ബെംഗളൂരു: എംജി റോഡിൽ പാർക്ക് ചെയ്തിരുന്ന 3 കാറുകളിൽ നിന്നു പണവും രേഖകളും മോഷ്ടിച്ചതായി പരാതി. ഷോപ്പിങ്ങിനു എത്തിയവർ പാർക്ക് ചെയ്തിരുന്ന കാറിലെ ഡോർ ഗ്ലാസുകൾ തകർത്താണു മോഷണം നടന്നത്. പണത്തിനു പുറമേ മൊബൈൽ ഫോൺ, ബാങ്ക് കാർഡുകൾ, ലാപ്ടോപ് എന്നിവ മോഷ്ടിക്കപ്പെട്ടു. സ്മാർട് പാർക്കിങ് സംവിധാനത്തിൽ പാർക്ക് ചെയ്തിരുന്ന കാറും ഇതിൽ ഉൾപ്പെടുന്നു. വാഹനങ്ങളിൽ വില പിടിപ്പുള്ള സാധനങ്ങൾ സൂക്ഷിക്കരുതെന്ന് ഡപ്യൂട്ടി പൊലീസ് കമ്മിഷണർ ശ്രീനിവാസ് ആർ. ഗൗഡ പറഞ്ഞു.
പശു ഇറച്ചി കൈവശം വച്ചു; യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍
പശു ഇറച്ചി കൈവശം വച്ചതിന് യുവാവിന് ക്രൂര മര്‍ദ്ദനം. കര്‍ണാടകയിലെ ചിക്കമഗളുരുവിലാണ് സംഭവം. അസം സ്വദേശിയെ തൂണില്‍ കെട്ടിയിട്ടാണ് മര്‍ദിച്ചത്.സംഭവത്തില്‍ മൂന്ന് ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ഇറച്ചിയുമായി പോവുകയായിരുന്ന അസം സ്വദേശിയെ ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ പിടിച്ചുവച്ച്, കയ്യില്‍ പശു ഇറച്ചിയാണെന്ന് മനസിലാക്കിയതോടെ തൂണില്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു.
മര്‍ദ്ദന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു. കൂടാതെ, പിടികൂടിയ ഇറച്ചി പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. കര്‍ണാടകയുടെ വിവിധ മേഖലകളില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ പതിവാണ്.