Home Featured അയിത്തം’; കര്‍ണാടകയില്‍ വിവാഹ സംഘം എത്തുന്നതിന് മുമ്ബേ ക്ഷേത്രം അടച്ചു

അയിത്തം’; കര്‍ണാടകയില്‍ വിവാഹ സംഘം എത്തുന്നതിന് മുമ്ബേ ക്ഷേത്രം അടച്ചു

ബംഗളൂരു: കര്‍ണാടകയില്‍ വിവാഹ സംഘം പ്രാര്‍ഥനക്ക് എത്തുന്നതിന് മുന്നോടിയായി അയിത്തം ആരോപിച്ച്‌ ക്ഷേത്രം അടച്ചു.ഗദാഗ് ജില്ലയിലെ ശ്യഗോതി ഗ്രാമത്തിലാണ് സംഭവം. ന്യൂ ഇന്ത്യന്‍ എക്സ്പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.കഴിഞ്ഞയാഴ്ച ശരണു മഡാര്‍ എന്ന കര്‍ഷകന്‍റെ വിവാഹദിനത്തിലായിരുന്നു സംഭവം. വിവാഹത്തിന് മുന്നോടിയായുള്ള ‘ദേവര കാര്യ’ പൂജകള്‍ക്കായി ശരണുവും കുടുംബാംഗങ്ങളും ദ്യാമവ്വ ക്ഷേത്രത്തിലേക്ക് എത്തിയതായിരുന്നു.

എന്നാല്‍, ക്ഷേത്രവും വഴിയിലെ കടകളുമെല്ലാം അടഞ്ഞുകിടക്കുന്ന കാഴ്ചയാണ് കാണാനായത്.സവര്‍ണജാതിയില്‍ പെട്ട ചിലയാളുകളുടെ നിര്‍ദേശപ്രകാരമാണ് ക്ഷേത്രവും കടകളും അടച്ചിട്ടതെന്ന് ശരണുവിന്‍റെ കുടുംബം ആരോപിച്ചു. താഴ്ന്ന ജാതിക്കാരായ കുടുംബം എത്തുമ്ബോള്‍ കടകള്‍ തുറന്നാല്‍ 2500 രൂപ പിഴയീടാക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നത്രെ.ജനുവരി 21ന് നടന്ന ഔദ്യോഗിക പരിപാടിയിലാണ് ഗദാഗ് ഡെപ്യൂട്ടി കമീഷണറുടെ ശ്രദ്ധയില്‍ ഈ വിഷയം എത്തിയത്.

തുടര്‍ന്ന് തഹസില്‍ദാറോട് സ്ഥലം സന്ദര്‍ശിച്ച്‌ പ്രശ്നം പരിഹരിക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. എന്നാല്‍, ഫലപ്രദമായ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും പ്രശ്നം വീണ്ടുമുയര്‍ന്നതിനെ തുടര്‍ന്ന് മേഖലയില്‍ പൊലീസിനെ വിന്യസിച്ചിരിക്കുകയാണെന്നും ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.എന്തുകൊണ്ടാണ് ക്ഷേത്രം അടച്ചിട്ടതെന്ന് ശരണുവിന്‍റെ കുടുംബം ചോദിച്ചപ്പോള്‍, രാവിലെ മുതല്‍ക്കേ അടച്ചിട്ടിരിക്കുകയായിരുന്നു എന്ന മറുപടിയാണ് ലഭിച്ചത്.

എന്നാല്‍, രാവിലെ കടകളും ക്ഷേത്രവും തുറന്നിരുന്നുവെന്നും തങ്ങള്‍ വരുന്നതിന് മുന്നോടിയായാണ് അടച്ചതെന്നും ഇവര്‍ തഹസില്‍ദാര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.’ഞങ്ങളുടെ കുടുംബത്തില്‍ എന്ത് പരിപാടിയുണ്ടായാലും കടകള്‍ അടക്കും. പിഴ അടക്കേണ്ടിവരുമെന്ന ഭയത്താലാണ് കടക്കാര്‍ അങ്ങനെ ചെയ്യുന്നത്. ഈ സാഹചര്യം നിരവധി ഗ്രാമങ്ങളിലുണ്ട്. ഇതിന്‍റെ കാരണം തുറന്നുപറയാനും കടയുടമകള്‍ തയാറല്ല.

കടകളില്‍ നിന്ന് എന്തെങ്കിലും സാധനം ആവശ്യപ്പെട്ടാല്‍ അത് ഇല്ല എന്ന മറുപടിയാണ് കിട്ടാറ്. ഈ പ്രശ്നത്തെ തുടര്‍ന്ന് ക്ഷേത്രത്തില്‍ തഹസില്‍ദാര്‍ നേരത്തെ സമാധാന യോഗം വിളിച്ചിരുന്നു. യോഗത്തിലെ തീരുമാനങ്ങള്‍ അംഗീകരിക്കാമെന്ന് സവര്‍ണജാതിയില്‍പെട്ടവര്‍ അന്ന് സമ്മതിച്ചിരുന്നെങ്കിലും പിന്നീട് പഴയ രീതിയിലേക്ക് തന്നെ മടങ്ങുകയായിരുന്നു’ -ശരണു പറയുന്നു.ഗ്രാമത്തില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും സാമൂഹിക സമത്വത്തെ കുറിച്ച്‌ ബോധവത്കരണം നടത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ഗദാഗ് തഹസില്‍ദാര്‍ കിഷന്‍ കലാല്‍ പറഞ്ഞു.

അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇത്തരം ഒരു രീതി അവസാനിപ്പിക്കാനായി കര്‍ശന നിര്‍ദേശം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്‌ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസുകളുടെ നിറം മാറുന്നു..ഇനി പുതിയ നിറം

തിരുവനന്തപുരം: സൂപ്പര്‍ഫാസ്റ്റ് ബസുകളുടെ നിറം മാറുന്നു. ഫാസ്റ്റും സൂപ്പര്‍ ഫാസ്റ്റും തമ്മില്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണെന്ന യാത്രക്കാരുടെ പരാതിക്ക് പിന്നാലെയാണ് സൂപ്പ‍ര്‍ ഫാസ്റ്റിന്റെ നിറം മാറ്റാന്‍ കെഎസ്‌ആര്‍ടിസി തീരുമാനിച്ചത്.മുന്‍വശത്തെ മഞ്ഞനിറം കൂട്ടിയും ചുവപ്പുനിറം കുറച്ചുമാണ് പുതിയ നിറം. സ്വിഫ്റ്റ് കമ്ബനിയുടെ പേരിലായതിനാല്‍ സ്വിഫ്റ്റിന്റെ ഓറഞ്ച് നിറത്തില്‍ വരകളുണ്ടാകും.

ഈ നിറത്തില്‍ പുതിയ 131 ബസുകള്‍ മാര്‍ച്ചോടെ പുറത്തിറങ്ങും. രണ്ടാംഘട്ടത്തില്‍ കിഫ്ബി ഫണ്ടില്‍ നിന്ന് 262 സൂപ്പര്‍ഫാസ്റ്റുകളും വരും. ഈ ബസുകള്‍ വരുന്നതോടെ നിലവില്‍ 7 വര്‍ഷം പഴക്കമുള്ള 237 സൂപ്പര്‍ഫാസ്റ്റുകളും 8 വര്‍ഷം പഴക്കമുള്ള 68 ബസുകളും ഓര്‍ഡിനറി സര്‍വീസുകളാക്കി മാറ്റും.അതേസമയം, കൊച്ചി നഗരത്തില്‍ ഫീഡര്‍ സര്‍വീസുമായി എത്തുകയാണ് കെഎസ്‌ആര്‍ടിസി. മെട്രോ സ്റ്റേഷനുകളിലേക്കാണ് സര്‍വീസ് നടത്തുക.

നഗരത്തിലെ പ്രധാന സ്ഥലങ്ങളില്‍ നിന്ന് മെട്രോ സ്റ്റേഷനുകളിലേക്കുള്ള യാത്ര സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്‌ആര്‍ടിസി- മെട്രോ ഫീഡര്‍ സര്‍വ്വീസിന് തുടക്കമിട്ടത് ഫീഡര്‍ സര്‍വ്വീസിന് തുടക്കമിട്ടത്എംജി റോഡ് മെട്രോ സ്റ്റേഷന്‍, മഹാരാജാസ് മെട്രോ സ്റ്റേഷന്‍, ടൌണ്‍ ഹാള്‍ സ്റ്റേഷന്‍, കലൂര്‍ മെട്രോ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്കാണ് ഫീഡര്‍ ബസ് സൗകര്യം ലഭിക്കുക. നേവല്‍ ബേസ്, ഷിപ്പ് യാര്‍ഡ്, മേനക ഹൈക്കോര്‍ട്ട്, ബോട്ട് ജെട്ടി, കലൂര്‍ എന്നീ പ്രധാന സ്ഥലങ്ങളെ ബന്ധിപ്പിച്ചാണ് സര്‍വ്വീസ്.

തോപ്പുംപടി ഭാഗത്തേക്കും ബാനര്‍ജി റോഡ് ഭാഗത്തേക്കും രാവിലെ 6.30 മുതല്‍ വൈകിട്ട് 7 മണിവരെ 15 മിനിറ്റ് ഇടവിട്ടാണ് സര്‍വ്വീസ് നിശ്ചയിച്ചിരിക്കുന്നത്.നിലവില്‍ സര്‍വീസ് നടത്തുന്ന ഫീസര്‍ കെഎംആര്‍എല്‍ ഫീഡര്‍ ബസ് സര്‍വ്വീസുകള്‍ക്ക് പുറമെയാണ് കെഎസ്‌ആര്‍ടിസിയും ഇത്തരം സര്‍വീസ് കൊണ്ടുവരുന്നത്. നിലവില്‍ കൊച്ചി മെട്രോയുടെ ആറ് എസി ഫീഡര്‍ ബസ്സുകളാണ് മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിച്ച്‌ സര്‍വ്വീസ് നടത്തുന്നത്. ആലുവ സ്റ്റേഷനില്‍ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചും അര മണിക്കൂര്‍ ഇടവിട്ട് കെഎംആര്‍എല്‍ ഫീഡര്‍ ബസ് സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്.

പറവൂരില്‍ നിന്ന് ഇടപ്പള്ളി മെട്രോ സ്റ്റേഷന്‍ വഴിയും, പെരുമ്ബാവൂരില്‍ നിന്ന് ആലുവ സ്റ്റേഷന്‍ വഴിയും അങ്കമാലിയില്‍ നിന്ന് ആലുവ മെട്രോ സ്റ്റേഷന്‍ വഴിയും ഇന്‍ഫോപാര്‍ക്കിലേക്ക് ഫീഡര്‍ ബസ് സൗകര്യം ഉണ്ടാകും

You may also like

error: Content is protected !!
Join Our WhatsApp Group