Home Featured ബംഗളൂരു: ‘ശൗചാലയങ്ങളില്ല; സ്ത്രീകള്‍ ചേര്‍ന്ന് പഞ്ചായത്ത് ഓഫിസ് താഴിട്ടുപൂട്ടി

ബംഗളൂരു: ‘ശൗചാലയങ്ങളില്ല; സ്ത്രീകള്‍ ചേര്‍ന്ന് പഞ്ചായത്ത് ഓഫിസ് താഴിട്ടുപൂട്ടി

ബംഗളൂരു: ‘സമ്ബൂര്‍ണ വെളിയിട വിസര്‍ജന വിമുക്ത പഞ്ചായത്ത്’ എന്ന പ്രഖ്യാപനം നടത്തി വര്‍ഷങ്ങളായിട്ടും ഗ്രാമത്തില്‍ മതിയായ ശൗചാലയങ്ങളില്ല, ഒടുവില്‍ സ്ത്രീകള്‍ പഞ്ചായത്ത് ഓഫിസ് തന്നെ താഴിട്ടുപൂട്ടി.കര്‍ണാടകയിലെ ഗദഗ് ജില്ലയിലെ ദംബലിലാണ് സംഭവം.2018ല്‍ ഗദഗ് ജില്ലയെ സമ്ബൂര്‍ണ വെളിയിട വിസര്‍ജന മുക്തമായി അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച്‌ ഗ്രാമങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചു. എന്നാല്‍, വര്‍ഷങ്ങളായിട്ടും ശൗചാലയങ്ങള്‍ മാത്രം നിര്‍മിച്ചു നല്‍കിയില്ല.

ഇതോടെ ഗ്രാമവാസികള്‍ വെളിയിടത്തില്‍തന്നെ പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ നിര്‍ബന്ധിതരായി.സാംക്രമികരോഗങ്ങള്‍ക്ക് ഇതാണ് കാരണമെന്നായി അധികൃതര്‍. തങ്ങളുടെ ദുരവസ്ഥ നാട്ടുകാര്‍ നിരവധി തവണ പഞ്ചായത്ത് അധികൃതരെ ബോധ്യപ്പെടുത്തി നിവേദനങ്ങള്‍ നല്‍കിയിരുന്നു.എന്നാല്‍, നടപടിയുണ്ടായില്ല.

ഇതോടെയാണ് രോഷാകുലരായ നൂറുകണക്കിന് സ്ത്രീകളെത്തി പഞ്ചായത്ത് ഓഫിസ് പൂട്ടിയത്.ഉടനടി ശൗചാലയങ്ങള്‍ നിര്‍മിച്ചുനല്‍കാമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കിയതോടെ രണ്ടുമണിക്കൂറിന് ശേഷമാണ് സ്ത്രീകള്‍ ഓഫിസ് തുറന്നുകൊടുത്തത്.പുതിയ ശൗചാലയങ്ങള്‍ നിര്‍മിക്കണമെന്നും പൊട്ടിപ്പൊളിഞ്ഞവ നന്നാക്കണമെന്നും നിരവധിതവണ ആവശ്യപ്പെട്ടിരുന്നതായി ദംബല്‍ സ്വദേശികളായ നീലവ്വ ദൊഡ്ഡമണി, രേണുക പാട്ടീല്‍ എന്നിവര്‍ പറഞ്ഞു.

അതേസമയം, കോവിഡ് കുത്തിവെപ്പിന്‍റെയും ബോധവത്കരണത്തിന്റെയും തിരക്കിലായതിനാല്‍ മെറ്റാന്നിനും സമയം കിട്ടിയിെല്ലന്നാണ് പഞ്ചായത്ത് അധികൃതരുടെ പ്രതികരണം.

കണ്ണൂരില്‍ 11കാരിയെ അമ്മയുടെ സഹായത്തോടെ ബലാത്സംഗം ചെയ്ത പ്രതി അറസ്റ്റില്‍

കണ്ണൂര്‍: പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി കീഴടങ്ങി. കാട്ടാമ്ബള്ളി സ്വദേശി യഹിയയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.കുട്ടിയുടെ അമ്മയുടെ സുഹൃത്താണ് പ്രതി.2018 മുതല്‍ പല ദിവസങ്ങളിലും അമ്മയുടെ സഹായത്തോടെ ഇയാള്‍ ലൈംഗികമായി ചൂഷണം ചെയ്തു എന്നാണ് കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തതോടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി പ്രതി വിദേശത്തേക്ക് മുങ്ങുകയായിരുന്നു.

ജാമ്യാപേക്ഷ കോടതി തള്ളിയ സാഹചര്യത്തിലാണ് ഇയാള്‍ തിരിച്ചെത്തി കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ കീഴങ്ങിയത്.അമ്മയുടെ സഹായത്തോടെയാണ് പ്രതി കുട്ടിയെ ചൂഷണം ചെയ്തതെന്നാണ് പൊലീസും പറയുന്നത്. ഇയാള്‍ക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group