തിരുവനന്തപുരം: തിരുവനന്തപുരം- കന്യാകുമാരി സെക്ഷനില്‍ പാത ഇരട്ടിപ്പിക്കല്‍ ജോലി നടക്കുന്നതിനാല്‍ ചില ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം വരുത്തിയതായി റെയില്‍വേ അറിയിച്ചു.ഏതാനും ട്രെയിനുകള്‍ പൂര്‍ണമായും, ചിലത് ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്.പൂര്‍ണമായി റദ്ദാക്കിയ ട്രെയിനുകളും ദിവസവും ഇപ്രകാരമാണ്:
പുനലൂരില്‍ നിന്നും രാവിലെ 6.30 ന് പുറപ്പെടുന്ന നാഗര്‍കോവില്‍ ജംക്ഷന് എക്സ്പ്രസ് സ്പെഷല്‍, കന്യാകുമാരിയില്‍ നിന്നു വൈകിട്ട് 3.10 ന് പുറപ്പെടുന്ന പുനലൂര്‍ എക്സ്പ്രസ് സ്പെഷല്‍ ട്രെയിനുകള്‍ ഫെബ്രുവരി 14 മുതല്‍ 17 വരെ ഓടില്ല.
തിരുവനന്തപുരത്തു നിന്നും രാവിലെ 6.50 ന് പുറപ്പെടുന്ന നാഗര്‍കോവില്‍ ജംക്ഷന് എക്സ്പ്രസ് സ്പെഷല്‍ ട്രെയിന്‍ ഫെബ്രുവരി 14, 15, 17 തീയതികളില്‍ സര്‍വീസ് നടത്തില്ല.
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍:ജനുവരി 26, 27, ഫെബ്രുവരി 4, 5, 6, 7, 8, 9, 14, 15, 16, 17 തീയതികളില്‍ തിരുവനന്തപുരത്തിനും തിരുനല്‍വേലിക്കും ഇടയില്‍ : തിരുവനന്തപുരത്തു നിന്നും രാവിലെ 11.35 ന് പുറപ്പെടുന്ന തിരുച്ചിറപ്പള്ളി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് ഈ ദിവസങ്ങളില്‍ ഉച്ചയ്ക്കു ശേഷം 2.30 ന് തിരുനെല്‍വേലിയില്‍ നിന്നും തിരുച്ചിറപ്പള്ളിയിലേക്ക് സര്‍വീസ് നടത്തും.
തിരുച്ചിറപ്പള്ളിയില്‍ നിന്നും രാവിലെ 7.20 ന് പുറപ്പെടുന്ന തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് ട്രെയിന്‍ ഈ ദിവസങ്ങളില്‍ തിരുനെല്‍വേലി സ്റ്റേഷനില്‍ സര്‍വീസ് അവസാനിപ്പിക്കും.
നാഗര്‍കോവില്‍ ജംക്ഷനില്‍ നിന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടുന്ന കോട്ടയം എക്സ്പ്രസ് ഈ ദിവസങ്ങളില്‍ തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് ഉച്ചയ്ക്ക് 2.35 ന് സര്‍വീസ് ആരംഭിക്കും.
മംഗളൂരു സെന്‍ട്രലില്‍ നിന്നും രാവിലെ 7.20 ന് പുറപ്പെടുന്ന നാഗര്‍കോവില്‍ എക്സ്പ്രസ് ജനുവരി 27, 29, ഫെബ്രുവരി 10, 11, 12, 13 തീയതികളില്‍ തിരുവനന്തപുരത്ത് സര്‍വീസ് അവസാനിപ്പിക്കും.നാഗര്‍കോവില്‍ ജംക്ഷനില്‍ നിന്നും പുലര്‍ച്ചെ 2 ന് പുറപ്പെടേണ്ട മംഗളൂരു സെന്‍ട്രല്‍ എക്സ്പ്രസ് ജനുവരി 28, 30, ഫെബ്രുവരി 11, 12, 13, 14 തീയതികളില്‍ പുലര്‍ച്ചെ 3.35 ന് തിരുവനന്തപുരത്തു നിന്നും സര്‍വീസ് ആരംഭിക്കും.
മംഗളൂരു സെന്‍ട്രലില്‍ നിന്നും രാവിലെ 5.05 ന് പുറപ്പെടുന്ന നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ് ജനുവരി 27 ന് തിരുവനന്തപുരം സെന്‍ട്രലില്‍ സര്‍വീസ് അവസാനിപ്പിക്കും.നാഗര്‍കോവില്‍ ജംക്ഷനില്‍ നിന്നും ജനുവരി 28 ന് പുലര്‍ച്ചെ 4.15 ന് പുറപ്പെടേണ്ട മംഗളൂരു സെന്‍ട്രല്‍ പരശുറാം എക്സ്പ്രസ് രാവിലെ 6.10 ന് തിരുവനന്തപുരത്ത് നിന്ന് സര്‍വീസ് ആരംഭിക്കും.
