Home Featured ബെംഗളുരു:റിപ്പബ്ലിക് ദിനാചരണം;ഈദ്ഗാഹ് മൈതാനത്ത് സുരക്ഷ ശക്തമാക്കി പോലീസ്

ബെംഗളുരു:റിപ്പബ്ലിക് ദിനാചരണം;ഈദ്ഗാഹ് മൈതാനത്ത് സുരക്ഷ ശക്തമാക്കി പോലീസ്

ബെംഗളുരു • ഉടമസ്ഥതയെ ചൊല്ലി തർക്കമുള്ള ചാമരാജ് പേട്ട് ഈദ്ഗാഹ് മൈതാനത്ത് ഇന്ന് ജില്ലാഭരണകൂടം റിപ്പബ്ലിക് ദിനാചരണം സംഘടിപ്പിക്കാനിരിക്കെ, പൊലീസ് സുരക്ഷ ശക്തമാക്കി. ബെംഗളുരു കലക്ടർ ഇവിടെ തി വർണ പതാക ഉയർത്തും.ഹിന്ദു ജയ് ഭീം സേനയും ചാമരാജ്പേട്ട് നാഗരിക ഒക്കൂട്ടയും ഇവിടെ റിപ്പബ്ലിക് ദിന സാംസ്കാരിക പരിപാടി സംഘടിപ്പിക്കാൻ അനുമതി തേടിയതിനെ തുടർന്നാണു സർക്കാർ നടപടി.

2.5 ഏക്കർ മൈതാനത്തിന്റെ ഉടമസ്ഥത യെ ചൊല്ലി കഴിഞ്ഞ ജൂൺ മുതൽ വഖഫ് ബോർഡും റവന്യു വകുപ്പും തർക്കത്തിലാണ്.സ്വാതന്ത്യ ദിനത്തിൽ ഇവിടെ തിവർണ പതാക ഉയർത്തിയെങ്കിലും ഇവിടെ ഗണേശോത്സവത്തിന് അനുമതി നൽകാനുള്ള സർക്കാർ നീക്കം സുപ്രീം കോടതി ഇടപെട്ടു തടഞ്ഞിരുന്നു.

യാത്രക്കാരുടേതല്ലാത്ത കാരണത്താൽ യാത്ര മുടങ്ങിയാൽ ടിക്കറ്റ് നിരക്കിന്റെ 75% തിരികെ!

ന്യൂഡൽഹി∙ യാത്രക്കാരുടേതല്ലാത്ത കാരണത്താൽ യാത്ര മുടങ്ങിയാൽ നഷ്ടപരിഹാരത്തിന് വ്യവസ്ഥ. ആഭ്യന്തര യാത്രക്കാർക്ക് നികുതി ഉൾപ്പെടെ ടിക്കറ്റ് നിരക്കിന്റെ 75 ശതമാനം തിരികെ കിട്ടും. വിദേശ യാത്രകൾക്ക് മൂന്നുവിഭാഗങ്ങളിലായാണ് തുക തിരികെ നൽകുക.

ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെതാണ് (ഡിജിസിഎ) നിർദേശം. വിമാനങ്ങൾ റദ്ദാക്കൽ, വിമാനങ്ങളുടെ കാലതാമസം തുടങ്ങിയ കാരണങ്ങളാൽ എയർലൈനുകൾ യാത്രക്കാർക്ക് നൽകേണ്ട സൗകര്യങ്ങളുമായി ബന്ധപ്പെട്ട സിവിൽ ഏവിയേഷൻ റിക്വയ്ർമെന്റിൽ (സിഎആർ) ഡിജിസിഎ ഭേദഗതി വരുത്തി.

പുതിയ മാനദണ്ഡങ്ങൾ ഫെബ്രുവരി 15 മുതൽ പ്രാബല്യത്തിൽ വരും. വിമാന യാത്രക്കാരുടെ പരാതികളുടെ പശ്ചാത്തലത്തിലാണ് മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്താൻ തീരുമാനിച്ചത്.വിദേശ യാത്രകൾക്ക് 1,500 കിലോമീറ്ററോ അതിൽ താഴെയോ പറക്കുന്ന വിമാനങ്ങൾക്കു നികുതി ഉൾപ്പെടെ ടിക്കറ്റ് വിലയുടെ 30% ലഭിക്കും. 1,500 മുതൽ 3,500 കിലോമീറ്റർ വരെ പറക്കുന്ന വിമാനങ്ങൾക്ക് ടിക്കറ്റിന്റെ വിലയുടെ 50% ലഭിക്കും. 3,500 കിലോമീറ്ററിൽ കൂടുതൽ സഞ്ചരിക്കുന്ന വിമാനങ്ങൾക്കു നികുതി ഉൾപ്പെടെ ടിക്കറ്റിന്റെ 75% ലഭിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group