Home Featured ഫഹദ് ഇനി കന്നഡയിലും; ബഗീരയിലൂടെ അരങ്ങേറ്റത്തിനൊരുങ്ങുന്നു

ഫഹദ് ഇനി കന്നഡയിലും; ബഗീരയിലൂടെ അരങ്ങേറ്റത്തിനൊരുങ്ങുന്നു

മലയാളത്തിലെ പുതുതലമുറ നടന്മാരില്‍ രാജ്യമെമ്ബാടും അറിയപ്പെടുന്ന താരമാണ് ഫഹദ് ഫാസില്‍. തെലുങ്ക് ചിത്രം പുഷ്പ, തമിഴ് ചിത്രം വിക്രം എന്നിവയുടെ റിലീസിന് മുമ്ബ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ഉത്തരേന്ത്യയിലും ഒടിടി മലയാളം ചിത്രങ്ങളിലൂടെ അദ്ദേഹം ആരാധകരെ നേടിയിരുന്നു.എന്നാല്‍ പുഷ്പയുടെയും വിക്രത്തിന്റെയും വന്‍ വിജയത്തോടെ ആ ജനപ്രീതി വര്‍ദ്ധിച്ചു. തെലുങ്കിനും തമിഴിനും ശേഷം ഫഹദ് ഫാസില്‍ കന്നഡ സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്.

ശ്രീമുരളിയെ നായകനാക്കി സൂരി സംവിധാനം ചെയ്യുന്ന ‘ബഗീര’ എന്ന ചിത്രത്തിലൂടെയാണ് ഫഹദ് ഫാസില്‍ കന്നഡയില്‍ അരങ്ങേറ്റം കുറിക്കുന്നത്. കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലിന്റെ തിരക്കഥയില്‍ ഹോംബാലെ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹോംബാലെ ഫിലിംസിന്‍റെ മലയാള ചിത്രമായ ധൂമത്തിലും ഫഹദ് തന്നെയാണ് നായകന്‍.

കാന്താര നായകന്‍ മലയാളത്തിലേക്ക്? മോഹന്‍ലാല്‍-എല്‍ജെപി ചിത്രത്തില്‍ ഋഷഭ് ഷെട്ടിയുമെന്ന് സൂചന

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി-മോഹന്‍ലാല്‍ ആദ്യമായി ഒന്നിക്കുന്ന ‘മലൈക്കോട്ടൈ വാലിഭന്‍’.സിനിമയുടെ ചിത്രീകരണം രാജസ്ഥാനിലെ ജയ്സല്‍മീറില്‍ അടുത്തിടെയാണ് ആരംഭിച്ചത്.മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ‘നന്‍പകല്‍ നേരത്ത് മയക്കം’ ത്തിനു ശേഷം ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിഭന്‍. സസ്പെന്‍സുകള്‍ നിറഞ്ഞ ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഗംഭീര പ്രകടനം വീണ്ടും കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

നേരത്തേ കമല്‍ ഹാസനും ചിത്രത്തില്‍ വേഷമിടുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു.ഇപ്പോള്‍ കാന്താരയിലൂടെ ശ്രദ്ധേയനായ കന്നഡ നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയുടെ പേരാണ് കേള്‍ക്കുന്നത്. ഋഷഭ് ഷെട്ടി ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍ താരത്തിന്റെ ആദ്യ മലയാള ചിത്രമായിരിക്കും മലൈക്കോട്ടൈ വാലിഭന്‍.

പിങ്ക് വില്ല റിപ്പോര്‍‌ട്ട് അനുസരിച്ച്‌ ചിത്രത്തില്‍ അതിഥി വേഷത്തില്‍ അഭിനയിക്കാന്‍ ഋഷഭ് ഷെട്ടിയെ ക്ഷണിച്ചതായി പറയുന്നു. എന്നാല്‍ ഇതുസംബന്ധിച്ച്‌ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.ഷിബു ബേബി ജോണിന്റെ ഉടമസ്ഥതയിലുള്ള ജോണ്‍ ആന്റ് മേരി ക്രിയേറ്റീവ് ആദ്യമായി നിര്‍മിക്കുന്ന ആദ്യ സിനിമയാണിത്. ഒരു ഗുസ്തി താരമായാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ അഭിനയിക്കുന്നത്. ഒരു മിത്തിനെ ആസ്പദമാക്കി ഒരുക്കുന്ന സിനിമ ബിഗ് ബജറ്റ് പിരീഡ് ചിത്രമായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group