കല്പറ്റ: പുതുശ്ശേരിയില്‍ കര്‍ഷകനെ കൊന്നശേഷം നടമ്മല്‍ ഭാഗത്തുനിന്ന് വനംവകുപ്പ് മയക്കുവെടിവെച്ചു പിടിച്ച കടുവ എത്തിയത് കര്‍ണാടകയിലെ വനമേഖലയില്‍നിന്നെന്ന പ്രാഥമിക നിഗമനത്തില്‍ വനംവകുപ്പ്.വയനാട് വന്യജീവി സങ്കേതത്തിന് കീഴിലുള്ളതായി രേഖപ്പെടുത്താത്ത കടുവയാണിതെന്ന് ആദ്യദിനംതന്നെ വ്യക്തമായിരുന്നു.കര്‍ണാടക വനമേഖലയില്‍നിന്നിറങ്ങി ഇരിട്ടിയിലെ ഉളിക്കല്‍, പായം പഞ്ചായത്തുകളുടെ പരിധിയിലും ആറളം ഫാമിലും സാന്നിധ്യം സ്ഥിരീകരിച്ച കടുവയാണിതെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്.
ആറളത്തുനിന്ന് പകര്‍ത്തിയ കടുവയുടെ ചിത്രങ്ങള്‍ പരിശോധിച്ചതില്‍ സാമ്യമുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ വേണ്ടതുണ്ട്.കടുവയുടെ സ്വഭാവനിരീക്ഷണത്തില്‍നിന്ന് വനംവകുപ്പിന്റെ പരിപാലനകേന്ദ്രങ്ങളില്‍ സംരക്ഷിക്കുന്ന മൃഗങ്ങളുടേതിന് സമാനമാണ് ഇതിന്റെ രീതികളെന്നും സംശയിക്കുന്നുണ്ട്. കാടുകയറാതെ ജനവാസമേഖലകളിലൂടെയും വയലിലൂടെയും മാത്രമാണ് ഈ ദിവസങ്ങളില്‍ കടുവ സഞ്ചരിച്ചത്. മൃഗങ്ങളെ നായാടുവാനോ, കന്നുകാലികളെ പിടികൂടാനോ തയ്യാറായിട്ടില്ല. ഈ ദിവസങ്ങളില്‍ രണ്ടു നായകളെ കാണാതായെന്ന വിവരം മാത്രമാണ് വനംവകുപ്പിനുള്ളത്.
മറ്റു മൃഗങ്ങളെ വേട്ടയാടിയ വിവരം ഇതുവരെയില്ല.വയലുകളില്‍ കാണുന്ന ചെറുമൃഗങ്ങളെ മാത്രമാണ് കടുവ ഭക്ഷിച്ചതെന്നാണ് വനംവകുപ്പിന്റെ അനുമാനം. ഇരപിടിക്കുന്ന ശീലത്തില്‍ വലിയ വ്യത്യാസം കാണുന്നുണ്ട്. സാധാരണ കൂട്ടിലിട്ടു പരിപാലിക്കുന്ന കടുവകളുടെ രീതികളാണ് ഇത് പിന്തുടരുന്നതെന്നാണ് അനുമാനം.രാത്രി മുഴുവന്‍ കടുവ സഞ്ചരിച്ചിരുന്നു. 12-ന് കര്‍ഷകന്റെ മരണമുണ്ടായതിനെത്തുടര്‍ന്ന് 13-ന് കടുവയുടെ കാല്‍പ്പാടുകള്‍ നിരീക്ഷിച്ചതില്‍ പുഴകടന്ന് കാട്ടില്‍പോയെങ്കിലും തിരിച്ചിറങ്ങി മാനന്തവാടി വെള്ളമുണ്ട സെക്ഷനിലെ അതിര്‍ത്തിവരെ സഞ്ചരിച്ചിട്ടുണ്ട്.
അടുത്തദിവസം പടിഞ്ഞാറത്തറ സെക്ഷന്റെ അതിര്‍ത്തിവരെ സഞ്ചരിച്ചിട്ടുണ്ട്.കര്‍ഷകനെ ആക്രമിച്ച പുതുശ്ശേരിയില്‍നിന്ന് 20 കി.മീറ്റര്‍ അകലെ കുപ്പാടിത്തറ നടമ്മേല്‍നിന്നാണ് കടുവ പിടിയിലായത്. ജില്ലയില്‍ മാത്രം 60 കി.മീറ്ററോളം സഞ്ചരിച്ചിട്ടുണ്ട്. ഇതിനിടയില്‍ കാട്ടില്‍ കയറാനോ കന്നുകാലികളെ ആക്രമിക്കാനോ കടുവ മുതിര്‍ന്നിട്ടില്ല. ഇതിനാലാണ് മുമ്ബ് പരിപാലനകേന്ദ്രങ്ങളില്‍ ഉണ്ടായിരുന്നതാണോ എന്ന് സംശയിക്കുന്നത്. കര്‍ണാടക വനംവകുപ്പിന് കീഴിലും കടുവപരിപാലനകേന്ദ്രമുണ്ട്.
എടിഎം തകര്‍ത്തു; അലാറം കേട്ട് കുതിച്ചെത്തി പൊലീസ്; ലക്ഷങ്ങള്‍ റോഡില്‍ വലിച്ചെറിഞ്ഞ് മോഷ്ടാക്കള്‍
ഹൈദരബാദ്: തെലങ്കാനയിലെ കൊരുത്‌ല സിറ്റിയില്‍ പുലര്‍ച്ചെ നാലംഗ സംഘം എടിഎം തകര്‍ത്ത് ലക്ഷങ്ങള്‍ മോഷ്ടിച്ചു.എടിഎം തകര്‍ത്തതിന് പിന്നാലെ അലാറം കേട്ട പൊലീസ് സ്ഥലത്തെത്തിയെങ്കിലും പണം റോഡില്‍ വലിച്ചെറിഞ്ഞ് പ്രതികള്‍ രക്ഷപ്പെട്ടു.പെട്രോളിങ് നടത്തുന്നതിനിടെയാണ് അലാറം പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്.
ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി പ്രതികള്‍ സഞ്ചരിച്ച വാഹനം ഇടിച്ചിട്ടെങ്കിലും നിര്‍ത്താതെ പോയതായി പൊലീസ് പറഞ്ഞു. അവരെ പിന്തുടരുന്നതിനിടെ മോഷ്ടിച്ച പണം റോഡിലേക്ക് വലിച്ചെറിയുകയും ചെയ്തതായി പൊലീസ് പറഞ്ഞു.19 ലക്ഷം രൂപയുടെ കറന്‍സി നോട്ടുകള്‍ കണ്ടെടുത്തതായി ജഗ്തിയാല്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ആര്‍ പ്രകാശ് പറഞ്ഞു. മോഷണ സംഘത്തെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.