ബെംഗളൂരു: മൈസൂരു ബംഗളൂരു ദേശീയപാതയിലെ (എൻഎ ച്ച് 275) മണ്ഡ്യ ബൈപാസ് ഗതാഗതത്തിനായി തുറന്നുകൊടുത്തു. 118 കിലോമീറ്റർ ദൂരം വരുന്ന പാതയിലെ ചന്നപട്ടണ, രാമനഗര ബൈപ്പാസുകൾ നേരത്തെ തുറന്നിരുന്നു.ഇനി തുറക്കാനുള്ള ശ്രീരംഗം പട്ടണ ബൈപാസിന്റെ നിർമാണം പുരോഗമിക്കുകയാണ്. ഫെബ്രുവരി പകുതിയോടെ പൂർത്തിയാകുമെന്ന് ദേശീയപാത അതോറിറ്റി അധികൃതർ പറഞ്ഞു.
അടുത്തമാസം അവസാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന ദേശീയപാത 10 വരിയായാണ് വികസിപ്പിക്കുന്നത്.സർവീസ് റോഡുകളുടെ നിർമാണവും പൂർത്തിയാകാനുണ്ട്. റോഡ് പൂർണമായി പൂർത്തിയാകുന്നതോടെ ഇരുനഗരങ്ങൾക്കുമിടയിലെ യാത്രാസമയം ഒരുമണികൂർ 10 മിനിറ്റായി ചുരുങ്ങും.
മുഹൂര്ത്തത്തിനുമുന്പ് യുവതി കാലുമാറി; വിവാഹം മുടങ്ങി
പറവൂര്‍: താലി ചാര്‍ത്തുന്നതിന് തൊട്ടു മുമ്ബ് വിവാഹത്തിന് ഇഷ്ടമല്ലെന്ന വധുവിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് വിവാഹം മുടങ്ങി.വ്യാഴാഴ്ച രാവിലെ പറയകാട് ഗുരുതിപ്പാടം ക്ഷേത്രത്തിലാണ് നാടകീയ സംഭവങ്ങള്‍ അരേങ്ങേറിയത്. പരുവത്തുരുത്ത് സ്വദേശിനിയായ യുവതിയും മാള അന്നമനട സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹമാണ് ഇവിടെ നടത്താന്‍ നിശ്ചയിച്ചിരുന്നത്
ക്ഷേത്രം പൂജാരി പരസ്പരം ചാര്‍ത്തുന്നതിനായി ഇരുവര്‍ക്കും മാല നല്കി. വരനെ മാല അണിയിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും വധു കൂട്ടാക്കിയില്ല. വരനോട് വ്യക്തിപരമായി ഒരു കാര്യം സംസാരിക്കാനുണ്ടെന്ന് വധു പറഞ്ഞു. വൈപ്പിന്‍ സ്വദേശിയായ ഒരു യുവാവുമായി താന്‍ ഏറെ നാളായി പ്രണയത്തിലാണെന്നും ഈ വിവാഹത്തിന് സമ്മതമല്ലെന്നും യുവതി പറഞ്ഞു.
വീട്ടുകാര്‍ നിര്‍ബന്ധിച്ചതിനാലാണ് വിവാഹത്തിന് സമ്മതം പറഞ്ഞത്. വിഷയം ബോധ്യപ്പെട്ട വരന്റെ വീട്ടുകാര്‍ വടക്കേക്കര പോലീസില്‍ വിവരമറിയിച്ചു. പോലീസ് അമ്ബലത്തില്‍ എത്തി ഇരു വീട്ടുകാരോടും സ്റ്റേഷനിലെത്താന്‍ പറഞ്ഞു. തുടര്‍ന്ന് നടത്തിയ അനുരഞ്ജന ചര്‍ച്ചയില്‍ ഇരു വീട്ടുകാരും രമ്യതയില്‍ പിരിഞ്ഞു. വിവാഹത്തിനായി വരന്റെ കുടുംബത്തിന് ചെലവായ തുകയായ അഞ്ചു ലക്ഷം രൂപ മടക്കിനല്‍കിയാണ് പ്രശ്നം ഒത്തുതീര്‍ന്നത്.