ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കര്‍ണാടകയിലെ തീരദേശ മേഖലക്കായി പത്തിന പ്രകടനപത്രികയുമായി കോണ്‍ഗ്രസ്.തൊഴില്‍ സൃഷ്ടിക്കല്‍, നിക്ഷേപം ആകര്‍ഷിക്കല്‍, വിനോദസഞ്ചാര മേഖലയുടെ വികസനം, സമൂഹത്തില്‍ സാഹോദര്യം ഉണ്ടാക്കല്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതാണ് പത്രിക.ഞായറാഴ്ച രാത്രി കരവാലി ഉത്സവ് ഗ്രൗണ്ടില്‍ നടന്ന പ്രജധ്വനി യാത്രയിലാണ് നിയമസഭ കൗണ്‍സില്‍ പ്രതിപക്ഷ നേതാവ് ബി.കെ. ഹരിപ്രസാദ് പ്രകടനപത്രിക പുറത്തിറക്കിയത്.
കരവാലിക്കായി (തീരദേശ മേഖല) പ്രത്യേക വികസന അതോറിറ്റി രൂപവത്കരിക്കുമെന്നും ഇതിനായി 2500 കോടി വകയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.ഈ വര്‍ഷം മേയിലാണ് കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് വാഗ്ദാനങ്ങള്‍ നല്‍കുക മാത്രമല്ല, അത് നടപ്പാക്കുമെന്നും അതിന് ഫണ്ട് വകയിരുത്താന്‍ അറിയാമെന്നും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ചടങ്ങില്‍ പറഞ്ഞു. മതത്തിന്‍റെയും ജാതിയുടെയും പേരില്‍ ജനങ്ങളെ വിഭജിക്കുകയാണ് ബി.ജെ.പി സര്‍ക്കാര്‍ ചെയ്യുന്നത്. കള്ളം പറഞ്ഞ് ജനങ്ങളെ ബി.ജെ.പി മയക്കിക്കിടത്തുകയാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ബി.ജെ.പിക്ക് സാധിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ കുറ്റപ്പെടുത്തി. വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.തീരദേശ മേഖലയെ വര്‍ഗീയതയുടെ ഫാക്ടറിയാക്കി ബി.ജെ.പി മാറ്റിയെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. അവരുടെ തെറ്റായ നടപടികള്‍ക്ക് പറ്റിയ ഉത്തരം നല്‍കാനുള്ള സന്ദര്‍ഭമാണ് തെരഞ്ഞെടുപ്പ്. നമ്മള്‍ വിലക്കയറ്റത്തെപ്പറ്റി സംസാരിക്കുമ്ബോള്‍ ബി.ജെ.പി ഹിന്ദുക്കളും മുസ്ലിംകളും എന്നാണ് പറയുന്നത്. നമ്മള്‍ ജനങ്ങളെ ഒന്നിപ്പിക്കുമ്ബോള്‍ അവര്‍ പരസ്പരം അകറ്റുന്നു. പ്രകടനപത്രിക കമ്മിറ്റി പ്രസിഡന്‍റ് ജി. പരമേശ്വരയും ചടങ്ങില്‍ പങ്കെടുത്തു.
പി കെ ഫിറോസിന്റെ അറസ്റ്റിന് പിന്നില്‍ മുഖ്യമന്ത്രി തലത്തിലുള്ള ഗൂഢാലോചന : യൂത്ത് ലീഗ്
യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന്റെ അറസ്റ്റ് അന്യായമെന്ന് യൂത്ത് ലീഗ് ദേശീയ നേതൃത്വം.അറസ്റ്റിന് പിന്നില്‍ മുഖ്യമന്ത്രി തലത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ടി പി അഷ്‌റഫലി പറഞ്ഞു. ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുന്ന ഫാസിസ്റ്റ് ശൈലിയിലേക്ക് ഭരണം മാറിയെന്ന് യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു കുറ്റപ്പെടുത്തി. പി കെ ഫിറോസിന്റെ അറസ്റ്റിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു നേതാക്കളുടെ പ്രതികരണം.
യൂത്ത് ലീഗ് സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് ആണ് ഫിറോസിനെ അറസ്റ്റ് ചെയ്തത്. പി കെ ഫിറോസിന്റെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റ് മാര്‍ച്ച് നടന്നത്. പ്രതിഷേധ മാര്‍ച്ച് വലിയ സംഘര്‍ഷത്തിലേക്ക് വഴിമാറുകയും നിരവധിപേര്‍ക്ക് പരുക്ക് ഏല്‍ക്കുകയും ചെയ്തിരുന്നു.പി കെ ഫിറോസിന്റെ അറസ്റ്റ് ഭരണകൂട ഭീകരതയെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു.
നടപടി അംഗീകരിക്കാന്‍ ആവില്ലെന്നും സംസ്ഥാനത്ത് അതിശക്തമായ പ്രതിഷേധം ഉയരുമെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫ് നിയമനടപടി സ്വീകരിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. പി.കെ ഫിറോസിനെ അറസ്റ്റ് ചെയ്ത നടപടി തീക്കളിയാണെന്നായിരുന്നു മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാമിന്റെ പ്രതികരണം. പ്രവര്‍ത്തകരെ സമാധാനിപ്പിക്കാന്‍ നിന്ന നേതാക്കളെ അറസ്റ്റ് ചെയ്യുന്ന പ്രവണത സംസ്ഥാനത്ത് കേട്ടുകേള്‍വിയില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ക്ക് നല്‍കിയ വാര്‍ത്താക്കുറിപ്പിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
യൂത്ത് ലീഗ് സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെ പൊലീസ് അറസ്റ്റ് ചെയ്തത്.