ജനുവരി 27 ന് രാത്രി 11.25 ന് മധുര ജംക്ഷനില്‍ നിന്നും പുറപ്പെടുന്ന പുനലൂര്‍ എക്സ്പ്രസ് തിരുനെല്‍വേലിയില്‍ സര്‍വീസ് അവസാനിപ്പിക്കും. പുനലൂരില്‍ നിന്ന് 28 ന് വൈകിട്ട് 5.20 ന് പുറപ്പെടേണ്ട മധുര എക്സ്പ്രസ് 29 ന് പുലര്‍ച്ചെ 12.25 ന് തിരുനെല്‍വേലിയില്‍ നിന്നും സര്‍വീസ് ആരംഭിക്കും.
രാവിലെ 10.10 ന് കന്യാകുമാരിയില്‍ നിന്നു പുറപ്പെടേണ്ട കെഎസ്ആര് ബെംഗളൂരു ഐലന്‍ഡ് എക്സ്പ്രസ് ഫെബ്രുവരി 14, 17 തീയതികളില്‍ ഉച്ചയ്ക്ക് 12.40 ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നാണ് സര്‍വീസ് തുടങ്ങുക. 13, 15 കെഎസ്ആര് ബെംഗളൂരുവില്‍ നിന്നു പുറപ്പെടുന്ന കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസ് തിരുവനന്തപുരം സെന്‍ട്രലില്‍ സര്‍വീസ് അവസാനിപ്പിക്കും.
ഫെബ്രുവരി 12നും 15 നും രാത്രി 11.50 ന് പുനയില്‍ നിന്നും പുറപ്പെടുന്ന കന്യാകുമാരി എക്സ്പ്രസ് പാറശാലയില്‍ സര്‍വീസ് അവസാനിപ്പിക്കും.ഹിമസാഗര്‍ എക്സ്പ്രസ് വൈകിയേ പുറപ്പെടൂഫെബ്രുവരി 17 ന് ഉച്ചയ്ക്ക് 2.15 ന് കന്യാകുമാരിയില്‍ നിന്നും പുറപ്പെടേണ്ട ശ്രീ മാതാവൈഷ്ണോ ദേവി കത്ര വീക്ക്ലി ഹിമസാഗര്‍ എക്സ്പ്രസ് 50 മിനിറ്റ് വൈകി അന്നു വൈകിട്ട് 3.05 ന് സര്‍വീസ് ആരംഭിക്കും.
സ്വന്തം വീട്ടിലിരുന്ന് ചൂളമടിക്കുന്നത് ലൈംഗികാതിക്രമമായി കാണാനാകില്ല: ബോംബെ ഹൈക്കോടതി
സ്വന്തം വീട്ടിലെ ടെറസില്‍ നിന്ന് സ്ത്രീയ്ക്കുനേരെ വിസിലടിച്ചെന്ന കേസ് സ്ത്രീത്വത്തെ അപമാനിക്കലായി കരുതാനാകില്ലെന്ന് ബോംബെ ഹൈക്കോടതി.അഹമ്മദ്നഗര്‍ സ്വദേശിയായ യുവതിയെ അപമാനിച്ചെന്ന കേസില്‍ ഉള്‍പ്പെട്ട മൂന്ന് പ്രതികള്‍ക്ക് ബോംബെ ഹൈക്കോടതിയിലെ ഔറഗബാദ് ബെഞ്ച് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
ഒരു വ്യക്തി വീട്ടിലിരുന്ന് ചില ശബ്ദങ്ങളുണ്ടാക്കുന്നത് സ്ത്രീയ്ക്കെതിരായ ലൈംഗിക താത്പര്യത്തോടെയുള്ള പ്രവൃത്തിയായി നേരിട്ട് അനുമാനിക്കാന്‍ കോടതിയ്ക്ക് സാധിക്കില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. നെവാസ സെഷന്‍സ് ജഡ്ജി തങ്ങളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതിനെ ചോദ്യം ചെയ്താണ് അഹമ്മദ്നഗര്‍ സ്വദേശികളായ ലക്ഷ്മണ്, യോഗേഷ്, സവിത പാണ്ഡവ് എന്നീ മൂന്ന് യുവാക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്.
എസ്സി/എസ്ടി (അതിക്രമങ്ങള്‍ തടയല്‍) നിയമത്തിലെ 3(1)(ഡബ്ല്യു)(ഐ), (II) വകുപ്പുകള്‍ ഉള്‍പ്പെടെ ചേര്‍ത്തായിരുന്നു പ്രതികള്‍ക്കെതിരെ യുവതി പരാതി നല്‍കിയിരുന്നത്. പ്രതികള്‍ യുവതിയെ ആക്രമിക്കുകയോ അനുവാദമില്ലാതെ സ്പര്‍ശിക്കുകയോ ചെയ്തിട്ടില്ലെന്ന് കോടതി സൂചിപ്പിച്ചു. തന്റെ അനുവാദമില്ലാതെ പ്രതികള്‍ തന്റെ ചിത്രമെടുത്തുവെന്നും തന്റെ വീട്ടിലേക്ക് തിരിഞ്ഞിരിക്കുന്ന ഒരു സിസിടിവി ക്യാമറ പ്രതികളുടെ വീട്ടിലുണ്ടെന്നും യുവതി കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജസ്റ്റിസുമാരായ വിഭ കങ്കന്‍വാടി, അഭയ് വാഗ്വാസെ എന്നിവരടങ്ങിയ ബെഞ്ചാണ് യുവാക്കള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.