മംഗളൂരു: ശിവമൊഗ്ഗ ജില്ലയില്‍ തിങ്കളാഴ്ച രണ്ടിടങ്ങളില്‍ ജെല്ലിക്കെട്ടിനിടെ പോരുകാളകള്‍ കാണികള്‍ക്കിടയിലേക്ക് കയറി രണ്ട് യുവാക്കളെ കുത്തിക്കൊന്നു.അല്‍കോല സ്വദേശി വി.കെ. ലോകേഷ്(34), മാലൂരിലെ കെ. രംഗനാഥ്(24) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്.ശിവമൊഗ്ഗ കൊണഗവള്ളി ഗ്രാമത്തില്‍ നടന്ന കാളപ്പോര് മത്സരത്തിനിടെയാണ് ലോകേഷ് മരിച്ചത്.
കാളയെ കളത്തിലിറക്കിയുള്ള കായിക വിനോദം കാണാന്‍ തടിച്ചു കൂടിയ നൂറുകണക്കിനാളുകളുടെ മുന്‍നിരയില്‍ ഇടം നേടിയതായിരുന്നു ഇയാള്‍. വിറളിപൂണ്ട് ആള്‍ക്കൂട്ടത്തിലേക്ക് മുക്രയിട്ടു കയറിയ കാളയുടെ കുത്തേറ്റ് വീണ ലോകേഷിനെ ഉടന്‍ ശിവമൊഗ്ഗ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഷികാരിപുര മാലൂരില്‍ നടന്ന മത്സരത്തിനിടെയാണ് രംഗനാഥ് മരിച്ചത്. മത്സരത്തിനിടെ പൊടുന്നനെ കാണികള്‍ക്കിടയിലേക്ക് കുതിച്ച കാളയുടെ കുത്തേറ്റ രംഗനാഥ് ശിവമൊഗ്ഗ ആശുപത്രിയില്‍വെച്ചാണ് മരിച്ചത്.
കോവിഡ് വാക്സിനുകള്‍ക്ക് ഒന്നിലധികം പാര്‍ശ്വഫലങ്ങള്‍ , ഐ.സി.എം.ആര്. വെളിപ്പെടുത്തല്‍
മുംബൈ: കോവിഡ് വാക്സിനുകള്‍ക്ക് ഒന്നിലധികം പാര്‍ശ്വഫലങ്ങളുണ്ടെന്നു സമ്മതിച്ച് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍.ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചും(ഐ.സി.എം.ആര്) സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്ട്രോള് ഓര്‍ഗനൈസേഷനു(സി.ടി.എസ്.സി.ഒ)മാണ് ഇക്കാര്യം സമ്മതിച്ചത്.പുനെ സ്വദേശിയായ വ്യവസായി പ്രഫുല്‍ സര്‍ദ വിവരാവകാശ നിയമപ്രകാരം നല്കിയ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഐ.സി.എം.ആറും സി.ടി.എസ്.സി.ഒയും കോവിഡ് പ്രതിരോധ വാക്സിനുകള്‍ക്ക് ഒന്നിലധികം പാര്‍ശ്വഫലങ്ങളുള്ള കാര്യം സമ്മതിച്ചത്.
സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡും ഭാരത് ബയോടെക്കിന്റെ കോവാക്സിനുമായിരുന്നു ആദ്യം ഇന്ത്യയില്‍ വിതരണം ചെയ്തിരുന്ന കോവിഡ് വാക്സിനുകള്‍. എന്നാല്‍, അതിനുശേഷം കോവോവാക്സ്, സ്പുട്നിക് വി, കോര്‍ബിവാക്സ്, സൈകോവ്-ഡി എന്നീ വാക്സിനുകള്‍ക്കും അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചിരുന്നു.നിലവിലുള്ള വാക്സിനുകളില്‍ കോവാക്സിനാണ് ഏറ്റവും കൂടുതല്‍ പാര്ശ്വഫലങ്ങളുള്ളതെന്ന് ഐ.സി.എം.ആറും സി.ടി.എസ്.സി.ഒയും വെളിപ്പെടുത്തി.
കുത്തിവയ്പ്പെടുത്ത സ്ഥലത്ത് വേദന, കുത്തിവച്ച സ്ഥലത്തിനുസമീപം ഒന്നിലധികം ചുവന്ന പാടുകള്‍ അല്ലെങ്കില്‍ ചതവുകള്‍, കാരണങ്ങളില്ലാതെ നിരന്തരമായ ഛര്‍ദി, കഠിനമായ അല്ലെങ്കില്‍ സ്ഥിരമായ വയറുവേദന, ഛര്‍ദി, തലവേദന, ശ്വാസതടസം, നെഞ്ചുവേദന, കൈകാലുകളിലെ വേദന, ശരീരത്തിന്റെ ഏതെങ്കിലും പ്രത്യേക ഭാഗത്ത് കഠിനമായ വേദന, കൈകള്‍ അമര്‍ത്തുമ്ബോള്‍ നീര്‍വീക്കം, തലയോട്ടിയിലെ ഞരമ്ബുകള്‍ ഉള്‍പ്പെടെ ഏതെങ്കിലും പ്രത്യേക വശത്തെയോ ശരീരഭാഗങ്ങളിലെയോ അവയവങ്ങളുടെ ബലഹീനത/പക്ഷാഘാതം, കാഴ്ച മങ്ങല്‍, മാനസികനിലയിലെ മാറ്റം, ബോധക്ഷയം ഉള്‍പ്പെടെയുള്ള പാര്‍ശ്വഫലങ്ങള്‍ കോവാക്സിന് മൂലമുണ്ടാകാമെന്നാണ് രണ്ട് ഏജന്‍സികളും ഒടുവില്‍ സമ്മതിച്ചിരിക്കുന്നത്.
കോവോവാക്സിനും നിരവധി പാര്‍ശ്വഫലങ്ങളുള്ളതായി വിവരാവകാശരേഖ വ്യക്തമാക്കുന്നു. കുത്തിവയ്പ്പെടുത്ത ഭാഗത്ത് വേദന, ക്ഷീണ, ശാരീരികാസ്വാസ്ഥ്യം, തലവേദന, പനി, പേശീവേദന, സന്ധിവേദന, ഛര്‍ദി, വിറയല്‍, ശരീരവേദന, നടുവേദന, ചൊറിച്ചില്‍, തലകറക്കം, ബോധക്ഷയം തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ കോവോവാക്സിന് എടുത്തതുമൂലം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വിവരാവകാശ രേഖയില്‍ പറയുന്നു.
കോവിഷീല്‍ഡ്:പ്രത്യേകിച്ചു കാരണമില്ലാതെ ഛര്‍ദി, തലവേദന, വയറുവേദന, നെഞ്ചുവേദന, കണ്ണുവേദന, കാഴ്ച മങ്ങല്‍ എന്നിവ കോവിഷീല്‍ഡ് മൂലമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.
സ്ഫുട്നിക് 5:കുത്തിവച്ച സ്ഥലത്ത് വേദന, പനി, കുളിര്, പേശിവേദന, ബലക്ഷയം, അസ്വസ്ഥത എന്നിവയ്ക്കു കാരണമാകും.കോര്ബിവാക്സ്പനി, തലവേദന, തളര്‍ച്ച, പേശി വേദന, ത്വക്ക് ചുവന്നു തടിക്കുക, മയക്കം, ചൊറിച്ചില്‍, മുഴ എന്നിവയാണു പാര്‍ശ്വഫലങ്ങളായി കണ്ടെത്തിയിട്ടുള്ളത്.