍ഡില്ലാത്തവര്‍ക്ക് ഫെബ്രുവരി 15-നകം ഹെല്‍ത്ത് കാര്‍ഡ് ഹാജരാക്കാന്‍ നിര്‍ദേശം നല്‍കും.
സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യവസ്തുക്കള്‍ കൈകാര്യംചെയ്യുന്ന എല്ലാ ജീവനക്കാരും ഹെല്‍ത്ത് കാര്‍ഡ് എടുക്കണം.രജിസ്‌ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ നിശ്ചിത മാതൃകയിലുള്ള സര്‍ട്ടിഫിക്കറ്റാണ് ആവശ്യം. ഡോക്ടറുടെ നിര്‍ദേശപ്രകാരം ശാരീരിക പരിശോധന, കാഴ്ചശക്തി പരിശോധന, ത്വക്ക് രോഗങ്ങള്‍, വൃണം, മുറിവ് എന്നിവയുണ്ടോയെന്ന പരിശോധന, വാക്സിനുകളെടുത്തിട്ടുണ്ടോ എന്ന പരിശാധന, പകര്‍ച്ചവ്യാധികളുണ്ടോ എന്നറിയുന്നതിനുള്ള രക്തപരിശോധന ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തണം.
സര്‍ട്ടിഫിക്കറ്റില്‍ ഡോക്ടറുടെ ഒപ്പും സീലും ഉണ്ടായിരിക്കണം. ഒരു വര്‍ഷമാണ് ഈ ഹെല്‍ത്ത് കാര്‍ഡിന്റെ കാലാവധി.അതത് ജില്ലകളില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പുറമേ ആരോഗ്യവകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും ഫെബ്രുവരി ഒന്നുമുതല്‍ പരിശോധന നടത്തും. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ ശുചിത്വവും ഹെല്‍ത്ത് കാര്‍ഡും പരിശോധിക്കുന്നതാണ്.
ഭക്ഷ്യസുരക്ഷാ പ്രത്യേക പരിശോധനയ്ക്കായുള്ള ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സും (ഇന്റലിജന്‍സ്) അപ്രതീക്ഷിത പരിശോധനകള്‍ നടത്തും. സ്ഥാപനങ്ങള്‍ കൂടാതെ മാര്‍ക്കറ്റുകള്‍, ചെക്ക് പോസ്റ്റുകള്‍ എന്നിവിടങ്ങളിലും പൊതുജനങ്ങളുടെ പരാതി അനുസരിച്ചും അപ്രതീക്ഷിത പരിശോധനകള്‍ നടത്തുന്നതാണ്