ബെംഗളൂരു: അപകടത്തിൽപ്പെടുന്ന ഡെലിവറി ജീവനക്കാർക്കും ആശ്രിതർക്കും പ്രയോജനപ്പെടുത്താനായി സൗജന്യ ആംബുലൻസ് സൗകര്യവുമായി ഇ-കൊമേഴ്സ്സ്ഥാപനമായ സ്വിഗി. ഭക്ഷണ ഓർഡറുകളും മറ്റും കത്യസമയത്ത് ഉപഭോക്താവിലേക്ക് എത്തിക്കാനായി, നഗരനിര ത്തുകളിൽ പരക്കം പായുന്നതിനി ടെ ഡെലിവറി ജീവനക്കാർ അപകടത്തിൽ പെടാനുള്ള സാധ്യത ഏറെയാണ്.
ഈ അടിയന്തര സാഹചര്യം കണക്കിലെടുത്താണ് “ഡയൽ 4242′ എന്ന മെഡിക്കൽ എമർജൻസി പ്ലാറ്റ്ഫോമായി ചേർന്ന് ആംബുലൻസ് സൗകര്യം ഏർപ്പെടുത്തിയത്.ജീവനക്കാരുടെ ജീവിതപങ്കാളിക്കും 2 കുട്ടികൾക്കും ഈ സേവനം പ്രയോജനപ്പെടുത്താം.
ഏതെങ്കിലുമൊരു ഡെലിവറി കമ്പനി രാജ്യത്ത് ആദ്യമായാണ് ഇത്തരം സേവനം നടപ്പിലാക്കുന്നതെന്നു സ്വിഗി അവകാശപ്പെടുന്നു.രാജ്യത്തുടനീളം 100 നഗരങ്ങ – ളിൽ ഈ സേവനം ലഭിക്കും. സ്വിഗി ആപ്പിലെ എമർജൻസി ബട്ടണിൽ അമർത്തിയാൽ ആംബു ലൻസ് എത്തും വിധമാണ് ഇതു ക്രമീകരിച്ചിരിക്കുന്നത്.
ബൂസ്റ്റര്‍ ഡോസായി കോവൊവാക്സിന് അംഗീകാരം
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിനായി രണ്ട് ഡോസ് കോവിഷീല്‍ഡ് അല്ലെങ്കില്‍ കോവാക്സിന്‍ നല്‍കിയ മുതിര്‍ന്നവര്‍ക്ക് ഒരു ബൂസ്റ്റര്‍ ഡോസായി സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ കോവൊവാക്സിന്‍ നല്‍കുന്നതിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ) അംഗീകാരം നല്‍കി.വിദഗ്ധ സമിതിയുടെ ശിപാര്‍ശയെ തുടര്‍ന്നാണ് ഡി.സി.ജി.ഐയുടെ അംഗീകാരം.
18 വയസ്സും അതില്‍ കൂടുതലുമുള്ളവര്‍ക്കുള്ള കോവൊവാക്‌സ് ബൂസ്റ്റര്‍ ഡോസായി നല്‍കാന്‍ അംഗീകാരം നല്‍കണമെന്നാവശ്യപ്പെട്ട് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഗവണ്‍മെന്റ് ആന്‍ഡ് റെഗുലേറ്ററി അഫയേഴ്‌സ് ഡയറക്ടര്‍ പ്രകാശ് കുമാര്‍ സിങ് ഡി.സി.ജി.ഐക്ക് കത്തയച്ചിരുന്നു.ചില രാജ്യങ്ങളില്‍ കോവിഡ് വീണ്ടും ശക്തമായതിനെത്തുടര്‍ന്നാണ് ഇത്.
പ്രായപൂര്‍ത്തിയായവരില്‍ അടിയന്തര സാഹചര്യങ്ങളില്‍ കോവൊവാക്സ് കുത്തിവെക്കുന്നതിന് ഡി.സി.ജി.ഐ നേരത്തെ അനുമതി നല്‍കിയിരുന്നു.കോവൊവാക്സിന് യൂറോപ്യന്‍ മെഡിസിന്‍ ഏജന്‍സി നേരത്തെ ഉപാധികളോടെ അനുമതി നല്‍കിയിരുന്നു. അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ ലോകാരോഗ്യ സംഘടനയും അനുമതി നല്‍കിയിട്ടുണ്ട്.