കോലാപ്പൂര്‍: കര്‍ണാടക ബി.ജെ.പിയുടെ നിയന്ത്രണത്തില്‍ നിന്ന് വഴുതിമാറുകയാണെന്നും അടുത്ത സംസ്ഥാന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തോല്‍ക്കുമെന്നും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍.സി.പി) പ്രസിഡന്‍റ് ശരദ് പവാര്‍.ശനിയാഴ്ച മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇത് സംബന്ധിച്ച് ഇദ്ദേഹം പ്രസ്താവന നടത്തിയത്.’അടുത്ത സംസ്ഥാന തെരഞ്ഞെടുപ്പിന് ശേഷം കര്‍ണാടകയില്‍ ബി.ജെ.പി അധികാരത്തിലുണ്ടാകില്ലെന്നതിന് കൃത്യമായ തെളിവുകളുണ്ട്.
പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിച്ചുനിര്‍ത്താനും ഐക്യമുന്നി രൂപീകരിക്കാനും ഞങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ സംസ്ഥാനത്ത് വിവിധ പ്രാദേശിക പ്രശ്‌നങ്ങളുണ്ട്. അവ കൂടി പരിഹരിക്കപ്പെടേണ്ടതുണ്ട്’ പവാര്‍ വ്യക്തമാക്കി. സംസ്ഥാനത്തെ ജനങ്ങള്‍ ബി.ജെ.പിക്കെതിരെയുള്ള നിലപാടാണ് സ്വീകരിക്കുന്നതെന്ന് സമീപ കാലത്ത് നടത്തി അഭിപ്രായ സര്‍വേയില്‍ തെളിഞ്ഞതാണെന്നും തെരഞ്ഞെടുപ്പില്‍ അവര്‍ക്കിത് തിരിച്ചടിയാകുമെന്നും പവാര്‍ ചൂണ്ടിക്കാട്ടി.
‘ജനങ്ങളിനിയും അധിക കാലം മതവിഷയങ്ങളുടെ പേരില്‍ വോട്ട് ചെയ്യില്ല. മതത്തിന്റെ പേരില്‍ ജനങ്ങളെ വേര്‍തിരിക്കുന്നത് അധികകാലം നടക്കില്ല’ അദ്ദേഹം പറഞ്ഞു.രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ കുറിച്ചും അദ്ദേഹം നിരീക്ഷണം പങ്കുവെച്ചു. യാത്രക്ക് നിരവധി സാധാരണക്കാരുടെ പിന്തുണയാണ് ലഭിച്ചതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.ബി.ബി.സി ഡോക്യുമെന്‍ററിക്കെതിരെയുള്ള കേന്ദ്രനിലപാട് ജനാധിപത്യത്തിനെതിരെയുള്ള അവഹേളനമാണെന്നും മഹാവികാസ് അഗാഡി നേതാവ് കൂടിയായ അദ്ദേഹം വിമര്‍ശിച്ചു.
അതേസമയം, ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേരുമെന്ന് കര്‍ണാടകയിലെ ബി.ജെ.പി എം.എല്‍.സിയും മുതിര്‍ന്ന നേതാവുമായ എച്ച്. വിശ്വനാഥ് പറഞ്ഞു. കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്‍റ് ഡി.കെ. ശിവകുമാര്‍, സംസ്ഥാനത്തിന്റെ ചുമതലയുള്ള രണ്‍ദീപ് സിംഗ് സുര്‍ജേവാല എന്നിവരോട് സംസാരിച്ച ശേഷമാണ് ഇദ്ദേഹം ഇക്കാര്യം അറിയിച്ചത്. 2019ല്‍ സഖ്യസര്‍ക്കാര്‍ തകര്‍ന്നതിനെ തുടര്‍ന്ന് ബി.ജെ.പിയില്‍ ചേര്‍ന്നയാളാണ് ജനതാദള്‍ എസിന്റെ മുന്‍ സംസ്ഥാന പ്രസിഡന്‍റായ ഇദ്ദേഹം.തെരഞ്ഞെടുപ്പിന് മുമ്ബേ ശേഷമോ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് അദ്ദേഹം പറയുന്നത്.പ്രതിപക്ഷ നേതാവായ സിദ്ധരാമയ്യയോട് തനിക്ക് അഭിപ്രായ വ്യത്യാസമില്ലെന്നും വിശ്വനാഥ് വ്യക്തമാക്കി.
‘വ്യക്തിപരമായി ഞങ്ങള്‍ നല്ല ബന്ധം പുലര്‍ത്തുന്നവരാണ്. നിയമപഠനം ഒന്നിച്ച് നടത്തിയ ഞങ്ങള്‍ സുഹൃത്തുക്കളാണ്’ അദ്ദേഹം പറഞ്ഞു.’40 വര്‍ഷം ഞാന്‍ കോണ്‍ഗ്രസിനൊപ്പമായിരുന്നു. ഞാനൊന്നിനെ കുറിച്ചും ചിന്തിക്കുന്നില്ല. കോണ്‍ഗ്രസിനെ ഞാനെന്റെ അമ്മയെ പോലെയാണ് എന്നും കണ്ടത്. വരുന്ന തെരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിക്കില്ല. എന്റെ കുട്ടികളും തെരഞ്ഞെടുപ്പിനിറങ്ങില്ല’ വിശ്വനാഥ് വ്യക്തമാക്കി.ഒരു കുടുംബത്തിലെ അംഗങ്ങളുടെ പാര്‍ട്ടിയായ ജെ.ഡി.എസിനൊപ്പമായിരുന്നു ഞാന്‍. സഖ്യസര്‍ക്കാറിന്റെ കാബിനറ്റില്‍ മുന്‍മുഖ്യമന്ത്രി കുമാരസ്വാമിയുടെ കുടുംബത്തിലെ ഏഴംഗങ്ങളുണ്ടായിരുന്നു.
പിന്നീട് അധികാരത്തിലെത്തിയ ബി.ജെ.പിയുടെ ഭരണം ഒട്ടും മികച്ചതായിരുന്നില്ല. നാളിതുവരെയായി സംസ്ഥാനത്ത് അഴിമതി തുടരുകയാണ് യെഡ്യൂരപ്പ’ അദ്ദേഹം അഭിപ്രായപ്പെട്ടു.’ഇക്കാരണങ്ങളാല്‍ ഞാന്‍ കോണ്‍ഗ്രസിനെ പിന്തുണക്കുകയാണ്. ജനപക്ഷ സര്‍ക്കാറാണ് പ്രധാനം. കോണ്‍ഗ്രസില്‍ ചേരുന്നതിനേക്കാള്‍ പ്രധാനം ഞാന്‍ പാര്‍ട്ടിയെ പിന്തുണക്കുന്നുതാണ്’ വിശ്വനാഥ് ചൂണ്ടിക്കാട്ടി. ഓപ്പറേഷന്‍ ലോട്ടസില്‍ വിമതനിരയില്‍ മുമ്ബില്‍ നിന്നയാളാണ് വിശ്വനാഥ്
ഫോണില്‍ വിളിക്കുമ്ബോഴെല്ലാം ബിസി, പെണ്‍സുഹൃത്തിനെ ബസ് സ്റ്റോപ്പില്‍ വച്ച് മര്‍ദിച്ചു; യുവാവ് അറസ്റ്റില്‍
തൃശൂര്‍; പെണ്‍സുഹൃത്തിനെ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ വച്ച് മര്‍ദിച്ച യുവാവ് അറസ്റ്റില്‍.Loading …കോഴിക്കോട് കുറ്റ്യാടി സ്വദേശി ആമ്ബല്ലൂര്‍ വീട്ടില്‍ രഞ്ജിത്ത് ബാബുവിനെ (23) ആണ് മാള പോലീസ് പിടികൂടിയത്. ഫോണില്‍ വിളിച്ചാല്‍ കിട്ടുന്നില്ലെന്ന് ആരോപിച്ചാണ് ഇയാള്‍ യുവതിയെ മര്‍ദിച്ചത്.വ്യാഴാഴ്ച രാവിലെ കോട്ടമുറിയിലാണ് സംഭവം. ഫോണില്‍ വിളിക്കുമ്ബോള്‍ എല്ലാം ‘സബ്സ്‌ക്രൈബര്‍ തിരക്കിലാണെന്ന’ സന്ദേശം കേള്‍ക്കുന്നതാണ് ഇയാളെ പ്രകോപിപ്പിച്ചത്. ആരോടാണ് എപ്പോഴും സംസാരിക്കുന്നത് എന്ന് ചോദിച്ചുകൊണ്ടാണ് രഞ്ജിത്ത് യുവതിയെ മര്‍ദിച്ചത്.
ഇതു കണ്ട നാട്ടുകാര്‍ ഇയാളെ തടഞ്ഞുവെച്ച് പൊലീസിനെ അറിയിക്കുകയായിരുന്നു. സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ രഞ്ജിത്ത് ബാബു നിരന്തരം ഫോണില്‍ വിളിക്കാറുണ്ടായിരുന്നു. ഒരു വര്‍ഷത്തോളമായി ഇയാള്‍ അന്നമനടയില്‍ താമസിച്ച് വിവിധ ജോലികള്‍ ചെയ്യുകയാണ്